• Logo

Allied Publications

Europe
ഫാ. ജോസ് തൈയിലിനു സ്റീവനേജില്‍ ഹൃദ്യമായ യാത്രയയപ്പു നല്‍കി
Share
സ്റീവനേജ്: ലണ്ടനിലെ വെസ്റ് മിന്‍സ്റര്‍ അതിരൂപതയിലെ സീറോ മലബാര്‍ ചാപ്ളെയിനായി മൂന്നു വര്‍ഷം സ്തുത്യര്‍ഹമായ സേവനം പൂര്‍ത്തിയാക്കി മാതൃ രൂപതയായ വയനാട്ടിലെ മാനന്തവാടിയിലേക്കു മടങ്ങുന്ന ഫാ. ജോസ് തൈയിലിനു സ്റീവനേജില്‍ ഹൃദ്യമായ യാത്രയയപ്പു നല്‍കി.

ആഘോഷമായ വിശുദ്ധ കുര്‍ബാനയും പരിശുദ്ധ മാതാവിനോടുള്ള പ്രത്യേക പ്രാര്‍ഥനയും അര്‍പ്പിച്ചു കൊണ്ടാണ് സ്റീവനേജില്‍ തന്റെ സമാപനശുശ്രൂഷ ഫാ. ജോസ് നിര്‍വഹിച്ചത്.

കുര്‍ബാന കേന്ദ്രത്തില്‍ ഫാ. ജോസ് തൈയില്‍ നല്‍കിയ അനുഗ്രഹങ്ങള്‍ നിറഞ്ഞ ശുശ്രൂഷകള്‍ക്കും പ്രബോധനങ്ങള്‍ക്കും ആത്മീയ തീക്ഷ്ണത ഊട്ടി വളര്‍ത്തിയ അജപാലന സേവനങ്ങള്‍ക്കും സ്റീവനേജ് കത്തോലിക്കാ സമൂഹത്തിന്റെ നന്ദിയും കടപ്പാടും ട്രസ്റി ബെന്നി ജോസഫ് അറിയിച്ചു.

മറുപടിപ്രസംഗത്തില്‍ എല്ലാവരുടെയും സഹകരണങ്ങള്‍ക്കും ആത്മീയ പിന്തുണയ്ക്കും നന്ദി അറിയിച്ച ഫാ. ജോസ് തൈയില്‍ പ്രാര്‍ഥനയില്‍ ഏവരെയും പ്രത്യേകമായി അനുസ്മരിക്കുമെന്നും അജപാലന സേവന പരിചയവും സെന്ററുകളില്‍ ആത്മീയ ഉണര്‍വും നല്‍കാന്‍ പ്രാപ്തരായ കൂടുതല്‍ വൈദികരുടെ ശുശ്രൂഷകള്‍ ലണ്ടനില്‍ ലഭ്യമാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

ട്രസ്റിമാരായ ബെന്നി ജോസഫ്, മനോജ് ഫിലിപ്പ് കമ്മിറ്റി അംഗങ്ങളായ സജന്‍ സെബാസ്റ്യന്‍, മേജു മനോജ് തുടങ്ങിയവര്‍ യാത്രയയപ്പു പരിപാടിക്കു നേതൃത്വം നല്‍കി. കമ്യൂണിറ്റിയുടെ സ്നേഹോപഹാരം ട്രസ്റി മനോജ് ഫിലിപ്പ് കൈമാറി. മേജു മനോജ് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.