• Logo

Allied Publications

Europe
ഈസ്റര്‍ വിഷു ആഘോഷത്തോടനുബന്ധിച്ച് ചാരിറ്റി ബോക്സുമായി വോയ്സ് വിയന്ന
Share
വിയന്ന: കലാസാംസ്കാരിക സംഘടനയായ വോയ്സ് വിയന്ന ആരംഭിച്ച ചാരിറ്റി ബോക്സിന്റെ ഔപചാരിക ഉദ്ഘാടനം സംഘടന കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി സംഘടിപ്പിച്ച ഈസ്റര്‍ വിഷു ആഘോഷത്തോടനുബന്ധിച്ചു നടന്നു.

ഐസിസി വിയന്നയുടെ അസി. ചാപ്ളെയിന്‍ ഫാ. ജോയി പ്ളാതോട്ടത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അര്‍ഹതപ്പെട്ടവരെ തങ്ങളാല്‍ കഴിയുന്ന രീതിയില്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണു സംഘടന ചാരിറ്റി ബോക്സ് അംഗങ്ങള്‍ക്കായി സമര്‍പ്പിച്ചത്.

കാരുണ്യപ്രവര്‍ത്തികളുടെ മഹത്വവും അത് ഒരു വ്യക്തിക്കു പ്രദാനം ചെയ്യുന്ന സന്തോഷവും അതുവഴി സഹായം ലഭിക്കുന്ന മറ്റൊരാള്‍ക്ക് കിട്ടുന്ന സ്വാന്ത്വനവും മനുഷ്യത്വം നഷ്ടപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഏറെ അമൂല്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഫാ. പ്ളാതോട്ടത്തില്‍ പറഞ്ഞു. ചാരിറ്റി ബോക്സിലൂടെ പിരിഞ്ഞു കിട്ടുന്ന തുക കേരളത്തിലെ ഏതെങ്കിലും സ്ഥലത്ത് സഹായം എത്തിക്കുന്നതിനു വിനിയോഗിക്കുമെന്നു ചാരിറ്റി കോഓര്‍ഡിനേറ്റര്‍ മനോജ് അവരപ്പാട്ട് വ്യക്തമാക്കി. അതേസമയം എളിയ രീതിയില്‍ സംഘടന ആരംഭിച്ചിരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പടിപാടിയായി കൂടുതല്‍ പേരിലേക്ക് എത്തിക്കാനും സംഘടന ആലോചിക്കുന്നുണ്ട്.

വിവിധ വിനോദ മത്സരങ്ങളും കലാപരിപാടികളും ഈസ്റര്‍ വിഷു ആഘോഷം നല്ല ഓര്‍മകള്‍ സമ്മാനിച്ചു. ടോണി സ്റീഫന്‍, മിനി ഈയ്യത്തുകളത്തില്‍, നിഷാന്ത് സെബാസ്റ്യന്‍ തുടങ്ങിയവരുടെ സംഗീത വിരുന്ന് ഏറെ ശ്രദ്ധേയമായി. പ്രസിഡന്റ് ജോണ്‍സണ്‍ വാഴലാനിക്കല്‍ സ്വാഗതം ആശംസിച്ച സമ്മേളനത്തില്‍ സെക്രട്ടറി ജീവന്‍ തോമസ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോബി ആന്റണി

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.