• Logo

Allied Publications

Europe
യുക്മ ഈസ്റ് ആംഗ്ളിയ റീജണ്‍ നടത്തിയ പ്രവര്‍ത്തനോദ്ഘാടന മഹാമഹം ശ്രദ്ധയാകര്‍ഷിച്ചു
Share
ലണ്ടന്‍: യുക്മ ഈസ്റ് ആംഗ്ളിയ റീജണ്‍ നടത്തിയ പ്രവര്‍ത്തനോദ്ഘാടന മഹാമഹം, വ്യത്യസ്തതകൊണ്ടും അവതരണ പുതുമകൊണ്ടും യുകെ മലയാളികളുടെ ശ്രദ്ധയാകര്‍ഷിച്ചു.

ന്യൂജനറേഷന്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരേപോലെ ആസ്വദിക്കുകയും മതിമറന്ന് അഭിനയിക്കുകയും ചെയ്ത കലാപരിപാടികളാണു ഹണ്ടിംഗ്ടണില്‍ അരങ്ങേറിയത്. ഹണ്ടിംഗ്ടണ്‍ മലയാളി അസോസിയേഷനും പാപ്വര്‍ത്ത് മലയാളി അസോസിയേഷനും സംയുക്തമായാണു പ്രവര്‍ത്തനോദ്ഘാടനം സംഘടിപ്പിച്ചത്.

അവതരണനൃത്തത്തോടെ ആരംഭിച്ച പരിപാടികളില്‍ ക്ളാസിക്കല്‍ നൃത്തരൂപങ്ങളും ആധുനിക സിനിമാറ്റിക് ഡാന്‍സുകളും കാണികളുടെ കൈയടിയേറെ ഏറ്റുവാങ്ങിയ ആന്‍ മേരി ജോജോയും സ്നേഹ സജിയും അവതരിപ്പിച്ച നൃത്തവും പ്രത്യേകം ശ്രദ്ധയാകര്‍ഷിച്ചു.

യുക്മ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടിലും ഹണ്ടിംഗ്ടണ്‍ മേയര്‍ ബില്‍ ഹെര്‍സ്ലിയും ചേര്‍ന്ന് തിരിതെളിച്ച് പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു.

കേരളത്തിന്റെ മാത്രം സ്വന്തമായ ചെണ്ടമേളം മേയര്‍ക്കും കാണികള്‍ക്കും ഒരേപോലെ കൌതുകമുണര്‍ത്തി. കേരളത്തിലെ ഒരു ഉത്സവപറമ്പില്‍ എത്തിച്ചേര്‍ന്ന പ്രതീതിയായിരുന്നു കൊട്ടിക്കയറിയ മേളപ്പെരുക്കം സമ്മാനിച്ചത്. കൈയും തലയുമാട്ടിത്തന്നെ ചെണ്ടമേളം ആസ്വദിച്ച പലരുടെയും മനസ് ഏറെനേരത്തേക്കു കേരളത്തിലെ ഗൃഹാതുര ഓര്‍മകളിലേക്കു മടങ്ങിയോയെന്ന് സംശയം.

മോഡേണ്‍ ഡാന്‍സും ക്ളാസിക്കല്‍ നൃത്തവും ഇഴചേര്‍ന്ന, ഒരു മാരത്തോണ്‍ നൃത്തസംഗീത പ്രകടനമായിരുന്നു പിന്നീട്. ഒന്നിനുപിന്നാലെ ഒന്നെന്നവണ്ണം അനവധി ഡാന്‍സുകള്‍ അരങ്ങേറി. ദ്രുതതാളത്തിനൊപ്പിച്ച് ഇമ്പമേറിയ മോഡേണ്‍ ചുവടുകള്‍വച്ച്, വര്‍ണങ്ങള്‍ വാരിവിതറി ഇപ്സ്വിച്ച് ഗേള്‍സ് നടത്തിയ പ്രകടനം വിസ്മയാവഹമായിരുന്നു. നോര്‍വിച്ച് മലയാളി അസോസിയേഷനിലെ കുട്ടികളുടെ പരമ്പരാഗത ക്ളാസിക് നൃത്തങ്ങളും ഏറെ ഹൃദ്യമായി.

ജാസ് ലൈവ് ഡിജിറ്റല്‍ അവതരിപ്പിച്ച ഗാനമേളയും മികച്ച നിലവാരം പുലര്‍ത്തി. പ്രത്യേക ക്ഷണിതാവായ് എത്തിയ യുക്മ മിഡ്ലാന്‍ഡ്സ് എക്സിക്യൂട്ടീവ് അംഗം അനീഷ് ആലപിച്ച ഗാനവും കാണികള്‍ ഹര്‍ഷാരവത്തോടെ എതിരേറ്റു. യുക്മ ദേശീയ കലാമേളകളില്‍ നിരവധി തവണ ഒന്നാം സമ്മാനം കരസ്ഥമാക്കി റീജണിന്റെ അഭിമാനമായ ഇപ്സ്വിച്ച് ഗേള്‍സ് ബ്രിട്ടീഷ് പത്രം സ്പോണ്‍സര്‍ ചെയ്ത പ്രത്യേക അവാര്‍ഡ് യുക്മ പ്രസിഡന്റില്‍ നിന്നൂം ഏറ്റുവാങ്ങി.

വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ആസ്വാദ്യകരമാക്കിയ സജീവ് അയ്യപ്പന്റേയും ജെന്നി ജോസിന്റെയും നേതൃത്വത്തിലുള്ള സംഘാടകര്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ഇവര്‍ക്കു പൂര്‍ണ പിന്തുണ നല്‍കിയ ഈസ്റ് ആംഗ്ളിയ റീജണ്‍ സെക്രട്ടറി ഓസ്റിന്‍ അഗസ്റിനും പരിപാടികളുടെ വിജയത്തില്‍ മുഖ്യ പങ്കുവഹിച്ചു. ഷെര്‍ലി എല്‍ദോ അടക്കമുള്ള അവതാരികയ്ക്കൂം കൃത്യതയോടെ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ സാധിച്ചു.

റീജണ്‍ പ്രസിഡന്റ് രഞ്ജിത്കുമാറും കോഓര്‍ഡിനേറ്റര്‍ കുഞ്ഞുമോന്‍ ജോബും പ്രവര്‍ത്തനോദ്ഘാടന മഹാമഹത്തിന്റെ വിജയത്തില്‍ പങ്കാളികളായി. സാബു ജോസ്, മനോജ് ജോസഫ്, ഷിബു സ്കറിയ എന്നിവരും സംഘാടക മികവ് പ്രകടമാക്കി. ആംജെംസ് നെറ്റോ, ബിന്‍സ് കുര്യന്‍, മോഹനന്‍ പി.കെ. എന്നിവരാണു കുറ്റമറ്റരീതിയില്‍ സ്റേജ് പ്രവര്‍ത്തനം നിയന്ത്രിച്ചത്.

ഫിജോ ആന്റണിയും ജസ്റിനും റിജൊ തോമസും സാങ്കേതികകാര്യങ്ങളും മികവോടെ നിര്‍വഹിച്ചു. സിബി ആന്റണിയും അനില്‍ തോമസുമായിരുന്നു റിസപ്ഷനിലിരുന്ന് കാര്യങ്ങള്‍ നിയന്ത്രിച്ചത്. റെജി തോമസിന്റെ നേതൃത്വത്തില്‍ തയാറാക്കിയ വിഭവസമൃദ്ധവും സ്വാദിഷ്ടവുമായ ഡിന്നറും മികച്ചതായി.

യുക്മയുടെ റീജണല്‍ ഭാരവാഹികളായ വൈസ് പ്രസിഡന്റ് സണ്ണി മത്തായിയും ലിസി ആന്റണിയും ഈസ്റ് ആംഗ്ളിയ റീജണിന്റെ നാഷണല്‍ എക്സിക്യൂട്ടീവ് മെംമ്പര്‍ തോമസ് മാറാട്ടുകളം, ജോയിന്റ് സെക്രട്ടറി ജെന്നി ജോസഫ്, ട്രഷറര്‍ അലക്സ് ലൂക്കോസ്, ജോയിന്റ് ട്രഷറര്‍ സിജോ സെബാസ്റ്യന്‍, ആര്‍ട്സ് കോഓര്‍ഡിനേറ്റര്‍മാരായ ബാബു മങ്കുഴി, ഏബ്രഹാം ലൂക്കോസ്, പിആര്‍ഒ ജിജോ വാളിപ്ളാക്കീല്‍ എന്നിവരും ആദ്യന്തം പരിപാടികളില്‍ സന്നിഹിതരായിരുന്നു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.