• Logo

Allied Publications

Europe
സിബിക്കും അസിക്കും ലിവര്‍പൂളിന്റെ ആദരവുകള്‍
Share
ലിവര്‍പൂള്‍: വിശ്വാസപ്രമാണങ്ങള്‍ക്കും പൊതുസേവനത്തിനും ത്യാഗമനോഭാവത്തിനും പുതിയ മാനവും അര്‍ഥവും നല്‍കിയ സിബിയെയും അസിയെയും ലിവര്‍പൂള്‍ മലയാളി സമൂഹം ഒന്നടങ്കം ആദരിക്കുന്നു.

മേയ് രണ്ടിനു(ശനി) ഉച്ചകഴിഞ്ഞ് മൂന്നിനു ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ സ്കൂളില്‍ നടക്കുന്ന ചടങ്ങിനു ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (ലിംക) ആണ് ആതിഥേയത്വം വഹിക്കുന്നത്.

സ്വന്തം വൃക്ക സ്വന്തം ഇഷ്ടപ്രകാരം തീര്‍ത്തും അപരിചിതരായ രണ്ടു പേര്‍ക്കു നല്‍കി മനുഷ്യത്വത്തിന്റെ സുവിശേഷം പ്രവൃത്തിയിലൂടെ പ്രഘോഷിച്ച ഇവര്‍, ഒരു വലിയ സന്ദേശം നല്‍കുകയായിരുന്നു. ഇനിയും വറ്റാത്ത മനുഷ്യ നന്മയുടെ വിത്തുകള്‍ അവര്‍ അറിഞ്ഞോ അറിയാതെയോ വിതച്ചു കഴിഞ്ഞിരിക്കുന്നു.

നാടെമ്പാടും ഇവര്‍ക്ക് ആദരം നല്‍കിക്കഴിഞ്ഞിരിക്കുന്നു. വ്യക്തികള്‍ എന്നതിനേക്കാള്‍ ഉപരിയായി, അവയവദാനത്തിന്റെ മഹനീയതക്കപ്പുറം, മനുഷ്യനോടും സമൂഹത്തിനോടുമുള്ള പ്രതിബദ്ധതയും മനുഷ്യ നന്മയും മഹത്വവല്‍കരിച്ച തലവും കാഴ്ചപ്പാടുമാണ് ഈ ആദരം നല്‍കാന്‍ ലിംകയെ പ്രേരിപ്പിച്ച ചേതോവികാരം.

ചടങ്ങിലേക്ക് ഏവരെയും സംഘാടകര്‍ സ്വാഗതം ചെയ്തു

കൂടുതല്‍ വിവരങ്ങള്‍ക്ക്: തമ്പി ജോസ് 07576983141 , തോമസ് ജോണ്‍ വാരികാട്ട് 07949706499, എബി മാത്യു 07734463548, ചാക്കോച്ചന്‍ മത്തായി 07939289141.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.