• Logo

Allied Publications

Europe
ഡെന്മാര്‍ക്കിലെ മലയാളി സമൂഹം ആവേശത്തില്‍; സൌഹൃദസംഗമം ജൂണ്‍ 20ന്
Share
കോപ്പന്‍ഹേഗന്‍: സന്തോഷങ്ങളുടെ നാട്ടില്‍ സൌഹൃദം പങ്കിടാന്‍ ഡെന്മാര്‍ക്കിലെ മലയാളികള്‍ 'സൌഹൃദം 2015' എന്നു പേരിട്ടിരിക്കുന്ന മലയാളി സംഗമം ജൂണ്‍ 20നു ക്ളാമ്പെന്‍ബോര്‍ഗ് ബീച്ചില്‍ സംഘടിപ്പിക്കുന്നു. രാവിലെ 9.30 മുതല്‍ ആരംഭിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ സംഗമത്തില്‍ പങ്കെടുക്കും.

ഡെന്മാര്‍ക്കിലെ മലയാളികളുടെ കൂട്ടായ്മയെയും സൌഹൃദത്തെയും ഊട്ടിയുണര്‍ത്തുന്ന സംഗമം 2010, 11, 12 എന്നീ വര്‍ഷങ്ങളില്‍ ഗംഭീരമായി ആഘോഷിച്ചിരുന്നു. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും സൌഹൃദ സംഗമം ഒരുങ്ങുകയാണ്. ഡെന്മാര്‍ക്കിലെ മലയാളികളുടെ എണ്ണത്തില്‍ വന്ന വര്‍ധന ഇത്തവണത്തെ സംഗമത്തെ ഏറെ ആവേശഭരിതമാക്കിയിട്ടുണ്െടന്നു ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍ പ്രതികരിച്ചു.

രാജ്യത്തെ മലയാളി സമൂഹം ഒരുമിച്ചു ഭക്ഷണം ഉണ്ടാക്കുകയും മുതിര്‍ന്നവരും കുട്ടികളും ഒരുമിച്ച് വിനോദകളികളില്‍ ഏര്‍പ്പെട്ട് സൌഹൃദം പങ്കിടാന്‍ ലഭിക്കുന്ന അവസരത്തെ ഏറെ പ്രതീക്ഷയോടെയാണ് മലയാളി സമൂഹം ഉറ്റുനോക്കുന്നത്. കേരളത്തില്‍നിന്നു വിവിധ ആവശ്യങ്ങള്‍ക്കായി ഡെന്മാര്‍ക്കിലുള്ള മലയാളികള്‍ തമ്മില്‍ ഊഷ്മളമായ ബന്ധം നിലനിര്‍ത്താനും പുതുതലമുറയുമായുള്ള ഐക്യത്തെ പരിപോഷിപ്പിക്കുകയുമാണു സംഗമം ലക്ഷ്യമിടുന്നത്.

വിവരങ്ങള്‍ക്ക്: ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍ 004552998210.

റിപ്പോര്‍ട്ട്: ജോബി ആന്റണി

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ