• Logo

Allied Publications

Europe
ഫോബ്മ സാഹിത്യോത്സവ സമ്മാന ദാനം ജൂണ്‍ 21ന്; കാവാലം നാരായണ പണിക്കര്‍ മുഖ്യാതിഥി
Share
ബര്‍മിംഗ്ഹാം: നാടകാചാര്യനും മലയാള സാഹിത്യ കുലപതിയുമായ കാവാലം
നാരായണ പണിക്കര്‍ ഫോബ്മ സാഹിത്യോല്‍സവത്തില്‍ അതിഥിയായെത്തുന്നു. ഫോബ്മയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹിത്യ മത്സരത്തിന്റെ വിജയികള്‍ക്ക് മലയാള സാഹിത്യസദസില്‍ ഗുരുസ്ഥാനീയനായ കാവാലം നാരായണപണിക്കരുടെ കൈയില്‍നിന്ന അവാര്‍ഡ് വാങ്ങുവാനുള്ള അസുലഭ ഭാഗ്യം ഉണ്ടായിരിക്കുന്നത്.

ജൂണ്‍ 21നു (ഞായര്‍) ബര്‍മിംഗ്ഹാമിലാണ് അവാര്‍ഡ് സെറിമണി നടക്കുക. ഫോബ്മ അംഗമായ ജയന്‍ ക്ളബ്ബ് ബര്‍മിംഗ്ഹാം ആണു ഫോബ്മയ്ക്കുവേണ്ടി സാഹിത്യോത്സവത്തിനു വേദിയൊരുക്കുന്നത്. അന്നേദിവസം മുന്‍കൂട്ടി രജിസ്റര്‍ ചെയ്യുന്ന ഏതാനും കുട്ടികളെ എഴുത്തിനിരുത്തി വിദ്യാരംഭം കുറിക്കുന്നതിനും ഫോബ്മ അവസരമൊരുക്കും. ഇതിനായി ശിളീ.ളീയാമ@ഴാമശഹ.രീാ എന്ന ഇമെയിലില്‍ ബന്ധപ്പെടുക.

ഫോബ്മ സാഹിത്യ മത്സരത്തിനയക്കുന്ന സൃഷ്ടികള്‍ ഫോബ്മയുടെ ഈ മാഗസിനിലും മറ്റു ഫോബ്മ അനുബന്ധ പ്രസിദ്ധീകരണങ്ങളിലും ഉള്‍പ്പെടുത്തുന്നതിനുള്ള അവകാശം ഫോബ്മയ്ക്ക് ഉണ്ടായിരിക്കും. അതുപോലെതന്നെ രചനകള്‍ നേരത്തേ പ്രസിദ്ധീകരിച്ചവ ആയിരിക്കരുത്. മത്സര രചനകള്‍ ഗൂഗിള്‍ യൂണികോഡ്കൊണ്ടു നേരിട്ടു ഇമെയില്‍ മാറ്റര്‍ ആയി ടൈപ്പ് ചെയ്തോ അല്ലെങ്കില്‍ അതേ രീതിയില്‍ ടൈപ്പ് ചെയ്ത് മൈക്രോ സോഫ്റ്റ് വേര്‍ഡ് ഫോര്‍മാറ്റിലേ പിഡിഎഫ് ആയോ പേപ്പറില്‍ വൃത്തിയായി എഴുതി സ്കാന്‍ ചെയ്തോ അയയ്ക്കാവുന്നതാണ്. വായിക്കാനും അര്‍ഥം ഗ്രഹിക്കാനും പറ്റാത്ത തരത്തില്‍ അക്ഷരപ്പിശകുള്ള സൃഷ്ടികള്‍ മത്സരത്തില്‍ നിന്ന് ഒഴിവാക്കപ്പെടും. രചനകള്‍ അയച്ചു രണ്ടു ദിവസം കഴിഞ്ഞിട്ടും കിട്ടിയതായി മറുപടി ലഭിച്ചില്ലെങ്കില്‍ മാത്രം ഫോബ്മ ടീം അംഗങ്ങളെ അന്വേഷണങ്ങള്‍ക്കായി കോണ്ടാക്ട് ചെയ്താല്‍ മതിയാവും. ഹശലൃേമൌൃല.ളീയാമ@ഴാമശഹ.രീാ എന്ന ഈ മെയില്‍ വിലാസത്തില്‍ ലഭിക്കുന്ന സൃഷ്ടികള്‍ മാത്രമേ മത്സരത്തിനു പരിഗണിക്കപ്പെടുകയുള്ളൂ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോബ്മ സാഹിത്യ വിഭാഗം കോര്‍ഡിനേറ്റര്‍ രശ്മി പ്രകാശ് (ഹശലൃേമൌൃല.ളീയാമ@ഴാമശഹ.രീാ), ഫോബ്മ പ്രസിഡന്റ് ഐസക് ഉമ്മന്‍ 077 7723 24510, ടോമി സെബാസ്റ്യന്‍ (ജനറല്‍ സെക്രട്ടറി) 077 6665 5697 എന്നിവരെയോ ശിളീ.ളീയാമ@ഴാമശഹ.രീാ എന്ന ഈ മെയിലിലോ ബന്ധപ്പെടുക. ണലയശെലേ : ണണണ.എഛആങഅ.ഛഞഏ

റിപ്പോര്‍ട്ട്: അജിമോന്‍ ഇടക്കര

യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​