• Logo

Allied Publications

Europe
ഡബ്ള്യുഎംസി ജര്‍മന്‍ പ്രൊവിന്‍സിനു പുതിയ ഭാരവാഹികള്‍
Share
കൊളോണ്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍ ജര്‍മന്‍ പ്രൊവിന്‍സ് (ഡബ്ള്യുഎംസി) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ഗ്രിഗറി മേടയില്‍ (ചെയര്‍മാന്‍), ജോളി എം. പടയാട്ടില്‍ (പ്രസിഡന്റ്), ജോബു കൊല്ലമന (ജനറല്‍ സെക്രട്ടറി), ജോസഫ് കളത്തില്‍പറമ്പില്‍ (ട്രഷറര്‍), ജോസഫ് കളപ്പുരയ്ക്കല്‍ (ആര്‍ട്സ് സെക്രട്ടറി), സോമരാജ് പിള്ള (ഓഡിറ്റര്‍), സെബാസ്റ്യന്‍ കരിമ്പില്‍, ബാബു എളംബാശേരി (വൈസ് ചെയര്‍മാന്മാര്‍), ചിനു പടയാട്ടില്‍ (വൈസ് ചെയര്‍പേഴ്സണ്‍), ജെയിംസ് പാത്തിക്കന്‍, സുനീഷ് ജോര്‍ജ് ആലുങ്കല്‍, ഗ്രെയ്സി ചെറിയാന്‍ (വൈസ് പ്രസിഡന്റുമാര്‍), സെന്നി പുത്തന്‍പുര തോമസ് (അസോസിയേറ്റ് സെക്രട്ടറി), മാത്യു തൈപറമ്പില്‍ (ജോ. ട്രഷറര്‍), ജോണ്‍ മാത്യു (പിആര്‍ഒ), എം.പി. ചെറിയാന്‍ (പിആര്‍ഒ), ഹര്‍ഷല്‍ താഴിശേരി (ലീഗല്‍ അഡ്വൈസര്‍) എന്നിവരെയും കൌണ്‍സിലര്‍മാരായി മാത്യു ജയ്ക്കബ്, ജോസഫ് കിലിയാന്‍, ഡേവീസ് തെക്കുംതല, സിദ്ദാര്‍ഥ മുരളീധരന്‍, ചാക്കോ തോമസ് പ്ളാംപറമ്പില്‍, ജോണി ഇലഞ്ഞിപ്പിള്ളി, ജോണ്‍ പറേക്കാട്ടു, ജോണ്‍ പാഴൂര്‍, പോത്തന്‍ ചക്കുപുരയ്ക്കല്‍, ജയ്ക്കബ് കൂട്ടുമ്മേല്‍, ജോസഫ് കൈനിക്കര, പീറ്റര്‍ സെബാസ്റ്യന്‍, വില്‍സണ്‍ ഉറുമ്പില്‍, ഏബ്രഹാം കാരമേല്‍ എന്നിവരെയും തെരഞ്ഞെടുത്തു.

കൊളോണ്‍ റോസ്റാത്തിലെ സെന്റ് നിക്കോളാസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പൊതുയോഗത്തിലാണ് 201517ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ചെയര്‍മാന്‍ ബാബു ഇളംബാശേരി അധ്യക്ഷത വഹിച്ച പൊതുയോഗത്തില്‍ മാത്യു തൈപ്പറമ്പില്‍ ഈശ്വര പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കി. ഡബ്ള്യുഎംസി മുന്‍കാല പ്രവര്‍ത്തകരായിരുന്ന ഏബ്രഹാം തോമസ്, ജോര്‍ജു വിലങ്ങപാറ, വില്‍ഫ്രഡ് മരിയാപ്രോണ്‍ എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ചു. പ്രസിഡന്റ് ജോളി എം. പടയാട്ടില്‍ പൊതുയോഗത്തെ സ്വാഗതം ചെയ്തു. ജനറല്‍ സെക്രട്ടറി ജോസഫ് കളപ്പുരയ്ക്കല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ജോസഫ് കളത്തില്‍പ്പറമ്പില്‍ കണക്കുകളും അവതരിപ്പിച്ചു. സോമരാജന്‍പിള്ളയുടെ ഓഡിറ്റര്‍ റിപ്പോര്‍ട്ടിനുശേഷം റിപ്പോര്‍ട്ടും കണക്കുകളും പൊതുയോഗം അംഗീകരിച്ചു. ഡബ്ള്യുഎംസിയെ പ്രവാസികളുടെ സര്‍വീസ് ഓര്‍ഗനൈസേഷനായി കേരള ഗവണ്‍മെന്റ് അംഗീകരിച്ചതില്‍ പൊതുയോഗം സംതൃപ്തി രേഖപ്പെടുത്തി.

ഡബ്ള്യുഎംസിയുടെ ആഗോളതലത്തിലെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി മാത്യു ജയ്ക്കബ്, ജോസഫ് കിലിയാന്‍ എന്നിവര്‍ പ്രസംഗിച്ചു. ആഗോളതലത്തില്‍ പ്രത്യേകിച്ച് യൂറോപ്പ്, ഗള്‍ഫ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ഡബ്ള്യുഎംസിയില്‍നിന്ന് അകന്നുനില്‍ക്കുന്ന വ്യക്തികളെയും ഗ്രൂപ്പുകളെയും തിരിച്ചുകൊണ്ടുവന്നു സംഘടനയെ ശക്തിപ്പെടുത്തണമെന്നു യോഗം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പില്‍ മാത്യു ജേക്കബും ജോസഫ് കിലിയാനും മുഖ്യവരണാധികാരിയായിരുന്നു. ജോസഫ് കളപ്പുരയ്ക്കല്‍ നന്ദി പറഞ്ഞു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.