• Logo

Allied Publications

Europe
പ്രസ്റണില്‍ 'വിസിറ്റേഷന്‍ 2015' ജൂണ്‍ ആറിനു, ഫാ.സോജി ഓലിക്കല്‍ മുഖ്യ കാര്‍മ്മികന്‍
Share
പ്രസ്റണ്‍: യൂറോപ്പിലെ പ്രഥമ ഇടവകയും,യു കെനോര്‍ത്ത് വെസ്റിലെ പ്രമുഖ സീറോ മലബാര്‍ മാസ്സ് സെന്ററും ആയ പ്രസ്റണില്‍ 'വിസിറ്റേഷന്‍ 2015' ഭക്തി നിര്‍ഭരമായി ആഘോഷിക്കുന്നു.
സെഹിയോന്‍ യു കെ യുടെ ഡയരക്റ്റരും, പ്രശസ്ത വചന പ്രഘോഷകനുമായ ഫാ.സോജി ഓലിക്കല്‍ സന്ദര്‍ശന തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നതാണ്.

വന്ധ്യയായിരുന്ന എലിസബത്ത് പുണ്യവതി ദിവ്യ കൃപയില്‍ ഗര്‍ഭിണിയായ സന്തോഷ വാര്‍ത്ത കേട്ട് പരിശുദ്ധ മാതാവ് അവരെ സന്ദര്‍ശിക്കുവാനും, പരിചരിക്കുവാനും ആയി ഭവനത്തില്‍
എത്തിയ സമയത്ത് !എലിസബത്ത് പരിശുദ്ധാല്‍മ്മാവിനാല്‍ പൂരിതയാവുകയും പുണ്യവതിയുടെ ഉദരത്തില്‍ വെച്ച് ഗര്‍ഭസ്ഥ ശിശു (സെന്റ് ജോണ്‍) മാതാവിന്റെ ഗര്‍ഭത്തിലുള്ള ഉണ്ണിയേശുവിന്റെ
സാമീപ്യത്തില്‍ സന്തോഷത്താല്‍ കുതിച്ചു ചാടുകയും ചെയ്തു. പരിശുദ്ധ അമ്മയുടെ ആ മഹാ സന്ദര്‍ശനമാണ് പ്രസ്റനില്‍ പരിശുദ്ധമായി ആചരിക്കുന്നത്.

'സന്ദര്‍ശന തിരുന്നാള്‍' വലിയ ആഘോഷമായി ലോകമെമ്പാടും ആചരിച്ചുപോരുന്നു. 'ജീവിക്കുന്ന സക്രാരിയായ' പരിശുദ്ധ അമ്മയുടെ സന്ദര്‍ശന തിരുന്നാള്‍ തീര്‍ത്ഥാടക സമൂഹത്തിനു ഏറെ
കൃപാ വര്‍ഷ അനുഭവവും, ദമ്പതികള്‍ക്ക് സന്താന ഭാഗ്യവും, ഗര്‍ഭിണികള്‍ക്ക് സൌെഖ്യവും ലഭിക്കപ്പെടുന്നതായി ലോകമെമ്പാടും അനേകര്‍ സാക്ഷ്യപ്പെടുത്തുന്നു.

ജൂണ്‍ 6 ന് ശനിയാഴ്ച വൈകുന്നേരം 5:00 മണി മുതല്‍ രാത്രി 9:30 വരെയാണ് ശുശ്രുഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.ആഘോഷമായ പരിശുദ്ധ കുര്‍ബാന,ആരാധന, സൌഖ്യ ശുശ്രുഷകള്‍,വചന പ്രഘോഷണം തുടങ്ങിയ ആത്മാവിന്റെ നിറവിന് ഹേതുവാകുന്ന തിരുക്കര്‍മ്മങ്ങളില്‍ ഭക്തി പുരസ്സരം പങ്കു ചേര്‍ന്ന് പരിശുദ്ധാല്‍മ്മ അഭിഷേകം പ്രാപിക്കുവാനും, മാതാവിന്റെ മാദ്ധ്യസ്ഥ കൃപ ലഭിക്കുന്നതിനും,എല്ലാ വിശ്വാസികളെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി ലങ്കാസ്റര്‍ രൂപതയിലെ സീറോ മലബാര്‍ ഇടവക വികാരി ഫാ.മാത്യു ചൂരപൊയികയില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണന്‍ചിറ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.