• Logo

Allied Publications

Europe
ജര്‍മനിയിലെ കിന്‍ഡര്‍ ഗെല്‍ഡ് തുകയും ടാക്സ് ഫ്രീയും ഉയര്‍ത്തുന്നു
Share
ബെര്‍ലിന്‍: ജര്‍മനിയിലെ കിന്‍ഡര്‍ ഗെല്‍ഡ് (കുട്ടികള്‍ക്കു മാസം നല്‍കുന്ന അലവന്‍സ്), വാര്‍ഷിക ടാക്സ് ഫ്രീ എന്നിവ 2015 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വര്‍ധിപ്പിക്കാന്‍ ജര്‍മന്‍ ഗവര്‍മെന്റ് തീരുമാനിച്ചു. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എസ്പിഡി), ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (സിഡിയു), ക്രിസ്ത്യന്‍ സോഷ്യലിസ്റ് യൂണിയന്‍ (സിഎസ്യു) വിശാല മുന്നണി ഗവണ്‍മെന്റിലെ ഫാമിലി വകുപ്പ് മന്ത്രി മാനുവെലാ ഷ്വസിംഗ് ജര്‍മന്‍ പാര്‍ലമെന്റില്‍ അറിയിച്ചതാണിത്.

ഇപ്പോള്‍ മാസം തോറും ആദ്യത്തെയും രണ്ടാമത്തെയും കുട്ടിക്കു കിട്ടുന്ന 184 യൂറോ മാസം തോറും നാലു യൂറോ ജനുവരി ഒന്നു മുതല്‍ പിന്‍കാല പ്രാബല്യത്തോടെ വര്‍ധിപ്പിച്ച് 188 യൂറോ ആകും. 2016 ജനുവരി ഒന്നു മുതല്‍ രണ്ടു യൂറോ കൂട്ടി 200 യൂറോ പ്രതിമാസം ലഭിക്കും. അതുപോലെ വാര്‍ഷിക ടാക്സ് ഫ്രീ ഈ വര്‍ഷം 2015 ലെ തുക 8.354 ല്‍ നിന്ന് 8.472 ആയും, അടുത്ത വര്‍ഷം ഈ തുക 8.652 ആയും വര്‍ധിപ്പിക്കും. ഇതു ജര്‍മനിയില്‍ താമസിക്കുന്ന കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുമെങ്കിലും വര്‍ധനവ് കുറവാണെന്നും കാര്യമായ ഗുണം നല്‍കുന്നില്ലെന്നും ജര്‍മന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ