• Logo

Allied Publications

Europe
ഭൂകമ്പത്തില്‍ ന്യൂകാസില്‍ മലയാളിയും കുടുംബം തലനാരിഴയ്ക്ക് രക്ഷപെട്ടു
Share
ന്യൂകാസില്‍: നേപ്പാളില്‍ അയ്യായിരത്തോളം പേര്‍ മരിച്ച ഭൂകമ്പത്തില്‍ ന്യൂകാസില്‍ മലയാളിയും കുടുംബവും തലനാരിഴയ്ക്ക് രക്ഷപെട്ടു. ഷൈര്‍മൂറില്‍ താമസിക്കുന്ന മലയാളിയായ ഷീബയും കുടുംബവുമാണ് ഭൂകമ്പ മേഖലയില്‍ കുടുങ്ങിയത്. ഷീബയുടെ ഭര്‍ത്താവ് പ്രസന്ന ധജി നേപ്പാള്‍ സ്വദേശിയാണ്.

ഭൂകമ്പം ഉണ്ടായതിന് പിന്നാലെ ഇവര്‍ വീടിന് പുറത്തേയ്ക്ക് ഓടി രക്ഷപെടുകയായിരുന്നു. കാഠ്മണ്ഡുവിലെ താത്കാലിക ടെന്റിലാണ് ഇവര്‍ ഇപ്പോള്‍ കഴിയുന്നത്. കഴിഞ്ഞ ഏപ്രില്‍ 16നാണ് പ്രസന്നയും ഷീബയും ഏകമകള്‍ ടിയയും ഡല്‍ഹി വഴി കാഠ്മണ്ഡുവില്‍ എത്തിയത്.

ഏഴു വര്‍ഷമായി ന്യൂകാസിലിലുള്ള ഷീബ തിരുവനന്തപുരം സ്വദേശിയാണ്. മുന്‍പ് കിംഗ്സ്റണ്‍ പാര്‍ക്കിലാണ് കുടുംബം താമസിച്ചിരുന്നത്. 16നു ന്യൂകാസിലില്‍ മലയാളി ബിസിനസുകാരനും ട്രാവല്‍ ഏജന്റുമായ ബിനു കിഴക്കയില്‍ മുഖേനയാണ് ഇവര്‍ അവധി ആഘോഷിക്കാന്‍ നേപ്പാളിലേയ്ക്ക് പോയത്. ഷീബയും ഭര്‍ത്താവും ഐടി മേഖലയിലാണ് ജോലി ചെയ്യുന്നത്. ഷീബയുടെ സഹോദരിയും ഭര്‍ത്താവും യുകെയിലുണ്ട്.

ഭൂകമ്പത്തില്‍ മൂവര്‍ക്കും ചെറിയ തോതില്‍ പരിക്കേറ്റിട്ടുണ്ട്. ഇവര്‍ താമസിച്ചിരുന്ന വീട് ഭാഗീകമായി തകര്‍ന്നു. ടെന്റില്‍ കഴിയുന്ന തങ്ങള്‍ സര്‍ക്കാര്‍ സഹായങ്ങള്‍ നല്കുന്നുണ്ടെന്ന് ഇവര്‍ പറഞ്ഞു. പ്രസന്നയുടെ കുടുംബം കാഠ്മണ്ഡുവിലുണ്ട്.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ