• Logo

Allied Publications

Europe
കോര്‍ക്കില്‍ ആദ്യകുര്‍ബാന സ്വീകരണം ഭക്തിനിര്‍ഭരമായി
Share
കോര്‍ക്ക്: വില്‍ട്ടണ്‍ സെന്റ് ജോസഫ്സ് പള്ളിയില്‍ നടന്ന ആദ്യകുര്‍ബാന സ്വീകരണം ഭക്തിനിര്‍ഭരമായി.

മേയ് മൂന്നിനു വിശുദ്ധ കുര്‍ബാനമധ്യേ ഏഴു കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം വിശ്വാസികളുടെ നിറസാന്നിധ്യത്തില്‍ നടന്നു. നിത്യ കിരീടത്തിന് അവകാശികള്‍ എന്ന നിലയില്‍ കിരീടധാരണവും തങ്ങളുടെ ജീവിതത്തിന്റെ വഴിവിളക്കായ യേശുക്രിസ്തുവിനെ സൂചിപ്പിക്കുന്നതിനായി അലങ്കരിച്ച മെഴുകുതിരികളും കര്‍ത്താവിന്റെ സുവിശേഷം ജീവിത നിയമം ആക്കുവാന്‍വേണ്ടി വിശുദ്ധ ഗ്രന്ഥ സ്വീകരണവും കുരിശിലൂടെ രക്ഷ എന്ന സന്ദേശം സ്വീകരിച്ചുകൊണ്ട് കുരിശു സ്വീകരണവും പരിശുദ്ധ കന്യാമറിയത്തിനോടുള്ള ബഹുമാനത്തിന്റെയും ആദരത്തിന്റെയും സൂചകമായി ജപമാലയും ഉത്തീരിയവും നല്‍കി.

വിശുദ്ധ കുര്‍ബാനയ്ക്കു കോര്‍ക്കിലെ ഗായകസംഘം നേതൃത്വം കൊടുത്തു. തിരുക്കര്‍മ്മങ്ങള്‍ക്ക് സീറോ മലബാര്‍ സഭ ചാപ്ളെയിന്‍ ഫാ. ഫ്രാന്‍സിസ് നീലങ്കാവില്‍, ഫാ. പോള്‍ തെറ്റയില്‍, ഫാ. ജയ്സണ്‍ കൂത്തനാപ്പിള്ളി എന്നിവര്‍ കാര്‍മികരായിരുന്നു.

റിപ്പോര്‍ട്ട്: സിറിയക് ജോസ്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.