• Logo

Allied Publications

Europe
സണ്ടര്‍ലാന്‍ഡിലെ മലയാളി സിബി തോമസിന് ബ്രിട്ടണിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ആദരം
Share
മാഞ്ചസ്റര്‍: സ്വന്തം ശരീരം പകുത്തു നല്‍കി ലോകത്തിനു മാതൃകയായ സണ്ടര്‍ലാന്‍ഡിലെ മലയാളി സിബി തോമസിന് ബ്രിട്ടണിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ആദരം. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സാഹോദര്യത്തിന്റെയും പുത്തന്‍ സുവിശേഷം രചിച്ച നല്ല സമരിയാക്കാരന് ട്രാഫോര്‍ഡിലെ എക്സ് സര്‍വീസ്മെന്‍ ഹാളില്‍ തടിച്ചു കൂ

ടിയ നൂറു കണക്കിനു ഇന്ത്യന്‍ വംശജരുടെ സാന്നിധ്യത്തില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗമായ സാജിത് കരീം അവാര്‍ഡ് നല്‍കിയപ്പോള്‍ അത് ബ്രിട്ടണിലെ മലയാളി സമൂഹത്തിനുള്ള അംഗീകാരത്തിന്റെ സുവര്‍ണ നിമിഷം കൂടിയായി.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മാഞ്ചസ്ററിലെ സാബു കുര്യന്‍ മന്നാകുളത്തിനും ഇതു ചാരിതാര്‍ഥ്യത്തിന്റെ ധന്യ നിമിഷം. പാര്‍ട്ടിയിലെ ഏഷ്യന്‍ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന സാബു ചുമതലയേറ്റശേഷം മുന്നോട്ടുവച്ച ആദ്യ നിര്‍ദേശങ്ങളിലൊന്നായിരുന്നു സിബിയുടെ ആദരം. അദ്ദേഹത്തിന്റെ നിര്‍ദേശം പാര്‍ട്ടി ഐകകണ്ഠേന അംഗീകരിക്കുകയായിരുന്നു.

ട്രാഫോര്‍ഡ് കൌണ്‍സിലിലേക്ക് കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ലിജോ ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കൂടിയ യോഗത്തിലാണ് സിബി ജോസഫിന് ആദരമേകിയത്. യുകെയിലെ കുടിയേറ്റ സമൂഹത്തില്‍ മലയാളികള്‍ക്കുള്ള അനിഷേധ്യ സ്ഥാനം മനസിലാക്കി ഇവിടുത്തെ എല്ലാ പാര്‍ട്ടികളും മലയാളികളെ തേടി ഇറങ്ങിയത്. സാബു കുര്യന്റെ ഉപാധ്യക്ഷ സ്ഥാനത്തോടെ ബ്രിട്ടണില്‍ അങ്ങോളമിങ്ങോളമുള്ള മലയാളികള്‍ അടക്കമുള്ള ഏഷ്യന്‍ വംശജരുടെ പിന്തുണ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ലഭിക്കാനുള്ള സാഹചര്യമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്.

ബ്രിട്ടണിലെ മലയാളി സമൂഹത്തിനിടയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച മലയാളികളെ തേടിയിറങ്ങിയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഭാരവാഹികള്‍ക്കു സാബു കുര്യനാണ് സിബി തോമസിനെ പരിചയപ്പെടുത്തിയത്. തുടര്‍ന്നു ലോകത്ത് സാധാരണ ആരും ചെയ്യാത്ത പുണ്യ പ്രവര്‍ത്തി ചെയ്ത സിബിയെ ആദരിക്കാന്‍ പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം ഉള്‍പ്പെടുന്ന യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. പാര്‍ട്ടിയാണ് യൂറോപ്യന്‍ പാര്‍ലമെന്റ് എംപിയായ സാജിത് കരീമിനെ ചടങ്ങിലേക്ക് നിയോഗിച്ചത്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചെയര്‍മാന്‍ ജെഫ് ടര്‍ണര്‍, ലിസ കോക് എംപി, കൌണ്‍സിലര്‍മാരായ ക്രിസ്റീന്‍, മിഷേല്‍, ഡേവിസ് ബാര്‍ഡര്‍, ഗ്ളോബല്‍ മലയാളി കൌണ്‍സില്‍ ഭാരവാഹികളായ ലിംക ചെയര്‍മാന്‍ തോമസ് വാരിക്കാട്ട്, ഷൈമോന്‍ തോട്ടുങ്കല്‍, ഷാജി വരാക്കുടി, ജിന്റോ കട്ടപ്പന, സ്റാനി ഇമ്മാനുവല്‍, മാര്‍ട്ടിന്‍ ഇടുക്കി, ഡോ. സിബി വേകത്താനം, മഹേന്ദ്രരാജ തുടങ്ങിയവരും പങ്കെടുത്തു. മലയാളി സമൂഹത്തിനിടയില്‍നിന്ന് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ സിബി തോമസിന് തദ്ദേശിയര്‍ക്കിടയില്‍നിന്ന് ഇത്തരമൊരു ആദരം ലഭിച്ചത് പുതിയൊരു അനുഭവമായി.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.