• Logo

Allied Publications

Europe
രാജ്ഞിയുടെ പ്രസംഗത്തില്‍ ഹിതപരിശോധനയും നികുതി മരവിപ്പിക്കലും
Share
ലണ്ടന്‍: യുകെ യൂറോപ്യന്‍ യൂണിയനില്‍ തുടരണോ എന്നു തീരുമാനിക്കാന്‍ 2017ല്‍ ഹിത പരിശോധന നടത്തുമെന്ന് ബ്രിട്ടീഷ് രാജ്ഞിയുടെ പ്രസംഗത്തില്‍ ഔപചാരികമായി പ്രഖ്യാപിച്ചു.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്ന നികുതിവര്‍ധന മരവിപ്പിക്കല്‍, വീടു വാങ്ങാനുള്ള അവകാശത്തിനു നിയമനിര്‍മാണം എന്നിവയും പ്രസംഗത്തില്‍ ഉള്‍പ്പെട്ടു.

ചൈല്‍ഡ് കെയറിനുള്ള ചെലവു കുറയ്ക്കാനുള്ളത് അടക്കം 26 ബില്ലുകളാണ് ആകെ പ്രഖ്യാപിച്ചിരിക്കുന്നത്. അധ്വാനിക്കുന്ന വിഭാഗത്തെ ഉദ്ദേശിച്ചാണ് ഇവയെല്ലാം തയാറാക്കിയിരിക്കുന്നതെന്നു പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ വ്യക്തമാക്കി. എല്ലാവര്‍ക്കും തൊഴില്‍ ഉറപ്പാക്കാനും രാജ്യത്തെ കൂടുതല്‍ ഐക്യപ്പെടുത്താനും ഇവ സഹായകമാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

പ്രധാന നിര്‍ദേശങ്ങള്‍

അഞ്ച് വര്‍ഷത്തേക്ക് ആദായനികുതി, വാറ്റ്, നാഷണല്‍ ഇന്‍ഷ്വറന്‍സ് വര്‍ധനയില്ല.

വര്‍ക്കിംഗ് ഏജ് ബെനിഫിറ്റ്, ടാക്സ് ക്രെഡിറ്റ്, ചൈല്‍ഡ് ബെനിഫിറ്റ് എന്നിവയ്ക്കു രണ്ടു വര്‍ഷത്തേക്കു മരവിപ്പിക്കല്‍.

മൂന്നും നാലു വയസുള്ള കുട്ടികള്‍ക്ക് ആഴ്ചയില്‍ മുപ്പതു മണിക്കൂര്‍ സൌജന്യ കെയര്‍.

ഒരു കുടുംബത്തിന് അവകാശപ്പെടാവുന്ന ബെനിഫിറ്റ് 26,000 പൌണ്ടില്‍നിന്ന് 23,000 ആക്കി കുറയ്ക്കുന്നു.

സ്കോട്ട്ലാന്‍ഡിനും വെയില്‍സിനും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനും കൂടുതല്‍ അധികാരങ്ങള്‍.

500 പുതിയ ഫ്രീ സ്കൂളുകള്‍.

2020 ആകുന്നതോടെ ആഴ്ചയില്‍ ഏഴു ദിവസവും എന്‍എച്ച്എസ് പ്രവര്‍ത്തിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.
യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മെന്‍റ്​ അം​ഗ​ത്തി​നെ​തി​രാ​യ ആ​ക്ര​മ​ണം: പ്ര​തി​ഷേ​ധം വ്യാ​പ​കം.
ബ​ര്‍​ലി​ന്‍ : ജ​ര്‍​മ​നി​യി​ലെ ഭര​ണ​മു​ന്നണിയി​ലെ മു​ഖ്യ​ക​ക്ഷി​യാ​യ സോ​ഷ്യ​ല്‍ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി​യു​ടെ യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മെ​ന്‍
പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം ബോ​ൾ​ട്ട​ണി​ൽ സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ.
ബോ​ൾ​ട്ടൺ: പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ നോ​ർ​ത്ത് വെ​സ്റ്റി​ലെ ബോ​ൾ​ട്ട​ണി​ൽ വച്ചു ന​ട​ത്ത​പ്പെ​ടു​ന്
ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ 26 മു​ത​ൽ.
ബ്ലെ​യ്ഡ​ൺ: ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ ഈ ​മാ​സം 26, 27 തീ‌​യ​തി​ക​ളി​ൽ ന​ട​ത്തും.