• Logo

Allied Publications

Europe
കുടുംബക്ഷേമത്തിനായി നല്‍കിയ 206 മില്യന്‍ യൂറോ വിദേശ രാജ്യങ്ങളിലേക്കു കടത്തി
Share
വിയന്ന: കുടുംബക്ഷേമ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന സഹായം മറ്റുരാജ്യങ്ങളിലേക്ക് അയയ്ക്കുന്നതിനു താമസിയാതെ ഓസ്ട്രിയന്‍ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തും.

2010 ല്‍ കുടുംബ ക്ഷേമത്തിനായി ഓസ്ട്രിയന്‍ സര്‍ക്കാര്‍ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് നല്‍കിയ 56 മില്യന്‍ യൂറോയാണു യൂറോപ്യന്‍ രാജ്യങ്ങളായ റുമേനിയ, ബള്‍ഗേറിയ, സ്ളൊവേനിയ തുടങ്ങിയ മറ്റു രാജ്യങ്ങളിലേക്കു സഹായം ലഭിച്ചവര്‍ അയച്ചത്.

കുടുംബക്ഷേമത്തിനായി സാമൂഹിക സുരക്ഷാ പദ്ധതിയുടെ ഭാഗമായി നല്‍കി വരുന്ന പണം മറ്റു രാജ്യങ്ങളില്‍ താമസിച്ചുകൊണ്ടു കുടുംബാംഗങ്ങള്‍ കൈപ്പറ്റിയതുകൊണ്ടാണ് ഇതു സംഭവിച്ചത്. എന്നാല്‍, ഇത് ഉടനടി അവസാനിപ്പിക്കുന്നതിനു നടപടിയുണ്ടാകുമെന്ന് വിദേശകാര്യമന്ത്രി സെബാസ്റ്യന്‍ കുര്‍സ് വ്യക്തമാക്കി. പാര്‍ലമെന്റിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ ഇംഗ്ളണ്ടിലേതുപോലെ ഉടനടി സാമൂഹിക സുരക്ഷാ പദ്ധതിയില്‍ അഴിച്ചുപണി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

2010നും 2013നും ഇടയില്‍ ഓസ്ട്രിയയില്‍ ജോലി ചെയ്ത മാതാപിതാക്കന്മാരോ, ജോലി ചെയ്തുകൊണ്ടിരിക്കുന്നവരോ തങ്ങളുടെ രാജ്യങ്ങളില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്കായി പണം കൈപ്പറ്റി. പോയവര്‍ഷങ്ങളില്‍ അവര്‍ മറ്റു രാജ്യങ്ങളിലേക്ക് അയച്ചത് ഏകദേശം 206 മില്യന്‍ യൂറോയാണ്. ഹംഗറിയിലേക്ക് 65 മില്യന്‍ യൂറോയും സ്ളോവേനിയയിലേക്ക് 13.2 മില്യന്‍ യൂറോയും 48 മില്യന്‍ യൂറോ സ്ളോവാക്യയിലേക്കും 31 മില്യന്‍ യൂറോ പോളണ്ടിലേക്കും റുമേനിയയിലേക്ക് 13.2 മില്യന്‍ യൂറോയും ആണ് ഒഴുകിയത്.

ഓസ്ട്രിയയില്‍ രണ്ടു കുട്ടികളുടെ (10 വയസില്‍ താഴെയുള്ള) മാതാപിതാക്കള്‍ക്ക് മുന്നൂറു യൂറോ ലഭിക്കുമ്പോള്‍ റുമേനിയയില്‍ അത് 30 യൂറോ മാത്രമാണ്. അതുകൊണ്ട് നാം ഇംഗ്ളണ്ടിനെ നോക്കി പഠിക്കേണ്ടിയിരിക്കുന്നു. 2010ല്‍ 150 മില്യനും 2013 ല്‍ 206 മില്യനും യൂറോയാണ് അതിര്‍ത്തി കടന്നത്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.