• Logo

Allied Publications

Europe
എന്താണ് ഫ്ളൂസി വീസ; സത്യം തിരിച്ചറിയുക, ഏജന്റുമാരുടെ ചതിയില്‍ വീഴാതിരിക്കുക
Share
റോം: എന്താണ് ഇറ്റലി നല്‍കുന്ന ഫ്ളൂസി വീസ? ഇറ്റലിയിലെ വിവിധ ഭാഗങ്ങളില്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി തൊഴിലാളികളെ കൊണ്ടുവരുന്നതിനുവേണ്ടി ഒരു നിശ്ചിത സമയത്തേയ്ക്ക് മാത്രമായി നല്‍കുന്ന സീസണല്‍ വീസയാണ് ഫ്ളൂസി. സാധാരണയായി ആറു മാസമാണ് വീസയുടെ കാലാവധി. ചില കേസുകളില്‍ ഒന്‍പതു മാസവും അല്പം കൂടുതല്‍ സമയവും അനുവദിക്കും. അത് ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ്. എന്നാല്‍ ഈ വീസയില്‍ എത്തുന്നവര്‍ അത് വീണ്ടും പുതുക്കി രാജ്യത്ത് തുടരാന്‍ നിയമം അനുശാസിക്കുന്നില്ല. മിലാന്‍ എക്സ്പൊയുടെ പശ്ചാത്തലത്തില്‍ ഹോസ്പിറ്റാലിറ്റി മേഖലയിലും ഇതേ വീസ സീസണല്‍ ആയിട്ട് അനുവദിച്ചട്ടുണ്ട്.

2015ല്‍ ഇറ്റലി ആദ്യമായി ഇറക്കിയതല്ല ഈ വീസ. വര്‍ഷങ്ങളായി തൊഴിലാളികളുടെ അഭാവം പരിഹരിക്കാന്‍ രാജ്യം നടപ്പിലാക്കി വരുന്ന വീസ സമ്പ്രദായമാണിത്. അടുത്ത വര്‍ഷത്തേയ്ക്കുള്ള ആവശ്യം മനസിലാക്കി, രാജ്യം പുതിയ വീസ അപേക്ഷകള്‍ ഇപ്പോള്‍ സ്വീകരിക്കുന്നു. 2015 മേയ് എട്ടു മുതല്‍ ഡിസംബര്‍ 31 വരെയാണ് വീസക്ക് അപേക്ഷകള്‍ നല്‍കേണ്ട സമയം. മേയ് അഞ്ചു മുതല്‍ രേഖകള്‍ ഓണ്‍ലൈന്‍ ആയി നല്കാനുളള സംവിധാനം ഉണ്ടായിരുന്നു.

വ്യക്തമായ രേഖകളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണ് വീസ അനുവദിക്കുന്നത്. ഒരു സ്വാകാര്യ സ്ഥാപനത്തെയോ, വ്യക്തികളെയോ, സംഘടനകളെയോ ഈ കാര്യത്തിനായി ഇറ്റലി നിയോഗിച്ചിട്ടില്ല. നിസാരമായ തുക മാത്രമാണ് ഈ വീസക്ക് രാജ്യം ഈടാക്കുന്നത്. എന്നാല്‍ സ്പോണ്‍സറും ഇടനിലക്കാരും ലക്ഷങ്ങളാണ് ഈ ഇനത്തില്‍ കൊള്ളയടിക്കുന്നത്. തൊഴില്‍ ദാതാവും തൊഴില്‍ മന്ത്രാലയവും തൊഴിലാളി യുണിയനുമൊക്കെ ബന്ധപ്പെട്ട മേഖല ആയതുകൊണ്ട് സര്‍ക്കാര്‍ കൃത്യമായ വാര്‍ത്താകുറിപ്പിലൂടെയും സര്‍ക്കുലറിലൂടെയും വീസ വിവരങ്ങള്‍ മുന്‍ കൂട്ടി അറിയിച്ചിട്ടുണ്ട്. ഓണ്‍ലൈനായി മാത്രമാണ് വീസ അപേക്ഷകള്‍ സ്വീകരിക്കുന്നത്.

2015ല്‍ പരമാവധി 13,000 എന്‍ട്രികളാണ് ഈ വിഭാഗത്തിലുള്ളത്. ഇതില്‍ 1,500 എണ്ണം മാത്രമേ യുറോപ്പിയന്‍ യുണിയനു പുറത്തു നിന്നും അനുവദിച്ചിരിക്കുന്നത്. അല്‍ബേനിയ, അള്‍ജീരിയ, ബോസ്നിയ, ദക്ഷിണ കൊറിയ, ഈജിപ്ത്, മാസിഡോണിയ, ഫിലിപ്പീന്‍സ്, ഗാംബിയ, ഘാന, ജപ്പാന്‍, ഇന്ത്യ, കൊസോവോ, മൊറോക്കോ, മൌറീഷ്യസ്, എസ്തോണിയ, മോണ്ടിനെഗ്രോ, നൈജര്‍, നൈജീരിയ, പാക്കിസ്ഥാന്‍, സെനഗല്‍, സെര്‍ബിയ, ശ്രീലങ്ക, യുക്രെയിന്‍, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് 1,500 എന്‍ട്രികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഫ്ളൂസി വീസയില്‍ രാജ്യത്ത് എത്തി അനധികൃതമായി തുടരുന്നവര്‍ക്കും മറ്റ് ഏതെങ്കിലും സാഹചര്യങ്ങളില്‍ ഇറ്റലിയില്‍ ജീവിക്കുന്നവര്‍ക്കും മതിയായ രേഖകളുടെ അടിസ്ഥാനത്തില്‍ വീസയ്ക്ക് അപേക്ഷിക്കാവുന്നതാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകരില്‍ പലര്‍ക്കും കമ്പാനിയന്‍ ഫ്ളുസി വീസ അനുവദിച്ചിരുന്നില്ല. വന്നവരാകട്ടെ അത് ഇറ്റലിയിലേയ്ക്ക് കടക്കാന്‍ മാത്രമാണ് ഉപയോഗിച്ചത്. ആരും തന്നെ ആറു മാസത്തേയ്ക്കുള്ള പെര്‍മിസോ സിജോര്‍ണോ (താത്കാലിക റെസിഡന്‍സ് പെര്‍മിറ്റ്) കൈപ്പറ്റിയിട്ടില്ല. കാരണം പെര്‍മിസോ സിജോര്‍ണോ വാങ്ങിയാല്‍ ആറു മാസം കഴിയുമ്പോള്‍ നിര്‍ബന്ധമായും മടങ്ങേണ്ടിവരും.

ഫ്ളൂസി വീസയുടെ വിശദാംശങ്ങള്‍ മനസിലാക്കാതെ സ്വകാര്യ വ്യക്തികളും ഏജന്‍സികളും ഏജന്റുമാരും പലരുടെയും പണം തട്ടിയിട്ടുണ്ട്. വീസ ഏത് വഴിക്കും സംഘടിപ്പിച്ച് ഇറ്റലിയില്‍ എത്തിയാല്‍ റെസിഡന്‍സ് പെര്‍മിറ്റ് നേടാം എന്നാണ് തട്ടിപ്പുകാരുടെ വാഗ്ദാനം. ഇറ്റലിയില്‍ താമസിക്കുന്ന ചില വ്യക്തികളും കേരളത്തില്‍ നിന്നുള്ള ഏജന്റുമാരും തട്ടിപ്പില്‍ പങ്കാളികളാണ്. ഇസിആര്‍ നിയമം ഇറ്റലിയിലേയ്ക്കു ബാധകമല്ലാത്തത്തിനാല്‍ ഈ മേഖലയില്‍ ഏജന്റുമാര്‍ക്ക് സ്വൈര്യവിഹാരം തുടരാം. ഇറ്റലിയില്‍ ജീവിക്കുന്ന പലര്‍ക്കും പുതിയ വീസ സാഹചര്യം അറിയാന്‍ ഇതിനോടകം ബന്ധുക്കളുടെയും സുഹൃത്തുകളുടെയും വിളിയെത്തി.

വീസയുടെ വിവിധ വശങ്ങളും അപേക്ഷിക്കേണ്ട വസ്തുതകളും എങ്ങനെ, എപ്പോള്‍, എവിടെയാണ് നല്‍കേണ്ടതെന്നും അറിയാന്‍ ഇറ്റലി സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. ഏതെങ്കിലും രീതിയില്‍ രാജ്യത്ത് വരാമെന്ന് പറയുന്നതുതന്നെ അവാസ്തവും വന്നാല്‍ സ്ഥിരം വീസ ലഭിക്കുമെന്ന് പറയുന്നതും ഈ വീസയുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ്.

1,500 എന്‍ട്രികള്‍ക്കായി 20ല്‍ പരം രാജ്യങ്ങളില്‍ നിന്നാണ് അപേക്ഷകള്‍ ഓണ്‍ലൈനില്‍ ലഭിക്കുന്നത്. ഓണ്‍ലൈന്‍ അപ്ളിക്കേഷന്‍ നിലവില്‍ വന്ന സമയം തുടങ്ങി ഓരോ മൈക്രോ സെക്കന്റിലും അനേകം അപേക്ഷകളാണ് അപ്ലോഡ് ആകുന്നത്. ഡിസംബര്‍ 31 വരെ സമയം നല്‍കിയിട്ടുണ്ടെങ്കിലും 1,500 വീസ അപേക്ഷകള്‍ ഓണ്‍ലൈനില്‍ എത്താന്‍ മണിക്കൂറുകള്‍ മതി. ഇതിനിടെയാണ് ഏജന്റുമാര്‍ ഇറ്റലിയിലേയ്ക്ക് കുടിയേറാന്‍ വീസ നല്‍കുന്നുവെന്നു കാട്ടി തട്ടിപ്പിന് നീക്കം നടത്തുന്നത്.
ഇറ്റലി സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്ന ഫ്ളുസി വീസയുടെ വിശദാംശങ്ങള്‍ വു://ിൌഹഹമീമെേഹമ്ീൃീ.റഹരശ.ശിലൃിീേ.ശ/ങശിശലൃീെേ/ശിറലഃ2.ഷു വെബ്സൈറ്റില്‍ നിന്നും ലഭ്യമാണ്.

റിപ്പോര്‍ട്ട്: ജെജി മാന്നാര്‍

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.