• Logo

Allied Publications

Europe
യുക്മയുടെ നേപ്പാള്‍ ദുരിതാശ്വാസ ഫണ്ട് സമാഹാരണത്തിനു തുടക്കമായി
Share
ലണ്ടന്‍: മലയാളികളുടെ മനസിലെ നന്മയുടെ നീരുറവ വറ്റിയിട്ടിലെന്നും ലിംക ഒരു വലിയ മാതൃകയാണ് കാട്ടിയെതെന്നും അഡ്വ. ഫ്രാന്‍സിസ് മാത്യു അഭിപ്രായപ്പെട്ടു.

നേപ്പാള്‍ ജനതയെ ഒരു കൈ സഹായിക്കാന്‍ യുക്മ ചാരിറ്റി ഫൌണ്േടഷന്‍ നടത്തുന്ന നേപ്പാള്‍ ദുരിതാശ്വാസനിഥി സമാഹരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലിംക ഒരുക്കിയ സ്വീകരണ വേദിയില്‍ യുക്മ ചാരിറ്റി ഫൌണ്േടഷന്‍ രക്ഷാധികാരി അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടിലിനു ലിംകയുടെ ചെയര്‍പേഴ്സന്‍ തോമസ് ജോണ്‍ വാരികാട്ട് അസോസിയേഷന്റെ ഓഹരി നല്‍കി നിര്‍വഹിച്ചു.

മലയാളികളുടെ മനസിലെ നന്മയുടെ ഉറവ വറ്റിയിട്ടില്ലെന്നുള്ളതിന്റെ തെളിവാണിതെന്നും ഈ വലിയ മാതൃകക്ക് യുക്മയുടെ നന്ദിയും കടപ്പാടും അറിയിക്കുന്നതായും ഈ സദുദ്യമത്തിലേയ്ക്കു യുകെയിലെ എല്ലാ മലയാളികളുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്നു അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടില്‍ അഭ്യര്‍ഥിച്ചു.

യുക്മ നാഷണല്‍ ഭാരവാഹികളായ മാമ്മന്‍ ഫിലിപ്പ്, ബീന സെന്‍സ്, ആന്‍സി ജോയ്, മുന്‍ പ്രസിഡന്റ് കെ.പി. വിജി തുടങ്ങിയവരും മിഡ്ലാന്റ് റീജണല്‍ പ്രസിഡന്റ് ജയകുമാര്‍, ലിംക പ്രതിനിധികളായ തമ്ബി ജോസ്, ബിജു പീറ്റര്‍ തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

വിവിധ അസോസിയേഷനുകള്‍ ഇതിനെ തുടര്‍ന്ന് തന്നാല്‍ ആവുന്ന വിധം യുക്മയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഇതിനോടകം രംഗത്തു വന്നു കഴിഞ്ഞു. തുടര്‍ ദിവസങ്ങളില്‍ കുടുതല്‍ പേര്‍ ഈ ദൌത്യ വിജയത്തിനായി മുന്നിട്ടിറങ്ങുന്നതായി അറിയിച്ചിട്ടുണ്ട്. സാലിസ്ബറി അസോസിയേഷന്‍ അംഗങ്ങളില്‍ നിന്നും സമാഹരിച്ച തുക ഇന്നലെ യുക്മ നേതൃത്വത്തിനു കൈമാറി. സൌത്ത് വെസ്റ് റീജണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനോടനുബന്ധിച്ചു നടത്തിയ ലളിതമായ ചടങ്ങില്‍ സാലിസ്ബറി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് മേഴ്സി സജീഷ് രക്ഷാധികാരി ജോസ് കെ. ആന്റണി തുടങ്ങിയവര്‍ ചേര്‍ന്നാണ് യുക്മ നാഷണല്‍ സെക്രട്ടറി സജീഷ് ടോമിനു അസോസിയേഷന്‍ സ്വരൂപിച്ച തുക കൈമാറിയത്.

റിപ്പോര്‍ട്ട്: ജോണ്‍ അനീഷ്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.