• Logo

Allied Publications

Europe
അയര്‍ലന്‍ഡില്‍ വിശുദ്ധ യൌസേപ്പ് പിതാവിന്റെ തിരുനാളും പ്രഥമ ദിവ്യകാരുണ്യ സ്വീകരണ ശുശ്രൂഷയും
Share
ഡബ്ളിന്‍: ഡബ്ളിനില്‍ വിശുദ്ധ യൌസേപ്പ് പിതാവിന്റെ തിരുനാളാഘോഷവും പ്രഥമ ദിവ്യകാരുണ്യ സ്വീകരണ ശുശ്രൂഷയും നടന്നു.

സെന്റ് ജോസഫ്സ് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡബ്ളിന്‍ മെറിയോണ്‍ റോഡ,് ഔര്‍ ലേഡി ക്യൂന്‍ ഓഫ് പീസ് ദേവാലയത്തില്‍ വിശുദ്ധ യൌസേപ്പ് പിതാവിന്റെ തിരുനാളിനോടനുബന്ധിച്ചു ഏഴു കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണ ശുശ്രൂഷയും നടന്നു.

ആര്‍നോള്‍ഡ് അലോഷ്യസ്, ഗോഡ്വിന്‍ വിന്‍സെന്റ്, ഏയ്ഞ്ചല്‍ റോയ്,ജെഫ്ന ജിജി, മയല്‍ മരിയ ജയ്സണ്‍, ജൂഡ് ജോസ്, മാര്‍ഷല്‍ മാര്‍ട്ടിന്‍ എന്നിവരാണ് പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചത്. ഫാ. ഫെര്‍ഗൂസ് ഒക്കോണര്‍ കുട്ടികള്‍ക്ക് മൊമെന്റോ വിതരണം ചെയ്തു.

ഫാ. മനോജ് പൊന്‍കാട്ടില്‍, ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ജയന്‍ ചാമക്കാല, ഫാ. ബിനോയ് കൊമ്പന്‍തോട്ടത്തില്‍, ഫാ. ജോസഫ് വെള്ളനാല്‍ എന്നിവര്‍ കാര്‍മികരായിരുന്നു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ലദീഞ്ഞും പ്രദക്ഷിണവും നടന്നു. തുടര്‍ന്നു സ്നേഹവിരുന്നും ഉണ്ടായിരുന്നു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.