• Logo

Allied Publications

Europe
ബര്‍ലിന്‍ ഇന്ത്യന്‍ എംബസിയിലെ ജൂണ്‍, ജൂലൈ മാസത്തിലെ സാംസ്കാരിക പരിപാടികള്‍
Share
ബര്‍ലിന്‍: ബര്‍ലിന്‍ ഇന്ത്യന്‍ എംബസിയിലെ ജൂണ്‍, ജൂലൈ മാസത്തിലെ സാംസ്കാരിക പരിപാടികള്‍ കള്‍ച്ചറല്‍ വിംഗിന്റെ മേല്‍നോട്ടത്തില്‍ താഴെപ്പറയുന്നവിധത്തില്‍ ക്രമീകരിച്ചിരിക്കുന്നു. എംബസി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം ആറിനാണു പരിപാടികള്‍ ആരംഭിക്കുന്നത്.

ജൂണ്‍ എട്ടിനു (തിങ്കള്‍) ഇന്ത്യന്‍ ക്ളാസിക്കല്‍ മ്യൂസിക് അപ്രതിം മജുംധര്‍ (സരോദ്), അമിത് ചാറ്റര്‍ജി (തബല).

10 ന് (ബുധന്‍) ബോളിവുഡ് സിനിമ, ചാന്‍സ് പേ ഡാന്‍സ് (2010) 120 മിനിറ്റ് ദൈര്‍ഘ്യം. സംവിധായകന്‍: കെന്‍ ഘോഷ്.അഭിനേതാക്കള്‍: ഷാഹിദ് കപൂര്‍, ഗെനേലിയ ഡി സൂസ, മോഹ്നിഷ് ബേല്‍, സതീഷ് ഷാ. ഹിന്ദി ഭാഷയിലുള്ള സിനിമയുടെ ജര്‍മന്‍ തര്‍ജമയോടുകടിയായിരിക്കും പ്രദര്‍ശനം.

15നു (തിങ്കള്‍) കുച്ചിപ്പുടി. ഡോ. പദ്മജ റെഡ്ഡി ആന്‍ഡ് കമ്പനി.

17നു(ബുധന്‍) വൈകുന്നേരം നാലിന് എംബസി ലൈബ്രറിയിലാണു പ്രദര്‍ശനം.

ടോക്ക് ആന്‍ഡ് ഡോക്കുമെന്ററി. ഗ്ളിംസസ് ഓഫ് ഇന്ത്യ

യോഗ: ആന്‍ എന്‍ഷ്യന്റ് വിഷന്‍ ഓഫ് ലൈഫ്. 33 മിനിറ്റ് ദൈര്‍ഘ്യമുള്ള ഇംഗ്ളീഷ് ഭാഷയിലുള്ള ഡോക്കുമെന്ററിയുടെ സംവിധായകന്‍ ബിനോയ് കെ. ബേല്‍.

25 ന് (വ്യാഴം) ഭരതനാട്യം (ത്രിപുര ഡിവൈന്‍ ഫെമിനിന്‍), അവതരണം: ബാലദേവി ചന്ദ്രശേഖര്‍.

ജൂലൈ ആറിന് (തിങ്കള്‍) ഇന്ത്യന്‍ ക്ളാസിക്കല്‍ ഡാന്‍സ്. ഷൌവിക് മുഖര്‍ജി (സിത്താര്‍), ഷൌവിക് ദത്ത (തബല).

22നു(ബുധന്‍) ബോളിവുഡ് സിനിമ, പികെ (2014). 153 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയുടെ സംവിധായകന്‍ രാജ്കുമാന്‍ ഹിരണി. അഭിനേതാക്കള്‍: അമിര്‍ ഖാന്‍, അനുഷ്ക ശര്‍മ.

23നു (വ്യാഴം) ഭരതനാട്യം അവതരിപ്പിക്കുന്നത് അരന്യനി ഭാര്‍ഗവ്.

പരിപാടികള്‍ കാണാന്‍ എത്തുന്നവര്‍ ഐഡന്റിറ്റി കാര്‍ഡോ, പാസ്പോര്‍ട്ടോ കൈയില്‍ കരുതേണ്ടതാണ്. എല്ലാ പരിപാടികള്‍ക്കും പ്രവേശനം സൌജന്യമായിരിക്കും. ഹാന്‍ഡ് ബാഗേജുകളും ആഹാരസാധനങ്ങളുംകൊണ്ട് ഓഡിറ്റോറിയത്തിനുള്ളില്‍ പ്രവേശനം അനുവദിക്കില്ല.

അററൃല: കിറശരെവല ആീരേെവമള ആലൃഹശി 

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ