• Logo

Allied Publications

Europe
ബയേണ്‍ മ്യൂണിക്കിനു തുടരെ മൂന്നാം വട്ടം ജര്‍മന്‍ ലീഗ് കിരീടം
Share
മ്യൂണിക്ക്: ബയേണ്‍ മ്യൂണിക്കു തുടര്‍ച്ചയായ മൂന്നാം വട്ടവും ജര്‍മന്‍ ഫുട്ബോള്‍ ലീഗ് ചാംപ്യന്‍മാരായി. ബൊറൂസിയ മൊന്‍ഷന്‍ഗ്ളാഡ്ബാഹിനോട് വോള്‍വ്സ്ബുര്‍ഗ് ഏകപക്ഷിയമായ ഒരു ഗോളിനു തോറ്റതോടെയാണു ബയേണിനു കിരീടം ഉറപ്പിക്കുക എന്ന സാങ്കിതകത പൂര്‍ത്തിയായത്.

ശനിയാഴ്ച നടന്ന മത്സരത്തില്‍ ഹെര്‍ത്ത ബര്‍ലിനെ ഏകപക്ഷീയമായ ഒരു ഗോളിനു ബയേണും കീഴടക്കിയിരുന്നു. വോള്‍വ്സ്ബുര്‍ഗ് ഇന്നലെ ജയിച്ചിരുന്നുവെങ്കില്‍ അവര്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തുമായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ ബയേണിനു കിരീടം ഉറപ്പാക്കാന്‍ ഒരാഴ്ച കൂടി കാക്കേണ്ടിയും വരുമായിരുന്നു.

ജര്‍മന്‍ ലീഗില്‍ ഇരുപത്തഞ്ചാം കിരീടമാണു ബയേണ്‍ ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. ചാംപ്യന്‍സ് ലീഗിലും ജര്‍മന്‍ കപ്പിലും ടീം സെമി ഫൈനലിലെത്തിയിരുന്നു. ജര്‍മന്‍ കപ്പ് സെമിയില്‍ ചൊവ്വാഴ്ച ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെയാണു നേരിടാനുള്ളത്. കഴിഞ്ഞ രണ്ടു വര്‍ഷവും ജര്‍മന്‍ കപ്പ് ബയേണു തന്നെയായിരുന്നു. ഇരട്ട നേട്ടത്തില്‍ ഹാട്രിക് കൈവരിക്കാനാണ് ഇക്കുറി ശ്രമം.

കോച്ചെന്ന നിലയില്‍ ആറു വര്‍ഷത്തിനിടെ അഞ്ച് ആഭ്യന്തര കിരീടങ്ങള്‍ താന്‍ പരിശീലിപ്പിച്ച ടീമിനു നേടിക്കൊടുക്കാന്‍ പെപ് ഗാര്‍ഡിയോളയ്ക്കും സാധിച്ചു. ഇതില്‍ മൂന്നെണ്ണം ബാഴ്സലോണയ്ക്കൊപ്പം ആയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.