• Logo

Allied Publications

Europe
ഏഴരനൂറ്റാണ്ട് പഴക്കമുള്ള നഗരത്തിലേക്കു ഫൈന്‍ ആര്‍ട്സ് ഇന്ത്യ വിയന്നയുടെ വിനോദയാത്ര
Share
വിയന്ന: ഓസ്ട്രിയയിലെ മലയാളി അസോസിയേഷനായ ഫൈന്‍ ആര്‍ട്സ് ഇന്ത്യ വിയന്നയുടെ കുടുംബാംഗങ്ങള്‍ ഹംഗറിയിലേക്കു വിനോദയാത്ര സംഘടിപ്പിച്ചു. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ 45 പേരടങ്ങുന്ന സംഘമാണു വിനോദയാത്രയില്‍ പങ്കെടുത്തത്. 750 വര്‍ഷത്തോളം പഴക്കമുള്ള സലാകറോസ് എന്ന പുരാതന നഗരത്തിലെ കാഴ്ചകള്‍ യാത്രസംഘത്തിനു അവിസ്മരണീയമായ അനുഭവമായി.

നാലു ദിവസം നീണ്ടുനിന്ന വിനോദയാത്രയില്‍ ഹംഗറിയിലെ മറ്റു പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളും ആരാധനാലയങ്ങളും കൊട്ടാരങ്ങളും സംഘം സന്ദര്‍ശിച്ചു. രാജ്യത്തെ ഏറ്റവും പുരാതനമായ കൊട്ടാരത്തിലേക്കുള്ള സന്ദര്‍ശനം വിനോദയാത്രസംഘത്തിനു വേറിട്ട കാഴ്ചയായി. ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ബാലാടോണ്‍ തെര്‍മല്‍ ബാത്തില്‍ ചെലവഴിച്ച സമയം വിശ്രമത്തോടൊപ്പം ആരോഗ്യ പരിരക്ഷയ്ക്കും വിനോദയാത്രാസംഘത്തെ സഹായിച്ചു.

സംഘത്തിലുണ്ടായിരുന്ന ഇരുപതോളം കുട്ടികള്‍ക്കു വിനോദയാത്ര പുതിയ കാഴ്ചകളുടെ ആവേശവും ഒപ്പം അറിവിന്റെ യാത്രയും സമ്മാനിച്ചുവെന്നു സംഘടനയുടെ പ്രസിഡന്റ് ജോമോന്‍ ചേലപ്പുറത്ത് അഭിപ്രായപ്പെട്ടു. അതേസമയം സാധാരണജീവിതത്തിന്റെ തിരക്കില്‍നിന്നു മാറി ആശ്വസിക്കാനും കുടുംബവും കുട്ടികളുമൊത്ത് ഉല്ലസിക്കാനും ഫൈന്‍ ആര്‍ട്സ് ഇന്ത്യ ഒരുക്കിയ അവസരം ഏറെ ഹൃദ്യമായിരുന്നെന്നു സംഘത്തിലെ മുതിര്‍ന്നവര്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ജോബി ആന്റണി

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.