• Logo

Allied Publications

Europe
വിദേശ ടൂറിസ്റുകള്‍ക്ക് പുതിയ വെല്‍കം കാര്‍ഡ്
Share
ഫ്രാങ്ക്ഫര്‍ട്ട്: വിദേശികളായ ടൂറിസ്റുകള്‍ക്ക് ഇന്ത്യയിലേക്ക് സ്വാഗതം നേരുന്ന പുതിയ കാര്‍ഡ് (വെല്‍കം കാര്‍ഡ്) കേന്ദ്ര ടൂറിസം വകുപ്പു നല്‍കുന്നു. ഇന്ത്യന്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന വിദേശ ടൂറിസ്റുകളെ ഇന്ത്യന്‍ ടൂറിസം വകുപ്പ് പ്രതിനിധികള്‍ സ്വീകരിച്ച് അവര്‍ക്ക് വെല്‍കം കാര്‍ഡു നല്‍കും.

വെല്‍കം കാര്‍ഡില്‍ ഇന്ത്യയിലെ എമര്‍ജെന്‍സി ടെലഫോണ്‍ നമ്പര്‍, ഹെല്‍പ്ലൈന്‍ നമ്പര്‍, ടൂറിസ്റ് ഇന്‍ഫര്‍മേഷന്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയിരിക്കും. കൂടാതെ ഇന്ത്യയിലെ പ്രധാന ടൂറിസ്റ് സ്ഥലങ്ങള്‍, മഹത്തായ സ്മാരകങ്ങള്‍, ബീച്ചുകള്‍, കേരളത്തിലെ കായല്‍ ബോട്ട് യാത്രകള്‍, ആയുര്‍വേദ, ഗോള്‍ഡന്‍ ട്രൈയാംഗിള്‍ എന്നിവയെപ്പറ്റി എളുപ്പത്തില്‍ അറിയാനുള്ള നമ്പരുകളും ഉണ്ടായിരിക്കും.

കൂടാതെ ഏറ്റവും പുതിയ സംരഭമായ ബുദ്ധാ സര്‍ക്യൂട്ട്, സ്വദേശ ദര്‍ശന്‍, ഡെസെര്‍ട്ട് സര്‍ക്യൂട്ട്, ശ്രീകൃഷണാ സര്‍ക്യൂട്ട്, നോര്‍ത്ത് ഈസ്റ് സര്‍ക്യൂട്ട്, ഹിമാലയ സര്‍ക്യൂട്ട് എന്നിവയെ സംബന്ധിച്ച് അറിയാന്‍ കഴിയുന്ന നമ്പരുകള്‍ ഇന്ത്യാ വെല്‍കം കാര്‍ഡില്‍ ഉണ്ട്. ഇന്ത്യയില്‍ എത്തുന്ന വിദേശ ടൂറിസ്റുകള്‍ക്ക് പ്രയോജനപ്രദമായ വിവരങ്ങള്‍ നല്‍കി അവരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുക എന്നതാണ് ഇന്ത്യന്‍ ടൂറിസം വകുപ്പ് ഇന്ത്യാ വെല്‍കം കാര്‍ഡ് കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.

ജര്‍മന്‍ ടൂര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഇന്ത്യാ വെല്‍കം കാര്‍ഡിനെ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.