• Logo

Allied Publications

Europe
ഫ്രാന്‍സിസ് മാര്‍പാപ്പായെ പുടിന്‍ സന്ദര്‍ശിച്ചു
Share
വത്തിക്കാന്‍സിറ്റി: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഫ്രാന്‍സിസ് മാര്‍പാപ്പായെ വത്തിക്കാനില്‍ സന്ദര്‍ശിച്ചു. ജൂണ്‍ 10നു (ബുധന്‍) വൈകുന്നേരമായിരുന്നു കൂടിക്കാഴ്ച. നിശ്ചയിച്ചിരുന്നതിലും ഒരു മണിക്കൂര്‍ വൈകിയാണു പുടിന്‍ സ്ഥലത്തെത്തിയത്. അമ്പതു മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ച തികച്ചും സ്വകാര്യമായിരുന്നു.

യുക്രെയ്ന്‍ പ്രതിസന്ധി സമാധാനപരമായി പരിഹരിക്കുന്നതിനെക്കുറിച്ചും നിലവില്‍ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന റഷ്യന്‍, യുക്രെയ്ന്‍ പ്രശ്നങ്ങള്‍ ഉള്‍പ്പടെ റഷ്യക്കെതിരെ അന്തര്‍ദേശീയ സമൂഹം ചെലുത്തുന്ന സമ്മര്‍ദങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെട്ടിരുന്നു. ചര്‍ച്ചയ്ക്കൊടുവില്‍ മാര്‍പാപ്പ, പുടിനു സമാധാനത്തിന്റെ മാലാഖ കൂടെയുണ്ടാവട്ടെ എന്നാശംസിച്ചു. സമാധാനത്തിന്റെ മാലാഖയുടെ പതക്കമാണു പുടിനു മാര്‍പാപ്പ സമ്മാനിച്ചത്.

2000ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായെയും 2003 ല്‍ ബനഡിക്ട് പതിനാറാമനെയും പുടിന്‍ സന്ദര്‍ശിച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.
യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി.
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.