• Logo

Allied Publications

Europe
വേള്‍ഡ് മലയാളി കൌണ്‍സില്‍ കോര്‍ക്കിനു പുതിയ നേതൃത്വം
Share
കോര്‍ക്ക്: ബിഷപ് ടൌണ്‍ ബാര്‍ ഹാളില്‍ മേയ് 19നു (വ്യാഴം) നടന്ന പൊതുയോഗത്തില്‍ ഡബ്ള്യുഎംസി കോര്‍ക്കിന്റെ രണ്ടു വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി പോളി ജോസ് (ചെയര്‍മാന്‍), ജയ്സണ്‍ ജോസഫ് (വൈസ് ചെയര്‍മാന്‍), ഷാജു കുര്യാക്കോസ് (പ്രസിഡന്റ്), സുനു ജോസഫ് (വൈസ് പ്രസിഡന്റ്), ലേഖ മേനോന്‍ (ജനറല്‍ സെക്രട്ടറി), ജോണ്‍സന്‍ ചാള്‍സ് (സെക്രട്ടറി), മധു മാത്യു (ട്രഷറര്‍), ഹാരി തോമസ് (മീഡിയ ആന്‍ഡ് പിആര്‍ഒ), അയൂബ് നാസര്‍ (യൂത്ത് ഫോറം സെക്രട്ടറി) എന്നിവരേയും എക്സിക്യൂട്ടീവ് മെംബര്‍മാരായി ജോസഫ് ജോസഫ്, മെയ്മോള്‍ സെല്‍വരാജ്, ലിജോ ജോസഫ്, റീജ ബിജു, ഫിലിപ്പ് ജോസഫ്, സന്തോഷ് തോമസ്, ജോസ് പി. കുര്യന്‍, ജിനോ ജോസഫ്, ശ്രീരാം ഉദയന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

പ്രാര്‍ഥനയോടെ ആരംഭിച്ച പൊതുയോഗത്തില്‍ ചെയര്‍മാന്‍ ജോസഫ് ജോസഫ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഹാരി തോമസ് എല്ലാ അംഗങ്ങള്‍ക്കും സ്വാഗതം ആശംസിച്ചു. ജനറല്‍ സെക്രട്ടറി ലിജോ ജോസഫ് അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ട് എല്ലാവരും ചേര്‍ന്ന് കരഘോഷത്തോടെ പാസാക്കി. ട്രഷറര്‍ ഷാജു കുര്യാക്കോസ് വാര്‍ഷിക കണക്കുഅവതരിപ്പിച്ചു.

കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഡബ്ള്യുഎംസി കോര്‍ക്കിന്റെ സാമൂഹികവും സാംസ്കാരികവുമായ വളര്‍ച്ചയില്‍ പങ്കുവഹിച്ച എല്ലാ നല്ലവരായ കോര്‍ക്ക് നിവാസികള്‍ക്കും അംഗങ്ങള്‍ക്കും ഹാരിതോമസ് പ്രത്യേകം നന്ദി പറഞ്ഞു.

പുതിയ അംഗങ്ങള്‍ക്കും പഴയ ഭാരവാഹികള്‍ക്കും അയര്‍ലന്‍ഡ് പ്രോവിന്‍സിന്റെയും യൂറോപ്പ് റീജണിന്റെയും നേതൃത്വവും ഗ്ളോബല്‍ വൈസ് ചെയര്‍മാന്‍ രാജു കുന്നക്കാട്, ഷൈബു കൊച്ചിന്‍ യൂറോപ്യന്‍ റീജണ്‍ ചെയര്‍മാന്‍ എന്നിവരും പ്രത്യേകം അഭിനന്ദനം അറിയിച്ചു. പോളി ജോസ്, ഷാജു കുര്യാക്കോസ്, ലേഖ മേനോന്‍, ഹാരി തോമസ് എന്നിവരെ അയര്‍ലന്‍ഡ് പ്രോവിന്‍സ് കമ്മിറ്റിയിലേക്കു നോമിനേറ്റ് ചെയ്തതായി അറിയിച്ചു .

റിപ്പോര്‍ട്ട്: ഹാരി തോമസ്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.