• Logo

Allied Publications

Europe
യുക്മ മിഡ്ലാന്‍ഡ്സ് കായികമേള: എസ്എംഎ സ്റ്റോക്ക് ഓണ്‍ ട്രെന്റ് ചാമ്പ്യന്മാര്‍
Share
റെഡിച്ച് (ലണ്ടന്‍): റെഡിച്ചിലെ അബ്ബെ സ്റേഡിയത്തില്‍ ജൂണ്‍ 20 നു (ശനി) നടന്ന യുക്മ മിഡ്ലാന്‍ഡ്സ് കായികമേളയില്‍ എസ്എംഎ സ്റോക്ക് ഓണ്‍ ട്രെന്റ് ചാമ്പ്യന്മാര്‍.

അത്യന്തം വാശിയേറിയ മത്സരത്തില്‍ 123 പോയിന്റ് കരസ്ഥമാക്കിയാണ് എസ്എംഎ കിരീടം ചൂടിയത്. 86 പോയിന്റ് നേടിയ എര്‍ഡിംഗ്ടന്‍ മലയാളി അസോസിയേഷനാണു രണ്ടാം സ്ഥാനം. ഡബ്ള്യുഎംസിഎ വൂസ്റര്‍, ബിസിഎംസി ബര്‍മിംഗ്ഹാം എന്നീ സംഘടനകള്‍ 73 പോയിന്റുകള്‍ നേടി മൂന്നാം സ്ഥാനം പങ്കിട്ടു.

രാവിലെ 10.30നു നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം യുക്മ ദേശീയ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു കവളക്കാട്ട് നിര്‍വഹിച്ചു. തുടര്‍ന്നു നടന്ന വാശിയേറിയ മത്സരങ്ങളില്‍ റീജണിലെ 18 അംഗ സംഘടനകളില്‍നിന്നുള്ള അംഗങ്ങള്‍ പങ്കെടുത്തു. ഇടയ്ക്ക് തിമിര്‍ത്തു പെയ്ത മഴ മൂലം ഏതാനും സമയം മത്സരങ്ങള്‍ തടസപ്പെട്ടുവെങ്കിലും മഴ മാറിയതിനുശേഷം ആവേശം തെല്ലും കൈവിടാതെ കായിക പ്രേമികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. വാശിയേറിയ വടം വലി മത്സരത്തില്‍ ഡബ്ള്യുഎംസിഎ വൂസ്റര്‍ ഒന്നാം സ്ഥാനം നേടി. എന്‍എംസിഎ നോട്ടിംഗ്ഹാമിനാണു രണ്ടാം സ്ഥാനം.

യുക്മ വൈസ് പ്രസിഡന്റുമാരായ ബീന സെന്‍സ്, മാമ്മന്‍ ഫിലിപ്പ്, മുന്‍ പ്രസിഡന്റ് കെ.പി. വിജി, നാഷണല്‍ കമ്മിറ്റി അംഗം അനീഷ് ജോണ്‍, റീജണല്‍ പ്രസിഡന്റ് ജയകുമാര്‍ നായര്‍, സെക്രട്ടറി ഡിക്സ് ജോര്‍ജ്, ട്രഷറര്‍ സുരേഷ് കുമാര്‍, റീജണല്‍ സ്പോര്‍ട്സ് കോ ഓര്‍ഡിനേറ്റര്‍ പോള്‍ ജോസഫ്, വൈസ് പ്രസിഡന്റ് എബി ജോസഫ്, ജോയിന്റ് സെക്രട്ടറിമാരായ മെന്റെക്സ് ജോസഫ്, ജോബി ജോസ്, കെസിഎ റെഡിച്ച് പ്രസിഡന്റ് പീറ്റര്‍ ജോസഫ്, സെക്രട്ടറി ലിസോമോന്‍, റീജണല്‍ ഭാരവാഹികളായ സന്തോഷ് തോമസ്, ബിജു ജോസഫ്, നോബി ജോസ് തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജയിംസ് ജോസഫ്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.