• Logo

Allied Publications

Europe
പിതാവിന്റെ പേര് നിലനിര്‍ത്തി മകന്‍ മിക്ക് ഷുമാക്കര്‍
Share
ബര്‍ലിന്‍: ഫോര്‍മുല വണ്‍ ഇതിഹാസമായ മൈക്കിള്‍ ഷുമാക്കറുടെ മകന്‍ മിക്കിന്റെ ഫോര്‍മുല ഫോര്‍ അരങ്ങേറ്റം മോശമായില്ല. പത്തൊമ്പതാം സ്ഥാനത്താണ് റെയ്സ് തുടങ്ങിയതെങ്കിലും ഒമ്പതാമനായി ഫിനിഷ് ചെയ്യാന്‍ മിക്കിനു സാധിച്ചു.

ഏഴു തവണ ഫോര്‍മുല വണ്‍ ലോകചാമ്പ്യനായ മൈക്കിള്‍ ഷൂമാക്കറുടെ പതിനാറുകാരനായ മകന്റെ ആദ്യ ഫോര്‍മുല ഫോര്‍ റെയ്സ് ശനിയാഴ്ചയായിരുന്നു. ഷാംപെയ്ന്‍ പൊട്ടിച്ചാണു മിക്ക് നേട്ടം ആഘോഷിച്ചത്. പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ ഷാംപെയ്ന്‍ പൊട്ടിക്കല്‍ മാത്രം, കുടി ഇല്ല.

ജര്‍മനിയുടെ മാര്‍വിന്‍ ഡൈനസ്റാണു റെയ്സില്‍ ജേതാവായത്. ഈ പതിനെട്ടുകാരനെക്കാള്‍ 10.065 സെക്കന്‍ഡ് മാത്രം പിന്നിലായിരുന്നു മിക്കിന്റെ ഫിനിഷ്. 31 മിനിറ്റിലാണ് ഡൈനസ്റ് 18 ലാപ്പ് പൂര്‍ത്തിയാക്കിയത്.

രണ്ട് റെയ്സുകള്‍കൂടി നടക്കാനിരിക്കേ മിക്കിനു മികവു തെളിയിക്കാന്‍ ഏറെ കാത്തിരിപ്പ് ആവശ്യമില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.