• Logo

Allied Publications

Europe
ലോകകപ്പ് യോഗ്യതാ മല്‍സം; ജിബ്രാള്‍ട്ടറിനെ തൂത്തുവാരി ജര്‍മനി
Share
ബര്‍ലിന്‍: 2016 യൂറോ കപ്പ് യോഗ്യതാ മല്‍സരത്തിന്റെ ഗ്രൂപ്പ് ഡി യില്‍ പയറ്റിത്തെളിഞ്ഞ ലോകചാമ്പ്യന്മാരുടെ മുന്നില്‍ ശൂന്യമായി തോല്‍ക്കേണ്ടി വന്ന ജിബ്രാള്‍ട്ടറിന്റ ഗതി ഇനിയാര്‍ക്കും ഉണ്ടാകരുതേയെന്നു പ്രാര്‍ഥിക്കുന്നവരാണു മല്‍സരം കണ്ട ഫുട്ബോള്‍ പ്രേമികള്‍ ഒക്കെയും. പോര്‍ച്ചുഗലിലെ ഫാറോയില്‍ ആയിരുന്നു മല്‍സരം. മത്സരത്തില്‍ ജര്‍മനി എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കു പരാജയപ്പെടുത്തി മൂന്നു പോയിന്റുകള്‍ നേടി.

ആദ്യപകുതി വെറും വിരസമല്ലായിരുന്നെങ്കിലും ലക്ഷ്യം കാണാത്ത ഗോളുകള്‍ നിറഞ്ഞ ജര്‍മന്‍ ഏറിയ 28ാം മിനിറ്റില്‍ ആന്ദ്രെ ഷൂര്‍ലെയിലൂടെ ജിബ്രാള്‍ട്ടര്‍ വല തുളച്ചു ലീഡു നേടി. പിന്നീട് ആദ്യപകുതിയുടെ വിസില്‍ മുഴങ്ങും വരെയുള്ള കളി ജിബ്രാള്‍ട്ടര്‍ ഏറെ പണിപ്പെട്ട് ഗോളടിക്കാന്‍ ശ്രമിച്ചെങ്കിലും ജര്‍മനിയുടെ കളിവീരന്മാരുടെ മുന്നില്‍ ഒന്നും നേടാനായില്ല. ആദ്യപകുതിയില്‍ അസുലഭമായി ജര്‍മനിക്കു കിട്ടിയ പെനാല്‍റ്റി നായകന്‍ ഷ്വൈന്‍ സ്റയിഗര്‍ പാഴാക്കിയപ്പോള്‍ ജര്‍മന്‍ കോച്ച് ജോവാഹിം ലോവിന്റെ മുഖത്തു തെളിഞ്ഞ നവരസങ്ങള്‍ ജര്‍മനിയുടെ മേല്‍ വീണ കരിനിഴലായി.

എന്നാല്‍ രണ്ടാം പകുതിയില്‍ ജര്‍മനി കൊടുങ്കാറ്റായി മാറി. ആദ്യത്തെ അവലക്ഷണങ്ങളും ഉദാസീനതയും എടുത്തു മാറ്റി ഗോള്‍ വര്‍ഷം തീര്‍ത്ത ജര്‍മനിയുടെ രണ്ടാം ടീമിന്റെ പ്രകടനം അത്യുജലമായിരുന്നു. ലോകചാമ്പ്യന്‍മാരുടെ കളി പുറത്തെടുത്ത ചുണക്കുട്ടന്മാരുടെ മുന്നില്‍ ദയനീയമായി അടിയറവു പറയേണ്ടി വന്നു ജിബ്രാള്‍ട്ടറിന്. രണ്ടാം പകുതിയില്‍ ജര്‍മനിയുടെ പൊഡോള്‍ക്കി ഇറങ്ങിയെങ്കിലും ലീഡ് ഉയര്‍ത്താനായില്ല.

ആന്ദ്രെ ഷൂര്‍ലെയാവട്ടെ രണ്ടാം പകുതിലെ 65ഉം 71 ഉം മിനിട്ടുകളില്‍ ഗോളടിച്ച് ഹാട്രിക്കും നേടി. മാക്സ് ക്രൂസേ 47ഉം 81ഉം മിനിറ്റില്‍ നേടിയ ഇരട്ട ഗോള്‍, 51ാം മിനിറ്റില്‍ ഇല്‍ക്കെ ഗുണ്‍ ഡൊഗന്‍, 57ാം മിനിറ്റില്‍ കരിം ബെല്ലാ റാബി എന്നിവരുടെ കാലില്‍നിന്നു ഗോള്‍ പിറന്നതോടെ ജര്‍മന്‍ പട്ടിക പൂര്‍ണമായി. കളിയുടെ ഗതിവിഗതികള്‍ മുഴുവന്‍ ജര്‍മന്‍ പടയുടെ മേല്‍ക്കോയ്മയിലായിരുന്നു. ഗ്രൂപ്പില്‍ 14 പോയിന്റോടെ പോളണ്ടാണ് ഒന്നാമത്. 13 പോയിന്റുമായി ജര്‍മനി രണ്ടാം സ്ഥാനത്തുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.