• Logo

Allied Publications

Europe
കൈരളി നികേതന്‍ യുവജനോത്സവം; ആദ്യപാദ മത്സരങ്ങള്‍ സമാപിച്ചു
Share
വിയന്ന: ഇന്ത്യന്‍ കാത്തലിക് കമ്യുണിറ്റിയുടെ (ഐസിസി വിയന്ന) കീഴിലുള്ള കൈരളി നികേതന്‍ സ്കൂളിന്റെ നേതൃത്വത്തില്‍ മലയാളി കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന്റെ ആദ്യപാദ മത്സരങ്ങള്‍ സമാപിച്ചു. സ്റഡ്ലൌ ദേവാലയ ഹാളില്‍ നടന്ന ഉദ്ഘാടന ചടങ്ങളില്‍ ഐസിസി വിയന്നയുടെ അസിസ്റന്റ് ചാപ്ളെയിന്‍ ഭദ്രദീപം തെളിച്ച് മേള ഉദ്ഘാടനം ചെയ്തു.

ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ ചാപ്ളെയ്ന്‍ ഫാ. ഡോ. തോമസ് താണ്ടിപ്പിള്ളി കുട്ടികളും അധ്യാപകരും സ്കൂള്‍ കമ്മിറ്റി ഭാരവാഹികളും മാതാപിതാക്കളും ഉള്‍പ്പെടെ നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു. മൂന്നു ഘട്ടമായി സംഘടിക്കുന്ന മേളയിലെ മലയാളഗാനം, പ്രച്ഛന്നവേഷം തുടങ്ങിയ വ്യക്തിഗത ഇനങ്ങളും സംഘഗാന മത്സരങ്ങളുമാണ് ആദ്യപാദത്തില്‍ ഉണ്ടായിരുന്നത്. വിയന്നയിലെ രണ്ടാം തലമുറയില്‍പ്പെട്ട നൂറിലധികം കുട്ടികള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

ചിത്രരചന മത്സരം ഏപ്രില്‍ 11ന് റാതൌസിനു സമീപം ഏബന്‍ഡോര്‍ഫര്‍ സ്ട്രാസെ എട്ടില്‍ നടക്കും. ഉച്ച കഴിഞ്ഞ് മൂന്നു മുതല്‍ വൈകുന്നേരം ആറുവരെയാണു മത്സരം. ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം, സിനിമാറ്റിക്ക് നൃത്തങ്ങള്‍, ക്രിസ്ത്യന്‍ ഡാന്‍സ് തുടങ്ങിയ മേളയിലെ ജനപ്രിയ ഇനങ്ങള്‍ ഫ്േളോറിസ്ഡോര്‍ഫിലുള്ള ഹൌസ് ദേര്‍ ബെഗേഗ്നുംഗില്‍ അടുത്ത മാസം നടക്കും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏപ്രില്‍ 12ന് മുമ്പായി (ഞായര്‍) രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നു സ്കൂള്‍ കോഓര്‍ഡിനേറ്റര്‍ ജോഷിമോന്‍ അറിയിച്ചു.

കൈരളി നികേതന്‍ മലയാളം സ്കൂള്‍ പുതുതലമുറയ്ക്കുവേണ്ടി വര്‍ഷങ്ങളായി സംഘടിപ്പിക്കുന്ന യുവജനോത്സവം സംഘാടക മികവുകൊണ്ടും കുട്ടികളുടെ മത്സരചാതുര്യംകൊണ്ടും വിയന്ന മലയാളികള്‍ക്ക് അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാവര്‍ക്കും സെക്രട്ടറി ജോമി സ്രാമ്പിക്കല്‍ നന്ദി പറഞ്ഞു.

ഇതുവരെ നടന്ന മത്സരങ്ങളുടെ ഫലവും കൂടുതല്‍ ചിത്രങ്ങളും ഐസിസി വിയന്നയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.

റിപ്പോര്‍ട്ട്: ജോബി ആന്റണി

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.