• Logo

Allied Publications

Europe
ഫോബ്മ ദേശീയ ഭരണസമിതിക്കു പുതിയ നേതൃത്വം
Share
ബര്‍മിംഗ്ഹാം: ഏപ്രില്‍ പന്ത്രണ്ടിനു നടന്ന ഫോബ്മ പൊതുയോഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഫോബ്മ ദേശീയ ഭരണ സമിതിയുടെ ആദ്യയോഗം ബര്‍മിംഗ്ഹാമില്‍ നടന്നു. വിവാദങ്ങള്‍ക്കും അഭിപ്രായ ഭിന്നതകള്‍ക്കും വിടപറഞ്ഞുകൊണ്ടു പൊതുനന്മ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ ദേശീയ കമ്മിറ്റി ഐകകണ്ഠ്യേനെ തീരുമാനം എടുത്തു.

കഴിഞ്ഞ പൊതുയോഗത്തില്‍ തീരുമാനമാകാതിരുന്ന ജോ. സെക്രട്ടറിമാരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും യോഗത്തില്‍ തെരഞ്ഞെടുത്തു. ഫോബ്മയുടെ പ്രധാന പ്രവര്‍ത്തനമേഖലകളായ കലാസാഹിത്യകായിക വിഭാഗങ്ങള്‍ക്കും ചില്‍ഡ്രന്‍ ആന്‍ഡ് യൂത്ത് വിഭാഗത്തിനും കോഓര്‍ഡിനേറ്റര്‍മാരെയും യോഗം തെരഞ്ഞെടുത്തു.

ബെഡ്ഫോര്‍ഡില്‍നിന്നുള്ള മാത്യൂ കുരീക്കലും സൌത്തെന്‍ഡ് ഓണ്‍ സീയില്‍ നിന്നുള്ള സനിധ തോമസും ജോയിന്റ് സെക്രട്ടറിമാരായി തെരഞ്ഞെടുക്കപെട്ടപ്പോള്‍ സ്വാന്‍സി സ്വദേശി ജോര്‍ജ് മൂലേപറമ്പില്‍, പ്രമോദ് കുമരകം (ഓക്സ്ഫോര്‍ഡ്), ജിബി വര്‍ഗീസ് (നോട്ടിംഗ് ഹാം) എന്നിവര്‍ നാഷണല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.

യുകെ മലയാളികള്‍ക്കു സുപരിചിതയും കവയത്രി, റേഡിയോ ജോക്കി എന്നീ നിലകളിലും തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ചിരിക്കുന്ന ലണ്ടന്‍ സ്വദേശി രശ്മി പ്രകാശ് ആണു ഫോബ്മ കലാസാഹിത്യ വിഭാഗങ്ങളുടെ ചുമതല വഹിക്കുക. സ്റോക് ഓണ്‍ ട്രെന്‍ഡ് മലയാളി ഫ്രണ്ട്സ് കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രതിനിധിയും കായിക പ്രതിഭയുമായ ജോഷി വര്‍ഗീസ് ആണു ഫോബ്മയുടെ ഈ പ്രവര്‍ത്തനവര്‍ഷത്തിലെ കായികമത്സരങ്ങളുടെ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നത്. ഫോബ്മ ചില്‍ഡ്രന്‍ ആന്‍ഡ് യൂത്ത് വിഭാഗത്തിന്റെ ചുമതല ഫോബ്മ സ്ഥാപക ജനറല്‍ സെക്രട്ടറിയും മികച്ച സംഘാടകനുമായ ഗ്ളോസ്റര്‍ സ്വദേശി അജിമോന്‍ ഇടക്കരക്കാണ്.

ഫോബ്മ ഡ്രാഫ്റ്റ് ഭരണഘടന എത്രയും വേഗം പൂര്‍ണ രൂപത്തിലാക്കി ജൂലൈയില്‍ പൊതുയോഗം വിളിച്ചു പാസാക്കാനും ഫോബ്മ ഭരണസമിതി തീരുമാനിച്ചു. പ്രശസ്ത അഭിഭാഷകനും ബ്രിട്ടീഷ് ജുഡീഷറി വിഭാഗത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനുമായ ബിജോയ് കോക്കാട്ട് ചെയര്‍മാന്‍ ആയിട്ടുള്ള ഒരു സ്വതന്ത്ര ഭരണഘടന സമിതിക്കാവും ചുമതല. മില്‍ട്ടന്‍ കീന്‍സ് പ്രൊബേഷണറി സര്‍വീസില്‍ ഓപ്പറേഷണല്‍ മാനേജരായ ബിജോയ് ഇരിഞ്ഞാലക്കുട സ്വദേശിയാണ്.

ഫോബ്മയുടെ ഈ വര്‍ഷത്തെ റീജണല്‍ കലോത്സവങ്ങള്‍ നവംബറിലും നാഷണല്‍ കലോത്സവം ഡിസംബര്‍ അഞ്ചിനും നടക്കും. കുറ്റമറ്റ നിഷ്പക്ഷ വേദികളുമായി ആദ്യ കലോസവംതന്നെ വന്‍വിജയമാക്കി മാറ്റി ക്കൊണ്ടായിരുന്നു ഫോബ്മ ജന്മമെടുത്ത വര്‍ഷംതന്നെ കലോല്‍സവങ്ങളുമായി ജനഹൃദയങ്ങളിലേക്കിറങ്ങി ചെന്നത്. ഫോബ്മ ഓള്‍ യുകെ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ജൂണ്‍ 21നും ഓള്‍ യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ അഞ്ചിനും വടംവലി മത്സരം ഓഗസ്റ് 29നും നടക്കും.

ലീഡ്സ് സ്വദേശിയായ ഉമ്മന്‍ ഐസക്ക് (പ്രസിഡന്റ്), വോകിംഗ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രതിനിധി സോണി ജോര്‍ജ്, സ്റോക് ഓണ്‍ ട്രെന്റ് എംഎഫ്സിഎ പ്രതിനിധി ജാന്‍സി തോമസ് (വൈസ് പ്രസിഡന്റുമാര്‍), ഇപ്സ്വിച് കേരള സപ്ളിമെന്ററി സ്കൂള്‍ പ്രതിനിധി ടോമി സെബാസ്റ്യന്‍ (ജനറല്‍ സെക്രട്ടറി) ന്യൂ കാസില്‍ അണ്ടര്‍ ലൈം സ്വദേശി ജോസ് കെ. പോള്‍ (ട്രഷറര്‍) എന്നിവര്‍ ഏപ്രില്‍ പന്ത്രണ്ടിനു നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.