• Logo

Allied Publications

Europe
യുക്മ ഈസ്റ് ആംഗ്ളിയ റീജണ്‍ നേപ്പാള്‍ ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കുന്നു
Share
ലണ്ടന്‍: യുക്മ ചാരിറ്റി ഫൌണ്േടഷന്റെ നേപ്പാള്‍ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് രൂപവത്കരിക്കൂന്നതിന്റെ ഭാഗമായി യുക്മ ഈസ്റ് ആംഗ്ളിയ റീജണ്‍ അംഗ അസോസിയേഷനുകളുമായി ഒത്തു ചേര്‍ന്ന് ചാരിറ്റി ഫണ്ട് സ്വരൂപിക്കുന്നു. റീജണിന്റെ കീഴിലുള്ള എല്ലാ അസോസിയേഷനില്‍ നിന്ന് ഒരു നിശ്ചിത തുക സംഭരിക്കുകയാണ് ലക്ഷ്യമെന്നു റീജണല്‍ ചാരിറ്റി കോഓര്‍ഡിനേറ്റര്‍ ഏബ്രാഹം ലൂക്കോസ് പറഞ്ഞു.

സ്വന്തം ഭവനവും കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യവും ബന്ധുക്കളും നഷ്ടപ്പെട്ട് ആയിരക്കണക്കിനു നേപ്പാളിജനതയാണു ദുരിതം അനൂഭവിക്കുന്നത്. നമ്മുടെ ഒരു ചെറിയ സംഭാവനകൊണ്ട് ഒരുപക്ഷേ ഒരു പുനര്‍ജന്മത്തിനൂള്ള വഴിയായിരിക്കും ഇവര്‍ക്കു തുറന്നു കൊടുക്കുക. അതിനാല്‍ യുക്മ ചാരിറ്റി ഫൌണ്േടഷന്‍ ശേഖരിക്കുന്ന ഫണ്ട് പിരിവില്‍ എല്ലാ റീജണുകളുടെയും പങ്കാളിത്തം നാഷണല്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു.

യുക്മ ഈസ്റ് ആംഗ്ളിയ റീജണിന്റെ അംഗ അസോസിയേഷനുകള്‍ പിരിച്ചെടുക്കുന്ന തുക റീജണല്‍ ഭാരവാഹികള്‍ക്ക് കൈമാറണമെന്നു റീജണല്‍ പ്രസിഡന്റിന്റെ ചുമതല വഹിക്കൂന്ന സണ്ണി മത്തായി അറിയിച്ചു. യുക്മയില്‍ അംഗമല്ലാത്ത അസോസിയേഷനുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കൂം ഈ ചാരിറ്റി പ്രവര്‍ത്തനത്തില്‍ പങ്കുചേരാം. പിരിച്ചെടുക്കുന്ന തുക റീജണല്‍ കമ്മിറ്റിയുടെ അംഗീകാരത്തിനുശേഷം നാഷണല്‍ ചാരിറ്റി ഫൌണ്േടഷന്‍ അക്കൌണ്ടില്‍ നിക്ഷേപിക്കും. എല്ലാ റീജയണിന്റെയും സംഭാവനകള്‍ ലഭിച്ച ശേഷം അന്താരാഷ്ട്ര ചാരിറ്റി ഓര്‍ഗനൈസേഷനുമായി ഒത്തുചേര്‍ന്ന് ഭൂകമ്പ സഹായ നിധിയിലേക്കു ഫണ്ട് കൈമാറുമെന്നു യുക്മ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ടില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഏബ്രാഹം ലൂക്കോസ് (റീജണല്‍ ചാരിറ്റി കോഓര്‍ഡിനേറ്റര്‍) 07886 262 747, സണ്ണി മത്തായി (വൈസ് പ്രസിഡന്റ്) 07727 993 229, തോമസ് മാറാട്ടുകളം (നാഷണല്‍ മെംബര്‍) 07828 126 981.

റിപ്പോര്‍ട്ട്: ജിജോ വാളിപ്ളാക്കീല്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.