• Logo

Allied Publications

Europe
ജോര്‍ജ് വിലങ്ങന്‍പാറ നിര്യാതനായി
Share
കൊളോണ്‍/തിരുവനന്തപുരം : ജര്‍മന്‍ മലയാളിയും സാമൂഹ്യ സംഘടനാ പ്രവര്‍ത്തകനുമായ ജോര്‍ജ് വിലങ്ങന്‍പാറ (67) ഏപ്രില്‍ ആറിന് (തിങ്കള്‍) തിരുവനന്തപുരത്ത് നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ ഏലിക്കുട്ടി (കൊളോണ്‍) അങ്കമാലി പുതുശേരി കുടുംബാംഗം. മക്കള്‍ : കെനില്‍ (ഡിഎച്ച്എല്‍, കോലാലംപൂര്‍), ജോയല്‍, ഗീത.

കോതമംഗലം, ചാത്തമറ്റം സ്വദേശിയായ ജോര്‍ജ് ജര്‍മനിയിലെ കൊളോണിലായിരുന്നു താമസം. പൈങ്ങോട്ടൂര്‍ ഇടവകാംഗമാണ്. ജോലിയില്‍ നിന്നും വിരമിച്ചശേഷം താമസം തിരുവനന്തപുരം ചൊവ്വരയിലേയ്ക്ക് മാറ്റിയിരുന്നു.

വേള്‍ഡ് മലയാളി കൌണ്‍സില്‍ ജര്‍മന്‍ പ്രോവിന്‍സിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ജോര്‍ജ് ഡബ്ള്യുഎംസി എന്‍വയണ്‍മെന്റല്‍ ഫോറം ചെയര്‍മാനായിരുന്നു. ഡബ്ള്യുഎംസി യൂറോപ്പ് റീജണ്‍ എക്സിക്യൂട്ടീവ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2002 ല്‍ ഡബ്ള്യുഎംസി യുടെ ജര്‍മനിയില്‍ നടന്ന മൂന്നാം ഗ്ളോബല്‍ കോണ്‍ഫറന്‍സിന്റെ ഓര്‍ഗനൈസിംഗ് കമ്മിറ്റിയംഗവും പത്താം വാര്‍ഷികത്തിനു പുറത്തിറക്കിയ സ്മരണികയുടെ ചീഫ് എഡിറ്ററുമായിരുന്നു. കൊളോണ്‍ കേരള സമാജം ജനറല്‍ സെക്രട്ടറിയായും സേവനം ചെയ്തിട്ടുണ്ട്.

ജോര്‍ജിന്റെ നിര്യാണത്തില്‍ ഡബ്ള്യുഎംസി ജര്‍മന്‍ പ്രോവിന്‍സ്, യൂറോപ്പ് റീജണ്‍ ചലഞ്ചേഴ്സ് സ്പോര്‍ട് ക്ളബ്ബ് കൊളോണ്‍, കേരള സമാജം കൊളോണ്‍, കെപിഎസി ജര്‍മനി, ഇന്ത്യന്‍ വോളിബോള്‍ ക്ളബ്ബ് കൊളോണ്‍ തുടങ്ങിയ സംഘടനകള്‍ക്കു പുറമെ വിവിധ വ്യക്തികളും അനുശോചിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.