• Logo

Allied Publications

Europe
ബെര്‍കിന്‍ഹെഡില്‍ തോമാശ്ളീഹായുടെയും യൌസേപ്പിതാവിന്റെയും അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍
Share
ബെര്‍കിന്‍ഹെഡ്: അപ്ടന്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ മാര്‍ തോമ്മാശ്ളീഹായുടെയും വിശുദ്ധ യൌസേപ്പിതാവിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ജൂണ്‍ 14നു (ഞായര്‍) ആഘോഷിക്കുന്നു.

വൈകുന്നേരം മൂന്നിനു ലദീഞ്ഞ് തുടര്‍ന്നു നടക്കുന്ന ആഘോഷമായ പാട്ടുകുര്‍ബാന, തിരുനാള്‍ സന്ദേശം, നൊവേന എന്നിവയ്ക്കു ഫാ. റോയ് ടഉഢ മുഖ്യ കാര്‍മികത്വം വഹിക്കും.

തുടര്‍ന്നു നടക്കുന്ന തിരുനാള്‍ പ്രദക്ഷിണത്തില്‍ പൊന്‍ വെള്ളി കുരിശുകളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശ്വാസികള്‍ അണിചേരും. ബെര്‍കിന്‍ഹെഡ് ദൃശ്യകലാ ചെണ്ടമേളം പ്രദക്ഷിണത്തിനു മേളക്കൊഴുപ്പേകും. പ്രദക്ഷിണം ദേവാലയത്തില്‍ തിരികെ പ്രവേശിച്ചശേഷം നേര്‍ച്ചകാഴ്ച്ചകള്‍ അര്‍പ്പിക്കുന്നതിനും അടിമ വയ്ക്കുന്നതിനും കഴുന്ന് എഴുന്നള്ളിക്കുന്നതിനും സൌകര്യമുണ്ടായിരിക്കും.

ശുശ്രൂഷകള്‍ക്കുശേഷം നടക്കുന്ന പൊതുയോഗത്തില്‍ പൌരോഹിത്യത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ഫാ. റോജര്‍ ക്ളാര്‍ക്കിനും സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ഫാ. നിക്കോളാസ് കേന്‍ എന്നിവരെ ബര്‍ക്കിന്‍ഹെഡ് സീറോ മലബാര്‍ കമ്യൂണിറ്റി ആദരിച്ച് ഉപഹാരം സമ്മാനിക്കും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും തുടര്‍ന്നു സ്നേഹവിരുന്നും ഉണ്ടായിരിക്കും.

തിരുനാളില്‍ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഷ്രൂസ്ബറി രൂപത സീറോ മലബാര്‍ ചാപ്ളയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി ഏവരെയും സ്വാഗതം ചെയ്തു.

ദേവാലയത്തിന്റെ വിലാസംഛ: ട. ഖഛടഋജഒ ഇഒഡഞഇഒ ഡജഠഛച, ങഛഞഋഠഛച ഞഛഅഉ, ഇഒ 49 6 ഘഖ.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്

പീ​റ്റ​ര്‍ ചേ​രാ​ന​ലൂ​ര്‍ ന​യി​ക്കു​ന്ന സ്‌​നേ​ഹ സം​ഗീ​ത രാ​വ് ഞാ​യ​റാ​ഴ്ച.
ലണ്ടൻ: ഹീ​ത്രു ടീം ​അ​വ​ത​രി​പ്പി​ക്കു​ന്ന പു​തു​മാ​യ​ര്‍​ന്ന സം​ഗീ​ത​വി​രു​ന്ന് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6.
ജ​ര്‍​മ​നി​യി​ല്‍ ജ​ന​ന നിരക്കും വി​വാ​ഹ നി​ര​ക്കും കു​റ​ഞ്ഞതായി റിപ്പോർട്ട്.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ജ​ന​ന നി​ര​ക്കും വി​വാ​ഹ നി​ര​ക്കും 2013ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലെ​ത്തി.
ഒ​ളി​മ്പി​ക് ദീ​പം ഫ്രാ​ന്‍​സി​ലെ​ത്തി.
പാ​രീ​സ്: പാ​രീ​സി​ല്‍ ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന ഒ​ളി​മ്പി​ക്സി​ന്‍റെ ദീ​പം ഫ്ര​ഞ്ച് മ​ണ്ണി​ലെ​ത്തി.
ബെ​ന്യാ​മി​നും ജി.​ആ​ർ. ഇ​ന്ദു​ഗോ​പ​നും റോ​മി​ലെ പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി.
റോം: ​റോ​മി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ത​ന്തു​രി റ​സ്റ്റ​റ​ന്‍റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബെ​ന്യാ​മി​ൻ, ജി.​ആ​ർ.
ഓ​ൾ യൂ​റോ​പ്പ് വ​ടം​വ​ലി മ​ത്സ​രം അ​യ​ർ​ല​ൻഡിൽ ഒ​ക്‌ടോ​ബ​ർ അ​ഞ്ചി​ന്.
ദ്രോ​ഘ​ട: അ​യ​ർ​ല​ൻ​ഡി​ലെ ച​രി​ത്ര പോ​രാ​ട്ട​ങ്ങ​ളു​ടെ ഓ​ർ​മ​ക​ൾ ഉ​റ​ങ്ങു​ന്ന പൗ​രാ​ണി​ക പ​ട്ട​ണ​മാ​യ ദ്രോ​ഘ​ട​യി​ൽ, ദ്രോ​ഘ​ട ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന