• Logo

Allied Publications

Europe
മൈക്കയുടെ നേപ്പാള്‍ ദുരിതാശ്വാസ നിധി യുക്മ റീജണല്‍ നേതൃത്വത്തിനു കൈമാറി
Share
ലണ്ടന്‍: യുക്മ മിഡ്ലാന്‍ഡ്സ് റീജണിലെ കരുത്തുറ്റ അംഗ സംഘടനയായ മിഡ്ലാന്‍ഡ്സ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ (മൈക്ക) അംഗങ്ങളില്‍ നിന്നു യുക്മ ദേശീയ നേതൃത്വത്തിന്റെ ആഹ്വാനപ്രകാരം സമാഹരിച്ച നേപ്പാള്‍ ദുരിതാശ്വാസനിധി റീജണല്‍ നേതൃത്വത്തിനു കൈമാറി.

ജൂണ്‍ ഏഴിന് ഡഡ്ലിയില്‍ ചേര്‍ന്ന മൈക്ക എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് ജോണ്‍ മുളയിങ്കല്‍ യുക്മ റീജണല്‍ പ്രസിഡന്റ്, ജയകുമാര്‍ നായര്‍ക്കു തുക കൈമാറി.

യുക്മ റീജണല്‍ ആര്‍ട്സ് കോഓര്‍ഡിനേറ്റര്‍ സന്തോഷ് തോമസ്, മൈക്ക സെക്രട്ടറി ടിന്റസ് ദാസ്, ട്രഷറര്‍ തോമസ് ജോസഫ്, വൈസ് പ്രസിഡന്റ് സുജ ബാബു, ജോ. സെക്രട്ടറി സിജി സന്തോഷ്, കമ്മിറ്റി അംഗങ്ങളായ ജോര്‍ജ് മാത്യു, നോബി ബിനു, സുനിത നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

റീജണിലെ മറ്റു അസോസിയേഷനുകള്‍ വരുംദിവസങ്ങിളില്‍ അവരവരുടെ വിഹിതം റീജണല്‍ കമ്മിറ്റിക്കു കൈമാറും. തുടര്‍ന്നു അപ്പീല്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് റീജണില്‍നിന്നു സമാഹരിക്കുന്ന തുക ഡിസാസ്റര്‍ എമര്‍ജന്‍സി കമ്മിറ്റിയിലേക്ക് എത്തിക്കുന്നതിനായി യുക്മ ദേശീയ നേതൃത്വത്തിനു കൈമാറും. അതോടൊപ്പം അംഗസംഘടനകളില്‍നിന്നു സമാഹരിച്ച തുക സംബന്ധിച്ച വിശദ വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് റീജണല്‍ ചാരിറ്റി കോ ഓര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ യോഹന്നാന്‍ അറിയിച്ചു.

യുകെ മലയാളികളുടെ ജനകീയ സംഘടന എന്ന നിലയില്‍ യുക്മയ്ക്കുള്ള സ്വാധീനത്തിന്റെ നേര്‍ക്കാഴ്ചയാണു നേപ്പാള്‍ ചാരിറ്റിയിലൂടെ വെളിവാകുന്നതെന്നു യുക്മ റീജണല്‍ പ്രസിഡന്റ് ജയകുമാര്‍ നായര്‍ അഭിപ്രായപ്പെട്ടു. ദേശീയ നേതൃത്വത്തിന്റെ ആഹ്വാനം ഏറ്റെടുത്ത് സംരംഭം വന്‍ വിജയമാക്കിയ മൈക്ക അംഗങ്ങളെ യുക്മ റീജണല്‍ സെക്രട്ടറി ഡിക്സ് ജോര്‍ജ്, ട്രഷറര്‍ സുരേഷ് കുമാര്‍, വൈസ് പ്രസിഡന്റ് എബി ജോസഫ്, റീജണല്‍ ആര്‍ട്സ് കോ ഓര്‍ഡിനേറ്റര്‍ സന്തോഷ് തോമസ് എന്നിവര്‍ പ്രത്യേകം അഭിനന്ദിച്ചു.

കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ര്‍​ട്ട് ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ആ​ദ്യ​ത്തെ സ​മാ​ജ​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഈ ​വ​ര്
മ​ത​സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ.
ല​ണ്ട​ൻ: ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സ
റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ ന​ട​ന്നു.
റോം: ​ഇ​റ്റ​ലി​യി​ലെ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ റോ​മി​ലെ സാ​ന്തോം ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ റോ​മി​ലെ സാ​ന്ത
യു​കെ സ്വ​പ്നം ബാ​ക്കി​യാ​ക്കി സൂ​ര്യ മ​ട​ങ്ങി.
ആ​ല​പ്പു​ഴ: യു​കെ​യി​ല്‍ പോ​കാ​ന്‍ വേ​ണ്ടി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ചെ​ക്ക് ഇ​ന്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യും ത
ബി​നോ​യ് തോ​മ​സി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ല​ണ്ട​ൻ: കാ​ഞ്ഞി​ര​മ​റ്റം ക​രി​യി​ല​ക്കു​ളം ബേ​ബി തോ​മ​സ്​മേ​രി തോ​മ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ യു​കെ​യി​ൽ അ​ന്ത​രി​ച്ച ബി​നോ​യ് തോ​മ​സി​ന്‍റെ(41) സം​