• Logo

Allied Publications

Europe
യുവ ജനങ്ങള്‍ക്കായി 'യുക്മ യൂത്ത്'
Share
ലണ്ടന്‍: യുകെയിലെ യുവജനങ്ങളെ മലയാളി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കുന്നതിനുവേണ്ടി യുക്മ ദേശിയ ഉപാധ്യക്ഷന്‍ മാമ്മന്‍ ഫിലിപ്പിന്റെ നേതൃത്വത്തില്‍ യുക്മ പുതു സംരംഭം ആരംഭിക്കുന്നു.

യുകെയിലേയ്ക്ക് കുടിയേറിയ മലയാളികളുടെ യുവതലമുറയെ മലയാളി സംഘടനാ നേതൃരംഗത്തേയ്ക്ക് കൊണ്ടുവരുന്നതിനും യുവജനങ്ങളുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് പ്രാധാന്യം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് 'യുക്മ യൂത്ത്' എന്ന പദ്ധതി നടപ്പിലാക്കുന്നത്.

യുക്മ സ്ഥാപിതമായ കാലം മുതല്‍ പുതിയതലമുറയെ സംഘടനയില്‍ സജീവമാക്കുന്നതിനു ആവശ്യമായ പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളതാണ്.

കല, കായിക മേളകള്‍ കൊണ്ടും ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ കൊണ്ടും നിരവധി കഴിവുറ്റ യുവതി യുവാക്കളെ വാര്‍ത്തെടുക്കുവാന്‍ യുക്മ എന്ന മഹത് പ്രസ്ഥാനത്തിനു കഴിഞ്ഞിട്ടുണ്ട്. സംസ്കൃതിയിലും പാരമ്പര്യത്തിലും മലയാള തനിമ നിലനിര്‍ത്തുവാന്‍ ഇന്നത്തെ യുവതി യുവാക്കള്‍ ശ്രദ്ധിക്കുന്നു എന്നത് യുക്മയുടെ പ്രവര്‍ത്തന വിജയമാണ്.

യുവജനങ്ങള്‍ക്കായി പ്രത്യേക കരിയര്‍ ഗൈഡന്‍സ്, അവയര്‍നസ് ക്യാമ്പ് , ട്രെയിനിംഗ് പ്രോഗ്രാമുകള്‍, ഡിബേറ്റ്ക്വിസ് കോംപറ്റീഷനുകള്‍, വിവിധങ്ങളായ എന്റര്‍ടെയ്ന്‍മെന്റ് പ്രോഗ്രാമുകള്‍ എന്നിവ 'യുക്മ യൂത്ത്' പദ്ധതിയിലൂടെ നടപ്പിലാക്കും. വിവിധ റീജണുകള്‍ കേന്ദ്രീകരിച്ചാവും മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇവിടങ്ങളില്‍ വിജയികളാവുന്നവരെ ഉള്‍പ്പെടുത്തി ദേശീയ തലത്തില്‍ ഒരു പ്രോഗ്രാം സംഘടിപ്പിക്കും. യുവജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന യുകെയിലെ മലയാളി പ്രഫഷണലുകളെ പദ്ധതിയുമായി സഹകരിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്.

യുക്മ തുടങ്ങിവച്ച ആശയങ്ങള്‍ വന്‍ വിജയമാക്കിയ യുകെയിലെ മലയാളികള്‍ പുതിയ സംരഭത്തിന്റെ ആവശ്യകത മനസിലാക്കി യുക്മ യൂത്തിനെയും ഒരു വന്‍ വിജയമാക്കി മാറ്റണമെന്ന് പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ട്, സെക്രടറി സജിഷ് ടോം എന്നിവര്‍ അഭ്യര്‍ഥിച്ചു.

'യുക്മ യൂത്ത്' യാഥാര്‍ഥ്യമാക്കാന്‍ സംഘാടകരുമായി ബന്ധപ്പെടേണ്ടതാണ്.

വിവരങ്ങള്‍ക്ക്: സജീഷ് ടോം 07885467034.

റിപ്പോര്‍ട്ട്: ജോണ്‍ അനീഷ്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.