• Logo

Allied Publications

Europe
ഫോബ്മ സാഹിത്യോത്സവം 'സര്‍ഗം 2015' ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Share
ബര്‍മിംഗ്ഹാം: നാടകാചാര്യനും മലയാള സാഹിത്യത്തിലെ കുലപതിയുമായ കാവാലം നാരായണപ്പണിക്കരുടെ മഹനീയ സാന്നിധ്യംകൊണ്ട് അനുഗ്രഹീതമാകാന്‍ 'സര്‍ഗം 2015' എന്ന ഫോബ്മ സാഹിത്യോത്സവത്തിന്റെ അരങ്ങും അണിയറയും ഒരുങ്ങിക്കഴിഞ്ഞു.

ജൂണ്‍ 21നു (ഞായര്‍) ഉച്ചയ്ക്ക് 12 മുതല്‍ ബര്‍മിംഗ്ഹാം സെന്റ് ഗയില്‍സ് ചര്‍ച്ച് ഹാളിലാണ് അവാര്‍ഡ് സെറിമണി. ഫോബ്മ അംഗമായ ജയന്‍ ക്ളബ്ബ് ബര്‍മിംഗ്ഹാം ആണു ഫോബ്മക്കുവേണ്ടി സാഹിത്യോത്സവത്തിനു വേദിയൊരുക്കുന്നത്. സമ്മാനദാനം, എഴുത്തിനിരുത്ത് എന്നീ ചടങ്ങുകള്‍ക്കു പുറമേ, യുകെയിലെ പ്രഗല്ഭ കലാകാരന്മാരെ ഉള്‍പ്പെടുത്തി നൃത്ത നൃത്യങ്ങളും മനം മയക്കുന്ന ഗാനങ്ങളും ചിരിയുടെ മാലപടക്കത്തിനു തിരി കൊളുത്തുന്ന ഹാസ്യ സ്കിറ്റുകളും അടക്കം മൂന്നു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കലാപരിപാടികളും അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു.

മലയാളത്തിലെ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന സാഹിത്യകാരന്മാരില്‍ ഏറ്റവും മുതിര്‍ന്ന ഈ ഗുരുസ്ഥാനീയന്റെ സവിധത്തില്‍ എഴുത്തിനിരുത്തി വിദ്യാരംഭം കുറിക്കുന്നതിനും അന്നേ ദിവസം ഫോബ്മ അവസരമൊരുക്കും. മുന്‍കൂട്ടി പേരു രജിസ്റര്‍ ചെയ്ത് അനുമതി ലഭിക്കുന്ന ഏതാനും കുട്ടികള്‍ക്കു മാത്രമാണ് അവസരം ലഭിക്കുക. ശിളീ.ളീയാമ@ഴാമശഹ.രീാ എന്ന ഇമെയിലില്‍ ബന്ധപ്പെടുക.

മത്സര വിജയികളെ സമ്മാനദാന വേദിയിലായിരിക്കും പ്രഖ്യാപിക്കുക. കേരളത്തില്‍നിന്നുള്ള പ്രഗല്ഭ സാഹിത്യകാരന്മാരാണു മത്സര വിജയികളെ കണ്െടത്തിയത്. വിജയികളില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ ലഭിച്ചവര്‍ക്കായിരിക്കും കാവാലം നാരയണപ്പണിക്കരുടെ കൈയില്‍നിന്നു പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങാന്‍ ഭാഗ്യം ലഭിക്കുക.

തികച്ചും നിഷ്പക്ഷവും കൃത്യവുമായ വിധി നിര്‍ണയത്തിനായി ഇത്തവണയും യുകെക്ക് വെളിയിലുള്ള പ്രഗല്ഭരെയാണു ഫോബ്മ സാഹിത്യ വിഭാഗം ജഡ്ജിംഗ് പാനലില്‍ ഉള്‍പ്പെടുത്തിയത്.

കേരളത്തില്‍നിന്നുള്ള പ്രശസ്ത യുവ സാഹിത്യകാരനും പ്രസിദ്ധ പബ്ളിഷിംഗ് ഗ്രൂപ്പായ ഒലിവ് പബ്ളിക്കേഷന്‍സ് മാനേജരുമായ അര്‍ഷാദ് ബത്തേരി, അഭിനേതാവ്, സംവിധായകന്‍ എന്നീ നിലകളില്‍ സിനിമയിലും എഴുത്തുകാരന്‍ കലാകാരന്‍ എന്നീ നിലകളില്‍ സാംസ്കാരിക രംഗത്തും പ്രശസ്തനായ തമ്പി ആന്റണി, 'ശ്യാമ' എന്ന തൂലികാനാമത്തിലൂടെ ബ്ളോഗുകളിലൂടെയും പിന്നീട് കഥകളും കവിതകളും ആയി സാഹിത്യ ലോകത്തും തനതായ വ്യക്തി മുദ്ര പതിപ്പിച്ച ആര്‍ഷ അഭിലാഷ് എന്നിവരാണു നൂറു കണക്കിനു രചനകളില്‍നിന്ന് ആദ്യ മൂന്നു സ്ഥാനക്കാരെ കണ്െടത്തുക എന്ന വെല്ലുവിളി ഏറ്റെടുത്തത്.

കവിത, കഥ, ലേഖനം, യാത്രാ വിവരണം എന്നീ ഇനങ്ങള്‍ സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ എന്നീ മൂന്നു വിഭാഗങ്ങളിലായിട്ടാണു ഫോബ്മ സാഹിത്യ മത്സരങ്ങള്‍ നടത്തിയത്. ഇംഗ്ളീഷിലും മലയാളത്തിലും എല്ലാ ഇനങ്ങള്‍ക്കും മൂന്നു വിഭാഗത്തിലും വേറെ വേറെ മത്സരങ്ങള്‍ ഉണ്ടായിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: രശ്മി പ്രകാശ് (ഫോബ്മ സാഹിത്യ വിഭാഗം കോഓര്‍ഡിനേറ്റര്‍) ഹശലൃേമൌൃല.ളീയാമ@ഴാമശഹ.രീാ, ഐസക് ഉമ്മന്‍ (ഫോബ്മ പ്രസിഡന്റ്) 077 7723 24510, ടോമി സെബാസ്റ്യന്‍ (ജനറല്‍ സെക്രട്ടറി) 077 6665 5697, ശിളീ.ളീയാമ@ഴാമശഹ.രീാ

വിലാസം: ട. ഏശഹല ഇവൌൃരവ ഒമഹഹ, 149 ഇവൌൃരവ ഞീമറ, ടവലഹറീി, ആശൃാശിഴവമാ ആ26 3ഠഠ.

റിപ്പോര്‍ട്ട്: അജിമോന്‍ ഇടക്കര

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.