• Logo

Allied Publications

Europe
2018 മുതല്‍ യൂറോപ്യന്‍ വാഹനങ്ങളില്‍ എമര്‍ജന്‍സി കോള്‍ സിസ്റം നിര്‍ബന്ധമാക്കും
Share
ബര്‍ലിന്‍: യൂറോപ്യന്‍ നിരത്തുകളിലോടുന്ന വാഹനങ്ങളില്‍ 2018 മുതല്‍ എമര്‍ജന്‍സി കോള്‍ സിസ്റം (ഇ കോള്‍) നിര്‍ബന്ധമാക്കാന്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ തീരുമാനമായി. ചൊവ്വാഴ്ച സ്ട്രാസ്ബുര്‍ഗില്‍ കൂടിയ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് സമ്മേളനത്തിലാണ് ഐക്യകണ്ഠേനയായി നിയമം പാസാക്കിയത്.

സ്വയംപ്രവര്‍ത്തിത എമര്‍ജന്‍സി കോള്‍ (ല ഇമഹഹ,അൌീാമശേര ഋാലൃഴലിര്യ ഇമഹഹ ട്യലാെേ) സിസ്റം ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് മാത്രമേ സഞ്ചാര സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയുള്ളു. യൂറോപ്പിലെ ഏകീകൃത എമര്‍ജന്‍സി കോള്‍ നമ്പറായ 112 ആണ് ഇതിനായി ഉപയോഗിക്കുക. 2018 മുതല്‍ യൂറോപ്പില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ ഇത്തരം സെന്‍സര്‍ സംവിധാനത്തോടു കുടിയായിരിക്കും പുറത്തിറക്കുക.

വാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് തുണയാവുന്ന രീതിയിലായിരിക്കും ഈ കോള്‍ സിസ്റം പ്രവര്‍ത്തിക്കുക. സിസ്റത്തില്‍ കൃത്യമായ ഡാറ്റകള്‍ സേവ് ചെയ്തിട്ടാവും ഇതിന്റെ പ്രവര്‍ത്തനം. വാഹനം ഒടുന്നതിന്റെ ദിശ, അത്യാഹിതം സമയം, സ്ഥലം, വാഹനത്തിന്റെ തരം, എത്ര യാത്രക്കാര്‍, ഡീസല്‍/പെട്രോള്‍ തുടങ്ങിയ വിവരങ്ങള്‍ അപകടം ഉണ്ടാവുമ്പോള്‍ തന്നെ ഓട്ടോമാറ്റിക്കായി 112 നമ്പര്‍ മുഖേന രക്ഷാ ക്രേന്ദ്രങ്ങളില്‍ അറിയിച്ചിരിക്കും എന്നതാണ് ഇ കോള്‍ സിസ്റത്തിന്റെ പ്രത്യേകത. സേവ് ചെയ്യതിരിക്കുന്ന വിവരങ്ങള്‍ ഒരു തരത്തിലും ദുരുപയോഗം ചെയ്യാതിരിക്കാനുള്ള നടപടിയും സിസ്റത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജിപിഎസ് സംവിധാനത്തിലായിരിക്കും സിസ്റത്തിന്റെ പ്രവര്‍ത്തന ക്ഷമത. അപകടത്തില്‍പ്പെടുന്നവര്‍ അബോധാവസ്ഥയിലാണങ്കില്‍പ്പോലും ഈ കോള്‍ സന്ദേശം അറിയിച്ചിരിക്കും.

ടോള്‍ ഫ്രീ സംവിധാനത്തിലായിരിക്കും ഇ കോള്‍ പ്രവര്‍ത്തിക്കുക. നിരന്തരം വര്‍ധിച്ചുവരുന്ന അപകടങ്ങളുടെ എണ്ണം എത്രയും കുറച്ചു കൊണ്ടു വരികയാണ് ഇ കോള്‍ സിസ്റത്തിന്റെ ലക്ഷ്യമെന്ന് ഇയു കമ്മീഷന്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ 26 മു​ത​ൽ.
ബ്ലെ​യ്ഡ​ൺ: ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ ഈ ​മാ​സം 26, 27 തീ‌​യ​തി​ക​ളി​ൽ ന​ട​ത്തും.
മ​ല​യാ​ളി യു​വ​തി യു​കെ​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.
ല​ണ്ട​ൻ: യു​കെ​യി​ലെ ഡെ​ർ​ബി​യി​ൽ മ​ല​യാ​ളി യു​വ​തി വീ​ടി​നു​ള്ളി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.
ഇ​യു വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു.
ബ്ര​സ​ല്‍​സ്: ഇ​യു​വി​ന്‍റെ വി​പു​ലീ​ക​ര​ണ​ദി​നം ആ​ഘോ​ഷി​ച്ചു.
ജ​ർ​മ​നി ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി ഭാ​ര​വാ​ഹി​ക​ള്‍ കാ​തോ​ലി​ക്കാ ബാ​വ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ ഭാ​ര​വാ​ഹി​ക​ള്‍ മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു