• Logo

Allied Publications

Europe
ഓള്‍ അയര്‍ലന്‍ഡ് ക്വിസ് മല്‍സരം മേയ് നാലിന്
Share
ഡബ്ളിന്‍: മലയാളത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'ഓള്‍ അയര്‍ലന്‍ഡ് ക്വിസ് മത്സരം 2015' ന്റെ രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു. അവസാന തീയതി ഏപ്രില്‍ 25 (ശനി) ആണ്. ഡബ്ളിനിലെ സ്റില്‍ഓര്‍ഗന്‍ പാര്‍ക്ക് ഹോട്ടലില്‍ മേയ് നാലിന് (തിങ്കള്‍) ആണു ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്.

അയര്‍ലന്‍ഡിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ മലയാളം തുടര്‍ച്ചയായി നാലാം വര്‍ഷമാണു മത്സരം സംഘടിപ്പിക്കുന്നത്. കൂടുതല്‍ സ്കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുന്നതിനായി ഒട്ടേറെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഇത്തവണത്തെ ക്വിസ് മത്സരത്തിനു മലയാളം രൂപം നല്‍കിയിരിക്കുന്നത്. മുന്‍വര്‍ഷങ്ങളിലെ മത്സരാര്‍ഥികള്‍ പ്രധാനമായും പ്രവാസിമലയാളികളുടെ കുട്ടികളായിരുന്നു. ഇത്തവണത്തെ മത്സരത്തില്‍ അയര്‍ലന്‍ഡിലെ ഏതു പ്രദേശത്തുനിന്നുമുളള പ്രവാസി ഇന്ത്യക്കാരുടെ മക്കള്‍ക്കും പങ്കെടുക്കാവുന്നതാണ്.

രണ്ടു പേരടങ്ങുന്ന ഒരു ടീമായിട്ടാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. ശാസ്ത്രം, ഭൂമിശാസ്ത്രം, ചരിത്രം, രാഷ്ട്രീയം, സ്പോര്‍ട്സ്, സിനിമ, പൊതുവിജ്ഞാനം, ഇന്ത്യന്‍ ചരിത്രം, വിദേശരാജ്യങ്ങള്‍ പ്രത്യേകിച്ച് അയര്‍ലന്‍ഡ് എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെട്ട പ്രാഥമികറൌണ്ടുകളില്‍നിന്നു നാലു ടീമുകള്‍ അവസാനവട്ട റൌണ്ടിലേക്കു തെരഞ്ഞെടുക്കപ്പെടും. ഓഡിയോ റൌണ്ട്, വീഡിയോ റൌണ്ട്, ബസര്‍ റൌണ്ട്, റാപ്പിഡ് ഫയര്‍ റൌണ്ട് തുടങ്ങിയ വിഭാഗങ്ങളായി നടക്കുന്ന ഫൈനല്‍ മത്സരം പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത വേദിയിലാണു നടക്കുന്നത്. വിജയികള്‍ക്ക് ട്രോഫികളും സമ്മാനങ്ങളും നല്‍കുന്നതോടൊപ്പം പങ്കെടുക്കുന്ന എല്ലാ ടീമംഗങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും.

ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളായിട്ടാണു മത്സരം സംഘടിപ്പിക്കുന്നത്.

ജൂണിയര്‍ 8 വയസു മുതല്‍ 12 വയസു വരെയും (ജനന തീയതി 01012003 മുതല്‍ 01012007 വരെ).

സീനിയര്‍ 12 വയസിനു മുകളില്‍ 18 വയസു വരെ (ജനന തീയതി 01011997 മുതല്‍ 31122002 വരെ).

മത്സരസമയം രാവിലെ 9.30 മുതല്‍ വൈകുന്നേരം ആറു വരെ. മത്സരാര്‍ഥികള്‍ക്കു ഭക്ഷണപാനീയങ്ങള്‍ ലഭ്യമാണ്. രജിസ്ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും.

ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഏപ്രില്‍ 25നു മുന്‍പായി പേരുകള്‍ രജിസ്റര്‍ ചെയ്യേണ്ടതാണ്.

വിവരങ്ങള്‍ക്ക്: ജോബി സ്കറിയ 0857184293, ബിപിന്‍ ചന്ദ് 0894492321, വി.ഡി, രാജന്‍ 0870573885, അലക്സ് ജേക്കബ് 0871237342.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.