• Logo

Allied Publications

Europe
ജര്‍മനിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു നേരേ വംശീയ അക്രമണം
Share
ത്യൂറിംഗന്‍: ജര്‍മനിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു നേരേ വംശീയ ആക്രമണമുണ്ടായി. ത്യൂറിംഗന്‍ സംസ്ഥാനത്തെ ജെന ഏണ്‍സ്റ് ആബെ ഉന്നത സര്‍വകലാശാലയില്‍ പഠിക്കുന്ന മലയാളിയടക്കമുള്ള മൂന്നു പേര്‍ക്കു നേരെയാണ് അക്രമണമുണ്ടായത്.

ജൂണ്‍ 15നു ഒരു സൂപ്പര്‍മാര്‍ക്കറ്റിലായിരുന്നു സംഭവം. ഷോപ്പിംഗിനു ശേഷം പുറത്തുള്ള ബെഞ്ചില്‍ ട്രാം കാത്തിരിക്കുകയായിരുന്നു ഇവര്‍. ആ സമയത്താണ് തദ്ദേശവാസികളായ മൂന്നു പേര്‍ അടുത്തു വന്നു വംശീയമായി അധിക്ഷേപിക്കാന്‍ തുടങ്ങിയത്.

പ്രശ്നമുണ്ടാക്കേണ്ടെന്നു കരുതി അവരോട് മാപ്പു പറഞ്ഞ് ബാഗുമെടുത്ത് അടുത്ത സ്റോപ്പിലേക്കു നടന്നു. എന്നാല്‍, അവര്‍ തടഞ്ഞു നിര്‍ത്തി തറയില്‍ തള്ളിയിടുകയും മുകളില്‍ കയറിയിരുന്ന മര്‍ദിക്കുകയുമായിരുന്നു. മൂന്നു ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു കാര്യമായി ഇടിയും തൊഴിയും കിട്ടി. മൂന്നുപേരില്‍ ഒരാള്‍ തിരുവനന്തപുരം സദേശിയാണ്.

പോലീസില്‍ വിളിച്ചറിയിച്ചെങ്കിലും 25 മിനിട്ട് കഴിഞ്ഞാണ് അവര്‍ വന്നത്. അപ്പോഴേക്കും അക്രമികള്‍ കടന്നുകളഞ്ഞിരുന്നു. പരുക്കേറ്റവരില്‍ ഒരാളുടെ താടിയെല്ല് പൊട്ടിയിട്ടുണ്ട്. ശസ്ത്രക്രിയയിലൂടെയേ ഇതു നേരെയാക്കാന്‍ കഴിയൂ എന്നാണ് അറിയാന്‍ കഴിയുന്നത്.

സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇരുപത്താറുകാരനായ വാദി ജര്‍മന്‍ മാധ്യമങ്ങള്‍ക്കു കത്തയച്ചിരിക്കുന്നത്. സംഭവത്തെ ത്യൂറിംഗന്‍ സംസ്ഥാന മുഖ്യമന്ത്രി ബോഡോ റാംലോ അപലപിച്ചു. ഇടതുപാര്‍ട്ടിയായ ദി ലിങ്ക് ഭരിക്കുന്ന സംസ്ഥാനമാണു ത്യൂറിംഗന്‍.

ഉന്നത പഠനത്തിനായി ഒട്ടനവധി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ജര്‍മനിയിലേയ്ക്കു കുടിയേറുന്നുണ്ട്. കഴിഞ്ഞ കുറെ നാളുകളായി വിദേശികള്‍ക്കു നേരേയുള്ള വംശീയ അധിക്ഷേപം കുറഞ്ഞിരിക്കുകയായിരുന്നു. എന്നാല്‍ ഈ സംഭവത്തിനു ശേഷം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആകെ ഭയപ്പെട്ടിരിക്കുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.