• Logo

Allied Publications

Europe
ജി 7 ഉച്ചകോടിക്ക് ജൂണ്‍ ഏഴിനു തുടക്കമാവും
Share
ബര്‍ലിന്‍: വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 7 ഈ ലോകത്തെ മുന്നോട്ടു നയിക്കുന്ന എന്‍ജിനായി പ്രവര്‍ത്തിക്കണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. ലോകം എല്ലാവര്‍ക്കും ജീവിക്കാന്‍ പറ്റിയ ഇടമാക്കി മാറ്റാന്‍ ഇത് ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സമ്പന്ന രാജ്യങ്ങളുടെ സ്വാര്‍ഥ താത്പര്യം സംരക്ഷിക്കാനുള്ള കൂട്ടായ്മയാണ് ജി 7 എന്ന ആരോപണം മെര്‍ക്കല്‍ ശക്തമായി നിഷേധിച്ചു. ജൂണ്‍ ഏഴിന് (ഞായര്‍) ജര്‍മനിയിലെ എല്‍മോയില്‍ ആരംഭിക്കുന്ന ജി 7 ഉച്ചകോടിക്കു മുന്നോടിയായാണ് പരാമര്‍ശങ്ങള്‍.

ഉച്ചകോടിയുടെ യുക്തിഭദ്രതയില്‍ സംശയമുള്ളവര്‍ വര്‍ത്തമാനകാല ലോകം നേരിടുന്ന പ്രതിസന്ധികള്‍ എന്താണെന്നു പരിശോധിക്കണം. അവയ്ക്ക് പൊതുവായ പരിഹാരങ്ങള്‍ തേടാന്‍ കൂട്ടായ ശ്രമങ്ങള്‍ ആവശ്യമാണ്. അതിന്റെ ഭാഗമാണ് ഈ ഉച്ചകോടിയും മെര്‍ക്കല്‍ വിശദീകരിച്ചു.

ഉക്രെയ്ന്‍ പ്രതിസന്ധി, ഐഎസ്ഐഎസിന്റെ വളര്‍ച്ച, എബോള വൈറസ് ബാധ എന്നിവയാണ് കഴിഞ്ഞ വര്‍ഷം ലോകം നേരിട്ട പ്രധാന പ്രതിസന്ധികള്‍. ഇപ്പോഴും ഗുരുതരമായ പ്രശ്നങ്ങള്‍ നമുക്കു മുന്നിലുണ്ട്. ഇവയൊക്കെ പരിഹരിക്കുന്നതിനൊപ്പം, സാമ്പത്തിക ഭദ്രതയുള്ള ഒരു ഭാവി ഉറപ്പാക്കുകയും ജി 7 സഖ്യത്തിന്റെ ലക്ഷ്യമാണെന്ന് മെര്‍ക്കല്‍.

ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്‍, കാനഡ, അമേരിക്ക, ബ്രിട്ടന്‍ എന്നിവയാണ് ജി 7 ലെ അംഗരാജ്യങ്ങള്‍. ഉച്ചകോടി എട്ടിനു(തിങ്കള്‍) സമാപിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ