• Logo

Allied Publications

Europe
മാഞ്ചസ്റര്‍ ദുക്റാന തിരുനാളിനു ജൂണ്‍ 28നു കൊടിയേറും; പ്രധാന തിരുനാള്‍ ജൂലൈ നാലിന്
Share
മാഞ്ചസ്റര്‍: യുകെയിലെ വിശ്വാസിസമൂഹം പ്രാര്‍ഥനയോടെ കാത്തിരിക്കുന്ന മാഞ്ചസ്റര്‍ ദുക്റാന തിരുനാളിനു ജൂണ്‍ 28നു (ഞായര്‍) കൊടിയേറും. തുടര്‍ന്നു ജൂലൈ മൂന്നു വരെ വൈകുന്നേരം അഞ്ചിനു ദിവ്യബലിയും മധ്യസ്ഥ പ്രാര്‍ഥനയും ലദീഞ്ഞും നടക്കും.

ദുക്റാന തിരുനാളിന്റെ ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്. ഈവര്‍ഷം വിശുദ്ധ തോമാശ്ളീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ സംയുക്തമായാണു നടത്തുന്നത്.

28നു(ഞായര്‍) വൈകുന്നേരം അഞ്ചിന് ഇടവക വികാരിയും ഷ്രൂസ്ബറി രൂപത സീറോ മലബാര്‍ ചാപ്ളെയിനുമായ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി തിരുനാള്‍ ആഘോഷങ്ങള്‍ക്കു തുടക്കംകുറിച്ച് കൊടിയേറ്റു കര്‍മം നിര്‍വഹിക്കും. തുടര്‍ന്നു പ്രസുദേന്തിവാഴ്ചയും ദിവ്യബലിയും ലദീഞ്ഞും മധ്യസ്ഥ പ്രാര്‍ഥനയും നടക്കും.

29നു(തിങ്കള്‍) വൈകുന്നേരം അഞ്ചിനു നടക്കുന്ന ദിവ്യബലിയില്‍ ഫാ. ഫിലിപ്പ് കുഴിപ്പറമ്പില്‍ സിഎംഐയും 30ന് (ചൊവ്വ) ഫാ. റോബിന്‍സണ്‍ മെല്‍ക്കിസും ജൂലൈ ഒന്നിനു(ബുധന്‍) ഫാ. തോമസ് തൈക്കൂടത്തിലും രണ്ടിനു(വ്യാഴം) ഫാ. തോമസ് മടുക്കമൂട്ടിലും മൂന്നിനു(വെള്ളി) ഫാ. സജി മലയില്‍ പുത്തന്‍പുരയും കാര്‍മികനാകും.

പ്രധാന തിരുനാള്‍ ദിനമായ നാലിനു(ശനി) രാവിലെ 10നു നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്കു ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മികത്വം വഹിക്കും. ഷ്രൂഷ്ബറി ബിഷപ് മാര്‍ക് ഡേവിസ് തിരുനാള്‍സന്ദേശം നല്‍കും. തുടര്‍ന്നു പ്രദക്ഷിണവും വിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദവും നടക്കും.

സെന്റ് ആന്റണീസ് സ്കൂള്‍ ഗ്രൌണ്ടില്‍ പ്രശസ്ത ഗായകന്‍ കെ.ജി. മാര്‍ക്കോസ് നയിക്കുന്ന ഗാനമേള അരങ്ങേറും.

തിരുനാള്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും ഇടവക വികാരി ഫാ. ലോനപ്പന്‍ അരങ്ങേശേരി സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.