• Logo

Allied Publications

Europe
എയര്‍ കേരള വിമാന സര്‍വീസിനു കേന്ദ്രസര്‍ക്കാര്‍ ഇളവു നല്‍കി
Share
ഫ്രാങ്ക്ഫര്‍ട്ട്: പ്രവാസി മലയാളികളുടെ ചിരകാല സ്വപ്നമായ കേരളത്തിന്റെ സ്വന്തം വിമാന സര്‍വീസായ എയര്‍ കേരള യാഥാര്‍ഥ്യത്തിലേക്കു നീങ്ങുന്നു. കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയ സമിതി വിമാന സര്‍വീസ് തുടങ്ങുന്നതിനുള്ള നിബന്ധനകളില്‍ ഇളവു നല്‍കി. കേരള സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണു പുതിയ തീരുമാനം.

വിദേശ സര്‍വീസ് ലൈസന്‍സിനു അഞ്ചു വര്‍ഷത്തെ ആഭ്യന്തര സര്‍വീസ് വേണമെന്ന വ്യവസ്ഥ ഒഴിവാക്കും. 600 ആഭ്യന്തര സര്‍വീസ് നടത്തിയവര്‍ക്ക് ഗള്‍ഫ് സര്‍വീസ് അനുവദിക്കാമെന്നാണ് ഇപ്പോഴത്തെ ശിപാര്‍ശ. ഇത് കേന്ദ്രമന്ത്രിസഭാ യോഗം ഉടന്‍ പരിഗണിക്കും. ഈ രണ്ടു നിര്‍ദേശങ്ങളും മന്ത്രിസഭാ യോഗത്തില്‍ പാസാകുമെന്ന് കരുതുന്നു. അങ്ങനെ എയര്‍ കേരള എന്നത് യാഥാര്‍ഥ്യമാകുമെന്ന് എയര്‍ കേരള സംരഭകര്‍ കരുതുന്നു.

എയര്‍ കേരളയ്ക്കു വിദേശത്തേക്കു സര്‍വീസ് നടത്തുന്നതില്‍ രണ്ട് നിബന്ധനകളായിരുന്നു ഇതുവരെ തടസമായി നിന്നിരുന്നത്. ഇതില്‍ ഒരെണ്ണം അഞ്ചു വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തി പരിചയം വേണമെന്നതും മറ്റൊന്ന് 20 വിമാനങ്ങള്‍ സ്വന്തമായി വേണം എന്നതും. എന്നാല്‍, കേരളത്തിന്റെ അഭ്യര്‍ഥന മാനിച്ച് 20 വിമാനങ്ങള്‍ വേണമെന്ന നിബന്ധനയില്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തേതന്നെ ഇളവു നല്‍കിയിരുന്നു.

അഞ്ചു വര്‍ഷത്തെ ആഭ്യന്തര സര്‍വീസ് വേണമെന്ന തടസത്തിനാണു കേന്ദ്ര മന്ത്രാലയ സമിതി ഇപ്പോള്‍ ഇളവ് നല്‍കിയത്. ശിപാര്‍ശ കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചാല്‍ എല്ലാ തടസങ്ങളും നീങ്ങും.

മുന്നൂറു കോടി രൂപയാണ് എയര്‍ കേരളയുടെ പ്രവര്‍ത്തനം തുടങ്ങാന്‍ തുടക്കത്തില്‍ ആവശ്യമുള്ളത്. ഇതില്‍ 26 ശതമാനം കേരള സര്‍ക്കാര്‍ വഹിക്കും, ബാക്കി തുക ഓഹരിയിലൂടെ കണ്െടത്താനാണു പദ്ധതി.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ