• Logo

Allied Publications

Europe
കാമറൂണിനൊപ്പം ഹൌസ് ഓഫ് കോമണ്‍സില്‍ ഇന്ത്യന്‍ വംശജരും
Share
ലണ്ടന്‍: ബ്രിട്ടനില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവുകള്‍ അധികാരത്തിന്റെ വെന്നിക്കെടി പാറിച്ചപ്പോള്‍ മല്‍സരത്തിനിറങ്ങിയ ഒന്‍പത് ഇന്ത്യന്‍ വംശജരും വിജയിച്ചു.

ഒന്‍പതുപേരില്‍ കാമറൂണ്‍ മന്ത്രിസഭയിലെ ഇന്ത്യന്‍ വംശജരായ രണ്ടു മന്ത്രിമാരും വിജയിച്ചു. പ്രീതി പട്ടേല്‍ (വിറ്റ്ഹാം) ഷൈലേശ് വാര (കേംബ്രിഡ് ഷെയര്‍ നോര്‍ത്ത് വെസ്റ്) എന്നിവര്‍ വന്‍ ഭൂരിപക്ഷത്തോടെയാണു തെരഞ്ഞെടുക്കപ്പെട്ടത്. റെഡിംഗ് വെസ്റില്‍ മല്‍സരിച്ച അലോക് ശര്‍മ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇന്‍ഫോസിസ് സ്ഥാപകനായ നാരായണമൂര്‍ത്തിയുടെ മരുമകന്‍ റിഷി സുനക്ക് റിച്ച്മോണ്ട് മണ്ഡലത്തില്‍നിന്നു കന്നിയങ്കത്തില്‍ വന്‍ ഭൂരിപക്ഷത്തോടെയാണു വിജയിച്ചത്. വൂള്‍വറാപ്ണ്‍ സൌത്ത് വെസ്റില്‍ മല്‍സരിച്ച പോള്‍ ഉപാലും വിജയച്ചവരില്‍ ഉള്‍പ്പെടുന്നു. ഇവരെല്ലാം തന്നെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ടിക്കറ്റിലാണു ഗോദയിലിറങ്ങിയത്.

ലേബര്‍പാര്‍ട്ടിയിലെ ഇന്ത്യന്‍ വംശജരില്‍ പ്രമുഖരായ കീത്ത് വാസ് (ലെസ്റര്‍), വീരേന്ദര്‍ ശര്‍മ (സൌത്താള്‍), വലേറി വാസ്(വാല്‍സാല്‍ സൌത്ത്) എന്നിവരും തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കി. നാല്‍പ്പതോളം മണ്ഡലങ്ങളില്‍ ഏതാണ്ട് എഴുലക്ഷത്തോളം ഇന്ത്യക്കാരാണു വോട്ടു രേഖപ്പെടുത്തിയത്. ഇവരുടെ വോട്ടുകള്‍ നിര്‍ണായകമാവുകയും ചെയ്തു. അന്‍പതോളം പേര്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ ഉണ്ടായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.