• Logo

Allied Publications

Europe
യുക്മ നോര്‍ത്ത് വെസ്റ് റീജണല്‍ സ്പോര്‍ട്സ് മീറ്റ്: ഫ്രണ്ട്സ് ഓഫ് പ്രെസ്റണിനു ഓവറോള്‍ കിരീടം
Share
ലണ്ടന്‍: യുക്മ നോര്‍ത്ത് വെസ്റ് റീജണല്‍ സ്പോര്‍ട്സ് മീറ്റില്‍ ഓവറോള്‍ കിരീടം ഫ്രണ്ട്സ് ഓഫ് പ്രെസ്റനും വടംവലി മത്സരത്തില്‍ വാറിഗ്ടന്‍ എവറോളിംഗ് ട്രോഫിയും കരസ്ഥമാക്കി.

വാശിയേറിയ വടംവലി മത്സരത്തില്‍ വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്‍ ഒന്നാം സ്ഥാനം നേടി പുതിയതായി ഏര്‍പ്പെടുത്തിയ എവറോളിഗ് ട്രോഫിയും നൂറു പൌണ്ട് കാഷ് പ്രൈസും കരസ്ഥമാക്കി. രണ്ടാം സ്ഥാനം നേടിയ മാഞ്ചസ്റര്‍ മലയാളി അസോസിയേഷന്‍ (ങങഅ) പുതിയതായി ഏര്‍പ്പെടുത്തിയ റണ്ണറപ്പ് എവറോളിഗ് ട്രോഫിയും 50 പൌണ്ട് കാഷ് പ്രൈസും കരസ്ഥമാക്കി.

പ്രിയ ആനന്ദ്, ക്രിസ്റി തങ്കച്ചന്‍, എല്‍വിന്‍ ലൈസണ്‍, ലൈസണ്‍, ബെന്നി ജോണ്‍ എന്നിവരെ വ്യക്തിഗത ചാമ്പ്യന്മാരായി തെരഞ്ഞെടുത്തു. ഒന്നാം സ്ഥാനക്കാര്‍ക്കു ട്രോഫികളും രണ്ടാം സ്ഥാനക്കാര്‍ക്ക് മെഡലുകളും മൂന്നാം സ്ഥാനക്കാര്‍ക്കു സര്‍ട്ടിഫിക്കറ്റുകളും നല്‍കി ആദരിച്ചു.

സ്പോര്‍ട്സ് മീറ്റില്‍ ഓവറോള്‍ കിരീടം നേടിയ ഫ്രണ്ട്സ് ഓഫ് പ്രെസ്റണെ എവറോളിംഗ് ട്രോഫി നല്‍കി ആദരിച്ചു.

വാറിംഗ്ടണിലെ സെന്റ് ആല്‍ബന്‍സ് സ്കൂള്‍ അങ്കണത്തില്‍ ഉച്ചയ്ക്ക് 12ന് ആരംഭിച്ച സ്പോര്‍ട്സ് മീറ്റ് റീജണല്‍ പ്രസിഡന്റ് അഡ്വ. സിജു ജോസഫ് ഉദ്ഘാടനം ചെയ്തു. സമ്മാനദാന ചടങ്ങില്‍ റീജണല്‍ പ്രസിഡന്റ് അഡ്വ. സിജു ജോസഫ്, സെക്രട്ടറി ഷിജോ വര്‍ഗീസ്, ട്രഷറര്‍ ലൈജു മാനുവല്‍, വൈസ് പ്രസിഡന്റ് ജോബ് ജോസഫ്, ആതിധേയത്വം വഹിച്ച അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ശ്രീദേവി, സെക്രട്ടറി സുനില്‍ മാത്യു എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. യുക്മ നാഷണല്‍ കമ്മിറ്റിയംഗം ദിലീപ് മാത്യു സ്പോര്‍ട്സ് മീറ്റിന് ആശംസയര്‍പ്പിച്ചു ആദ്യാവസാനം മത്സരങ്ങള്‍ക്കു നേതൃത്വം നല്‍കി.

യുക്മ നാഷണല്‍ ജോ. സെക്രട്ടറി ആന്‍സി ജോയി ചടങ്ങില്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. വിവിധ അസോസിയേഷന്‍ പ്രസിഡന്റുമാരായ ഡോ. ആനന്ദ് (ഫ്രണ്ട്സ് ഓഫ് പ്രെസ്റണ്‍), പോള്‍സണ്‍ തോട്ടപ്പിള്ളി (മാഞ്ചസ്റര്‍ മലയാളി അസോസിയേഷന്‍), കുര്യന്‍ ജോര്‍ജ് (ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍), ഷാജു ഉതുപ്പ് (ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍), ജോണ്‍ മൈലാടിയില്‍ (ട്രഷറര്‍ വിഗന്‍ മലയാളി അസോസിയേഷന്‍), ജോയി അഗസ്തി (സെക്രട്ടറി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍) എന്നിവര്‍ ചടങ്ങില്‍ ആശംസകളര്‍പ്പിച്ചു.

നോര്‍ത്ത് വെസ്റ് റീജണിന്റെ സ്പോര്‍ട്സ് മീറ്റ് വിജയപ്രദമായി നടത്താന്‍ ആതിഥേയത്വം വഹിച്ച വാറിംഗ്ടന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റും റീജണ്‍ സെക്രട്ടറിയുമായ ഷിജോ വര്‍ഗീസ് ചടങ്ങില്‍ നന്ദിയര്‍പ്പിച്ചു സംസാരിച്ചു. മത്സരത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്കും അവരെ സപ്പോര്‍ട്ട് ചെയ്യാനെത്തിയവര്‍ക്കും സ്പോണ്‍സര്‍മാര്‍ക്കും യുക്മ നോര്‍ത്ത് വെസ്റ് റീജ
ണ്‍ കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി ഷിജോ വര്‍ഗീസ് നന്ദി പറഞ്ഞു.

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.