• Logo

Allied Publications

Europe
ലിംക അഖില യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനു സമാപനം
Share
ലിവര്‍പൂള്‍: അടുക്കും ചിട്ടയും ഒത്തൊരുമകൊണ്ടു കുറിച്ചിട്ട ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (ലിംക) നടത്തിയ ലിവര്‍പൂളിലെ കായിക താരങ്ങളുടെകൂടി കായികശക്തി തെളിയിക്കാനുള്ള വേദിയാക്കി മാറ്റിയ രണ്ടാമത് അഖില യുകെ ബാഡ്മിന്റണ്‍ മത്സരം അത്യപൂര്‍വം വീറും വാശിയും നിറഞ്ഞ അന്തരീക്ഷത്തില്‍ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടന്നു.

മത്സരങ്ങളുടെ ഉദ്ഘാടനം ബ്രോട്ഗ്രീന്‍ സ്കൂള്‍ സ്പോര്‍ട്സ് മേധാവി സമാന്ത ബേര്‍ന്‍സ് നിര്‍വഹിച്ചു. 36 സഖ്യങ്ങള്‍ മാറ്റുരച്ച മത്സരത്തില്‍ രാം ലെനിന്‍ സഖ്യം ഒന്നാം സമ്മാനമായ 501 പൌണ്ടും ട്രോഫിയും കരസ്ഥമാക്കി. ഡോണ്‍ആനി സഖ്യം 251 പൌണ്ടും ട്രോഫിയും കരസ്ഥമാക്കി രണ്ടാം സ്ഥാനവും ഷൈന്‍ കിരണ്‍ സൌഖ്യം 101 പൌണ്ടും ട്രോഫിയും കരസ്ഥമാക്കി. മൂന്നാം സ്ഥാനവും സനീഷ്ജിതിന്‍ സഖ്യം 5 പൌണ്ടു നേടി നാലാം സ്ഥാനവും കരസ്ഥമാക്കി.

ക്വാര്‍ട്ടര്‍ ഫൈനലിസ്റുകള്‍ക്കുള്ള 50 പൌണ്ട് വീതം കരസ്ഥമാക്കി സച്ചിന്‍റോഷന്‍ സഖ്യം, പ്രതീഷ്ബിനുരാജ്, ജോഷി ഡോമിനിജിമ്മി, രാജീവ്റീസ് സഖ്യം കരസ്ഥമാക്കി.

വിജയികള്‍ക്കുള്ള സമ്മാനവിതരണം സ്പോണ്‍സര്‍മാരായ സാബു കുര്യന്‍, ഷോയ് ചെറിയാന്‍, കേരള മാര്‍ക്കറ്റ് ടോമി തുടങ്ങിയവര്‍ ചേര്‍ന്നു നിര്‍വഹിച്ചു. മത്സരത്തില്‍ പങ്കെടുത്ത ടീമുകളെ ലിംക ചെയര്‍പേഴ്സന്‍ തോമസ് ജോണ്‍ വാരികാട്ട് അഭിനന്ദിച്ചു. മത്സരം നിയന്ത്രിച്ച റെഫറിമാരെ സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍ ജേക്കബ് വര്‍ഗീസ് പ്രസംസിച്ചു. മത്സരത്തിന്റെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും സെക്രട്ടറി എബി മാത്യു നന്ദി പറഞ്ഞു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.