• Logo

Allied Publications

Europe
വസ്ത്രങ്ങളും അവശ്യ സാധനങ്ങളുമായി സഹോദരങ്ങളുടെ കണ്ണീരൊപ്പാന്‍ ഫോബ്മയും ദുരന്ത ഭൂമിയിലേക്ക്
Share
ലണ്ടന്‍: നേപ്പാളിലെ ഭൂകമ്പ ദുരിത ബാധിതരെ സംരക്ഷിക്കാനും സഹായിക്കുവാനുമുള്ള ഉദ്യമത്തില്‍ ഫോബ്മയും പങ്കാളിയാവുന്നു. നേപ്പാളിലെ അഗതികളായ സഹോദരങ്ങള്‍ക്കുള്ള വസ്ത്രങ്ങളും അവശ്യവസ്തുക്കളും യുകെ മലയാളികളില്‍നിന്നു ശേഖരിച്ച് നേപ്പാളില്‍ എത്തിക്കുക എന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിനു ഫോബ്മ തുടക്കം കുറിച്ചു.

ജെറ്റ് എയര്‍വേസ് ഇവിടെനിന്നു ശേഖരിക്കുന്ന സാധങ്ങള്‍ സൌജന്യമായി നേപ്പാളില്‍ എത്തിക്കുവാന്‍ സമ്മതിച്ചിട്ടുണ്ട്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉപയോഗ യോഗ്യമായ പഴയതും പുതിയതുമായ വസ്ത്രങ്ങളും പുതപ്പുകളും ഡ്യൂവെറ്റുകളും ഫസ്റ് എയിഡ് കിറ്റുകളും മറ്റും ശേഖരിച്ച് കൃത്യമായി പാക്ക് ചെയ്ത് നേപ്പാള്‍ ദുരന്ത നിവാരണ സമിതികളുമായി സഹകരിച്ച് നേപ്പാളില്‍ എത്തിക്കുക എന്ന ശ്രമകരമായ പദ്ധതിയാണു ഫോബ്മയുടെ നേതൃത്വത്തില്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഈ സദുദ്യമത്തിലേയ്ക്കു യുകെയിലെ എല്ലാ മലയാളികളുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്നു ഫോബ്മ നാഷണല്‍ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ഉമ്മന്‍ ഐസക്, ജനറല്‍ സെക്രട്ടറി ടോമി സെബാസ്റ്യന്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തെ അസോസിയേഷനുകളുടെയും റീജണല്‍ കമ്മിറ്റികളുടെയും സഹായത്തോടെ പത്തു ദിവസം കൊണ്ടു പൂര്‍ത്തിയാക്കാനാണു പ്ളാന്‍ ചെയ്തിരിക്കുന്നത്.

നോര്‍ത്ത്, മിഡ്ലാന്‍ഡ്സ്, സൌത്ത് എന്നിങ്ങനെ മൂന്നു ടീമുകള്‍ ആയിട്ടാവും ഫോബ്മ അവശ്യവസ്തുക്കളുടെ ശേഖരണം നടത്തുക. സഹകരിക്കുവാന്‍ താത്പര്യമുള്ളവര്‍ മേയ് എട്ടിനു(വെള്ളി) മുമ്പായി കൊടുക്കാന്‍ ആഗ്രഹിക്കുന്ന വസ്തുക്കള്‍ കാര്‍ഡ് ബോര്‍ഡ് ബോക്സില്‍ നിറച്ചു ഫോബ്മ കോഓര്‍ഡിനേറ്റര്‍മാരേയോ ഇന്‍ഫോ.ഫോബ്മ@ജിമെയില്‍.കോം എന്ന ഈ മെയിലിലോ അറിയിക്കുക.

പുരുഷന്മാര്‍, സ്ത്രീകള്‍, ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍ എന്നിങ്ങനെ വസ്ത്രങ്ങള്‍ ഇനം തിരിച്ചു പ്രത്യേകം ബോക്സുകളിലാക്കി ലേബല്‍ ഒട്ടിക്കേണ്ടതാണ്. ഇനം തിരിക്കാതെ വരുന്ന വസ്ത്രങ്ങള്‍ കളക്റ്റ് ചെയ്തതിനു ശേഷം ഇനം തിരിച്ചു റീ പാക്ക് ചെയ്തിട്ടാവും കയറി അയയ്ക്കുക. ഒരു പ്രദേശത്തുനിന്നുള്ള ബോക്സുകള്‍ ആ സ്ഥലത്തുള്ള കൂട്ടായ്മകളോ അസോസിയേഷനുകളോ വഴി ഒരു സ്ഥലത്ത് ശേഖരിച്ച് അവിടെനിന്നു കളക്ട് ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്. പ്രാദേശിക കൂട്ടായ്മകളും അസോസിയേഷനുകളും ഈ അടിയന്തര സഹായം ആവശ്യമുള്ള അവസരത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച് രാഷ്ട്രപുനര്‍നിര്‍മാണത്തില്‍ പങ്കാളികള്‍ ആകണമെന്ന് അപേക്ഷിക്കുന്നു. ഓരോ സ്ഥലത്തും ശേഖരിച്ചിരിക്കുന്ന ബോക്സുകളുടെ എണ്ണം അനുസരിച്ചാവും കളക്ഷന്‍ വാനുകള്‍ അയയ്ക്കുക. അതുകൊണ്ട് അടുത്ത വെള്ളിയാഴ്ച്ചയ്ക്കു മുന്‍പുതന്നെ ബോക്സുകളുടെ എണ്ണം അറിയിച്ച് ശനിയാഴ്ച ഒരിടത്ത് ശേഖരിച്ചെങ്കില്‍ മാത്രമേ അവിടെനിന്നു മേയ് 10ന് (ഞായര്‍) കളക്ഷന്‍ എടുക്കുവാന്‍ സാധിക്കൂ. ബോക്സുകള്‍ ശേഖരിക്കുവാന്‍ വലിയ വാഹനങ്ങളുടെ ആവശ്യമുണ്ട്. വാന്‍ തുടങ്ങി വലിയ വാഹനങ്ങള്‍ സൌജന്യമായി ഈ സദുദ്യമത്തിനായി വിട്ടുതരുവാന്‍ സന്മനസുള്ളവരുടെയും സഹായം ഇതിലേക്ക് അത്യാവശ്യമാണ്. ഇതിലേയ്ക്കായി യാതൊരുവിധ പണപ്പിരിവും നടത്താന്‍ ഫോബ്മ ഉദ്ദേശിക്കുന്നില്ല.

നേപ്പാള്‍ ദുരിതാശ്വാസ നിധിയിലേക്ക് സാമ്പത്തിക സഹായം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യുക്മ ചാരിറ്റി ഫൌണ്േടഷന്‍ അടക്കമുള്ള മാര്‍ഗങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.

യുകെയുടെ വടക്ക് ഭാഗത്തുനിന്ന് വസ്ത്ര ശേഖരണം നടത്തുക ഫോബ്മ പ്രസിഡന്റ് ഉമ്മന്‍ ഐസക്കിന്റെ (ഫോണ്‍ 07772324510) നേതൃത്വത്തില്‍ ഉള്ള ടീം ആയിരിക്കും. മിഡ്ലാന്‍ഡ്സ് പ്രദേശത്തുള്ളവര്‍ സ്റ്റോക് ഓണ്‍ ട്രെന്റില്‍ നിന്നുള്ള ഫോബ്മ വൈസ് പ്രസിഡന്റ് ജാന്‍സി തോമസ് (ഫോണ്‍ 07891676264) ഖജാന്‍ജി ജോസ് കാച്ചപ്പിള്ളി (ഫോണ്‍ 07892703246), കോഓര്‍ഡിനേറ്റര്‍ ഫോബ്മ കായികവിഭാഗം കോഓര്‍ഡിനേറ്റര്‍ ജോഷി വര്‍ഗീസ് (ഫോണ്‍ 07728324877), കുട്ടികളുടെ വിഭാഗം കോഓര്‍ഡിനേറ്റര്‍ അജിമോന്‍ ഇടക്കര (ഗ്ളോസ്റര്‍ ഫോണ്‍ 07721745515) എന്നിവരെ ബന്ധപ്പെടുക.

ആംഗ്ളിയ റീജണിലെ കളക്ഷന്റെ മേല്‍നോട്ടം ഫോബ്മ ജനറല്‍ സെക്രട്ടറി ടോമി സെബാസ്റ്യന്റെ മേല്‍നോട്ടത്തില്‍ കമ്മിറ്റി മെംബര്‍ മാത്യു കുരീക്കല്‍ (ബെഡ്ഫോര്‍ഡ് ഫോണ്‍ 07912450110) ആംഗ്ളിയ റീജണല്‍ പ്രസിഡന്റ് ഏബ്രാഹം മാത്യു (ലൂട്ടണ്‍ ഫോണ്‍ 07886591386) റീജണല്‍ സെക്രട്ടറി ജോമോന്‍ മാമ്മൂട്ടില്‍ (ബെഡ്ഫോര്‍ഡ്: ഫോണ്‍ 07930431445) എന്നിവരടങ്ങുന്ന ടീമിനായിരിക്കും. ലണ്ടന്‍ സൌെത്ത് ഈസ്റ് പ്രദേശത്തുനിന്നുള്ള വസ്ത്ര ശേഖരണത്തിന്റെ മേല്‍നോട്ടം ഫോബ്മ നാഷണല്‍ കമ്മിറ്റി മെംബര്‍ സോണി ജോര്‍ജ് (വോക്കിംഗ് ഫോണ്‍ 07897927209), ജിബി വര്‍ഗീസ് (നോട്ടിംഗ് ഹാം ഫോണ്‍ 07882605030), കമ്മിറ്റി സൌത്ത് ഈസ്റ് റീജണ്‍ കമ്മിറ്റി സെക്രടറി ജിജോ അരയത്ത് (ഹേ വാഡ് ഹീത്ത് ഫോണ്‍ 07403158044) എന്നിവര്‍ നയിക്കുന്ന ടീമിനായിരിക്കും.

യുകെയിലെ നേപ്പാളി കമ്യൂണിറ്റികളുമായി സഹകരിച്ചുകൊണ്ടാണു ഫോബ്മ ജീവകാരുണ്യ യജ്ഞത്തില്‍ പങ്കാളികളാവുന്നത്. സാമൂഹ്യ പ്രതിബദ്ധതയും പരസ്പര സാഹോദര്യവും ഉള്ള ഒരു സമൂഹം കെട്ടിപ്പടുക്കുക എന്നത് ഫോബ്മയുടെ പ്രഖ്യാപിത നയമാണ്.

കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ര്‍​ട്ട് ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ആ​ദ്യ​ത്തെ സ​മാ​ജ​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഈ ​വ​ര്
മ​ത​സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ.
ല​ണ്ട​ൻ: ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സ
റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ ന​ട​ന്നു.
റോം: ​ഇ​റ്റ​ലി​യി​ലെ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ റോ​മി​ലെ സാ​ന്തോം ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ റോ​മി​ലെ സാ​ന്ത
യു​കെ സ്വ​പ്നം ബാ​ക്കി​യാ​ക്കി സൂ​ര്യ മ​ട​ങ്ങി.
ആ​ല​പ്പു​ഴ: യു​കെ​യി​ല്‍ പോ​കാ​ന്‍ വേ​ണ്ടി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ചെ​ക്ക് ഇ​ന്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യും ത
ബി​നോ​യ് തോ​മ​സി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ല​ണ്ട​ൻ: കാ​ഞ്ഞി​ര​മ​റ്റം ക​രി​യി​ല​ക്കു​ളം ബേ​ബി തോ​മ​സ്​മേ​രി തോ​മ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ യു​കെ​യി​ൽ അ​ന്ത​രി​ച്ച ബി​നോ​യ് തോ​മ​സി​ന്‍റെ(41) സം​