• Logo

Allied Publications

Europe
ഹാനോവര്‍ എക്സിബിഷന്‍; ഏപ്രില്‍ 13നു ആരംഭിക്കും
Share
ബര്‍ലിന്‍: നടപ്പു വര്‍ഷത്തെ ജര്‍മനിയിലെ ഹാനോവര്‍ മെസ്സെ (എക്സിബിഷന്‍) ഏപ്രില്‍ 13നു ആരംഭിയ്ക്കും. ഇന്‍ഡ്യ സഖ്യരാഷ്ട്രമായി പങ്കെടുക്കുന്ന എക്സിബിഷന്‍ ഏപ്രില്‍ 12നു വൈകുന്നേരം ഹാനോവറിലെ അന്താരാഷ്ട്ര സെന്ററില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിനൊപ്പം ഉദ്ഘാടനം ചെയ്യും.

41ാമത് നടക്കുന്ന ട്രേഡ് ഫെയറിന്റ അവസാന ഒരുക്കങ്ങളെ സംബന്ധിച്ചും മോദിയുടെ ജര്‍മന്‍ സന്ദര്‍ശനത്തെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ ഇന്‍ഡ്യയിലെ ജര്‍മന്‍ അംബാസഡര്‍ മാദ്ധമങ്ങളെ അറിയിച്ചു.ജര്‍മനിയിലെ ഉന്നത നേതാക്കന്മാരുമായും, വന്‍കിട കമ്പനി പ്രതിനിധികളായും ഹാനോവറിലും ബര്‍ലിനിലുമായി മോദി കൂടിക്കാഴ്ച നടത്തും.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പുരോഗതി ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണിതെന്ന് ഇന്ത്യയിലെ ജര്‍മന്‍ അംബാസഡര്‍ മിഷായേല്‍ സ്റെയ്നര്‍ പറഞ്ഞു. മേളയില്‍ സഹകരിക്കുന്നതു വഴി ഇന്ത്യയ്ക്ക് കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും അന്താരാഷ്ട്ര കമ്പനികളുമായി അടുത്ത ബന്ധം സ്ഥാപിക്കാനും സാധിക്കുമെന്നും അംബാസഡര്‍ പ്രത്യാശിച്ചു. രാജ്യത്തെ നിര്‍മാണ മേഖലയ്ക്കും ഇതു വലിയ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സംരഭത്തില്‍ സഹകരിക്കുന്ന ഇന്ത്യയ്ക്ക് രാജ്യത്തെ ജര്‍മന്‍ എംബസി അഭിനന്ദനം അറിയിച്ചു.

ലോകത്തെ ഏറ്റവും വലിയ വ്യവസായിക വാണിജ്യമേളയാണ് ഹാനോവര്‍ മെസ്സെ. ഐടി, എനര്‍ജി, വ്യാവസായിക സാമഗ്രികള്‍, പരിസ്ഥിതി സാങ്കേതികം തുടങ്ങിയ മേഖലയിലെ നൂതന കണ്ടുപിടുത്തങ്ങളുടെ പ്രദര്‍ശനവും, അതിനെപ്പറ്റിയുള്ള ഗവേഷണങ്ങളുമാണ് ഏഴുദിനങ്ങളായി എക്സിബിഷനില്‍ ഒരുക്കുന്നത്. 2014 ഡിസംബര്‍ 11നു ന്യൂഡല്‍ഹിയില്‍ വെച്ച് ഹാനോവര്‍ മെസ്സെ അധികാരികളും കേന്ദ്ര വാണിജ്യവകുപ്പും തമ്മില്‍ കരാറില്‍ ഒപ്പുവെച്ചിരുന്നു.

മുന്‍പത്തെപ്പോലെതന്നെ ഇത്തവണയും കൂടുതല്‍ കമ്പനികള്‍ എക്സിബിഷനില്‍ പങ്കെടുക്കുന്നുണ്ട്. ഇന്‍ഡ്യയില്‍ നിന്ന് മുന്നൂറോളം കമ്പനികള്‍ക്കു പുറമെ വ്യവസായ പ്രമുഖരും പതിനാറിലധികം സംസ്ഥാനങ്ങളില്‍ നിന്നായി ചെറുകിട വന്‍കിട വ്യവസായ സംരംഭകരും മേളയില്‍ പങ്കെടുക്കും.

ഇന്ത്യന്‍ പ്രദശകരുടെ സ്റാള്‍ ഹാള്‍ ആറിലാണ് ഒരുക്കുന്നത്. മോദിയുമായി ആശയ വിനിമയം നടത്താന്‍ ജര്‍മനിയിലെ ജന്‍ഡ്യന്‍ കമ്പനി പ്രതിനിധികളെയും ഉന്നതരെയും പ്രത്യേകിച്ച് മലയാളികള്‍ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.

ജര്‍മനിയിലെ വ്യവസായിക നഗരമായ ഹാനോവറില്‍ ഏപ്രില്‍ 13 മുതല്‍ 17 വരെയാണ് മേള സംഘടിപ്പിക്കുന്നത്. ജര്‍മന്‍ സന്ദര്‍ശനത്തിനു ശേഷം മോദി ഫ്രാന്‍സും കാനഡയും സന്ദര്‍ശിക്കും. ഇന്ത്യയിലേക്ക് പരമാവധി വിദേശ നിക്ഷേപം ആകര്‍ഷിക്കുകയാണ് മോദിയുടെ വിദേശ പര്യടനത്തിന്റെ ലക്ഷ്യം. മോദിയുടെ യൂറോപ്പിലേക്കുള്ള ആദ്യ യാത്രകൂടിയാണിത്.

ഹാനോവര്‍ മെസെയില്‍ മുമ്പ് 2006 ല്‍ ഇന്‍ഡ്യ പങ്കാളിത്തരാജ്യമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്ന് ഇന്‍ഡ്യയില്‍ നിന്ന് 350 പ്രദര്‍ശകരും, 5700 സന്ദര്‍ശകരും മേളയില്‍ പങ്കെടുത്തിരുന്നു. അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗും മേളയില്‍ എത്തിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.