• Logo

Allied Publications

Europe
തിയറി ഹെന്റിക്കെതിരായ നടപടി തടയാന്‍ അയര്‍ലന്‍ഡിനു ഫിഫ കൈക്കൂലി കൊടുത്തു
Share
ബര്‍ലിന്‍: ഫ്രാന്‍സും അയര്‍ലന്‍ഡും തമ്മില്‍ നടന്ന ലോകകപ്പ് യോഗ്യതാ റൌണ്ടിലെ പ്ളേ ഓഫ് മത്സരം സംബന്ധിച്ചു നിയമ നടപടി സ്വീകരിക്കാതിരിക്കാന്‍ അയര്‍ലന്‍ഡിനു ഫിഫ അഞ്ച് മില്യന്‍ യൂറോ കോഴ കൊടുത്തെന്നു വെളിപ്പെടുത്തല്‍.

2009ല്‍ നടന്ന മത്സരത്തില്‍ ഫ്രഞ്ച് സ്ട്രൈക്കര്‍ തിയറി ഹെന്റിക്കെതിരായ ഹാന്‍ഡ് ബോള്‍ അപ്പീല്‍ നിരസിക്കപ്പെട്ടതു വിവാദമായിരുന്നു. ഒരു ഗോളിനു ഫ്രാന്‍സ് മത്സരം ജയിക്കുകയും ചെയ്തു.

നിയമ നടപടി സ്വീകരിക്കാനുള്ള തീരുമാനത്തില്‍നിന്ന് അയര്‍ലന്‍ഡിനെ പിന്തിരിപ്പിച്ചതോടെയാണ് 2010ലെ ലോകകപ്പ് ഫ്രാന്‍സിനു കളിക്കാന്‍ സാധിക്കുമെന്ന് ഉറപ്പായത്. അയര്‍ലന്‍ഡിനു അവസരം നഷ്ടമാകുകയും ചെയ്തു.

വിവാദ മത്സരത്തില്‍, 16 മിനിറ്റുകൂടി പിടിച്ചുനിന്നെങ്കില്‍ അയര്‍ലന്‍ഡിന് പെനല്‍റ്റി ഷൂട്ടൌട്ട് ഉറപ്പാക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഹെന്റിയുടെ ഹാന്‍ഡ് ബോളിനു പിന്നാലെ വില്യം ഗാലാസ് ഗോളടിച്ച് ഫ്രാന്‍സിനു ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുകയായിരുന്നു.

ഇതേക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ, ഐറിഷ് പ്രധാനമന്ത്രി എന്‍ഡ കെന്നി വിശദീകരണം തേടിയിരിക്കുകയാണ്. ഫുട്ബോള്‍ അസോസിയേഷന്‍ ഓഫ് അയര്‍ലന്‍ഡ് ഇതിനു മറുപടി പറയണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിനിടെ, 2010ലെ ലോകകപ്പുവേദി നേടാന്‍ ദക്ഷിണാഫ്രിക്ക കൈക്കൂലി കൊടുത്തെന്ന ആരോപണത്തിനു പുതിയ വിശദീകരണവും പുറത്തുവന്നു. കരീബിയന്‍ ഫുട്ബോള്‍ വികസനത്തിനു ദക്ഷിണാഫ്രിക്ക നല്‍കിയ സംഭാവനയായിരുന്നു ഈ പണമെന്നും, അന്നത്തെ പ്രസിഡന്റ് താബോ എംബക്കിയാണ് ഇത് അംഗീകരിച്ചതെന്നും സ്പോര്‍ട്സ് മന്ത്രിയാണു വിശദീകരണം നല്‍കിയിരിക്കുന്നത്.

അടുത്തയാഴ്ച നടക്കുന്ന അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കേണ്ടെന്നു സ്ഥാനമൊഴിഞ്ഞ ഫിഫ പ്രസിഡന്റ് സെപ് ബ്ളാറ്റര്‍ തീരുമാനിച്ചിട്ടുണ്്ട്. രാജിവച്ചെങ്കിലും പകരം സംവിധാനമാകും വരെ, അതായത് ഈ വര്‍ഷം അവസാനം വരെയെങ്കിലും ഫിഫ പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകും ബ്ളാറ്റര്‍ക്ക്. ഫിഫ പ്രസിഡന്റെന്ന നിലയിലാണ് അദ്ദേഹം ഐഒസിയില്‍ അംഗമായിരിക്കുന്നത്.

തിയറി ഹെന്റി ഫ്രാന്‍സിന്റെ മുന്നേറ്റനിരയിലെ പ്രമുഖനായിരുന്നു. 1994ല്‍ അന്താരാഷ്ട്ര മല്‍സരത്തില്‍ കളിച്ചു. നിരവധി അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിറഞ്ഞ താരമായി വിളങ്ങിയ തിയറി 2014 ഡിസംബര്‍ 16നു വിരമിച്ചു. 2004 ല്‍ ഫുട്ബോള്‍ ഇതിഹാസം പെലെ തെരഞ്ഞെടുത്ത 125 ലോകോത്തര കാല്‍പ്പന്തുകളിക്കാരില്‍ തിയറിയും സ്ഥാനം പിടിച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ