• Logo

Allied Publications

Europe
യുകെ വീസാ അപേക്ഷകരില്‍നിന്നു സര്‍ചാര്‍ജ് ഈടാക്കാന്‍ നീക്കം
Share
ലണ്ടന്‍: കുടിയേറ്റക്കാരെ പിഴിയുന്ന യുകെ ഭരണകൂടത്തിന്റെ തന്ത്രത്തി}ു മറ്റൊരു ഉദാഹരണം കൂടി. യുകെയിലേക്ക് പുതുതായി വീസയ്ക്ക് അപേക്ഷിക്കുന്നവരില്‍നിന്നു സര്‍ചാര്‍ജ് ഈടാക്കാനുള്ള തീരുമാനമാണു വിദേശികളുടെ നടുവൊടിക്കുന്നത്. പുതിയ വീസ അപേക്ഷകര്‍ക്കു സര്‍ചാര്‍ജായി അടയ്ക്കേണ്ടത് ഇരുനൂറു പൌണ്ടാണ്. ഇതോടെ നാലുപേരടങ്ങുന്ന ഒരു കുടുംബത്തി}ു വീസ ലഭിക്കുന്നതിന് ആയിരം പൌണ്േടാളം അധികം കണ്െടത്തേണ്ടിവരും. വിദ്യാഭ്യാസ വീസക്കാരെയും ഇതില്‍നിന്ന് ഒഴിവാക്കിയിട്ടില്ല. ഇവരില്‍നിന്ന് സര്‍ചാര്‍ജിന്റെ പേരില്‍ പിഴിയുന്നത് 150 പൌണ്ടാണ്. ആറുമാസത്തില്‍ കുറവുള്ള വിസിറ്റിംഗ് വീസ ഒഴികെയുള്ള എല്ലാവരും ഈ സര്‍ചാര്‍ജ് അടയ്ക്കാന്‍ ബാധ്യസ്ഥരുമായിരിക്കുമെന്നു പുതിയ ഉത്തരവില്‍ പറയുന്നൂ.

വീസയ്ക്ക് അപേക്ഷിക്കുന്നവര്‍ ഈ തുകകൂടി അടച്ചില്ലെങ്കില്‍ വീസ അനുവദിക്കാതിരിക്കാന്‍ അതൊരു കാരണമാകുകയും ചെയ്യും. ഇമിഗ്രേഷന്‍ അപേക്ഷയ്ക്കൊപ്പംതന്നെ വീസ സര്‍ചാര്‍ജും അടയ്ക്കേണ്ടിവരും. അതിനായി പ്രത്യേക പേയ്മെന്റ് ഗേറ്റ്വേയും തുറക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. നിലവില്‍ ബ്രിട്ടീഷ് പൌരത്വം ഇല്ലാത്തവരും പിആര്‍ ഇല്ലാത്തവരും പുതിയ നിയമത്തിന്റെ പരിധിയില്‍ വരുമെന്നതാണു മറ്റൊരു ഇരുട്ടടി. നിയമാനുസൃത യുകെ വീസ ഉള്ളവരാണെങ്കില്‍ക്കൂടി ഈ സര്‍ചാര്‍ജ് അടച്ചിട്ടില്ലാത്തവരാണെങ്കില്‍ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടിവരും. എന്‍എച്ച്എസ് ആനുകൂല്യമുള്ളവരാണെങ്കില്‍ വീസ സര്‍ചാര്‍ജ് അടച്ചിട്ടില്ലെന്നു വ്യക്തമാകുന്നപക്ഷം ചികിത്സ നിഷേധിക്കപ്പെടുമെന്നതുള്‍പ്പെടെയുള്ള പ്രതിബന്ധങ്ങള്‍ നേരിടേണ്ടിവരുമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.

വീസക്ക് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയ വിവരം വ്യക്തമാക്കി കഴിഞ്ഞ ദിവസമാണു പത്രക്കുറിപ്പ് പുറത്തുവന്നത്. എന്‍എച്ച്എസ് സേവനം കുടിയേറ്റക്കാര്‍ക്കുകൂടി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിനായാണു സര്‍ചാര്‍ജ് ഈടാക്കുന്നതെന്നാണ് അധികൃതരുടെ വാദം. അമേരിക്കയിലും ഇതര യൂറോപ്യന്‍ രാജ്യങ്ങളിലും ഹെല്‍ത്ത് ഇന്‍ഷ്വറന്‍സുണ്െടന്നും അവിടേക്കു പോകുന്നവര്‍ നിര്‍ബന്ധമായും എടുക്കേണ്ട ഹെല്‍ത്ത് ഇന്‍ഷ്വറന്‍സിനേക്കാള്‍ തുക കുറച്ചാണു യുകെയില്‍ ഈടാക്കുന്നതെന്നുമൊക്കെയുള്ള ന്യായീകരണങ്ങളും അധികൃതര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.