• Logo

Allied Publications

Europe
നരേന്ദ്ര മോദി ജര്‍മന്‍ ഉപചാന്‍സലര്‍ ഗബ്രിയേലിനെ കണ്ടു, സീമന്‍സ് സന്ദര്‍ശിച്ചു
Share
ബര്‍ലിന്‍: ജര്‍മനിയില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപചാന്‍സലര്‍ സിഗ്മര്‍ ഗബ്രിയേലുമായി കൂടിക്കാഴ്ച നടത്തി. സാമ്പത്തികകാര്യ, ഊര്‍ജ വകുപ്പു മന്ത്രി കൂടിയാണ് ഗബ്രിയേല്‍.

സീമെന്‍സ് ടെക്നിക്കല്‍ അക്കാദമിയിലും മോദി സന്ദര്‍ശനം നടത്തി. ഹാനോവര്‍ ട്രേഡ് ഫെയര്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലുമൊത്ത് ഉദ്ഘാടനം ചെയ്ത ശേഷമാണ് മോദി ബര്‍ലിനിലെത്തിയത്.

സീമെന്‍സ് അക്കാദമി ചുറ്റിനടന്നു കണ്ട മോദി, അവിടത്തെ വിദ്യാര്‍ഥികളുമായി നേരിട്ടു സംസാരിക്കാനും സമയം കണ്ടെത്തി.

അഞ്ഞൂറു സ്കൂളുകളില്‍ ജര്‍മന്‍ ഭാഷയ്ക്കു പകരം സംസ്കൃതം മൂന്നാം ഭാഷയായി പഠിപ്പിക്കാനുള്ള തീരുമാനം ഇന്ത്യന്‍ മതേതരത്വത്തിന് എതിരല്ലെന്നു മറ്റൊരു ചടങ്ങില്‍ അദ്ദേഹം വിശദീകരിച്ചിരുന്നു. പെട്ടെന്ന് കുലുങ്ങാന്‍ മാത്രം ദുര്‍ബലമല്ല ഇന്ത്യന്‍ മതേതരത്വമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജര്‍മന്‍ റേഡിയോയില്‍ സംസ്കൃതം വാര്‍ത്ത വായിച്ചിരുന്ന കാലമുണ്ട്. എന്നാല്‍, ഇന്ത്യയില്‍ മതേതരത്വത്തിന്റെ പേരില്‍ സംസ്കൃത ഭാഷയെ അവഗണിക്കുകയാണ് ചെയ്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.