• Logo

Allied Publications

Europe
ഷൂഷ്ബറി രൂപതയിലെ മാസ് സെന്ററുകള്‍ വിശ്വാസവാര തിരുക്കര്‍മങ്ങള്‍ക്കായി ഒരുങ്ങി
Share
മാഞ്ചസ്റര്‍: മനുഷ്യകുലത്തിന്റെ പാപപരിഹാരത്തിനായി കാല്‍വരിക്കുന്നില്‍ മൂന്നാണികളാല്‍ പിടഞ്ഞ് മരിച്ച യേശു ക്രിസ്തുവിന്റെ പീഢാനുഭവത്തിന്റെ സ്മരണ പുതുക്കാന്‍ ഷൂഷ്ബറി രൂപതയിലെ മാസ് സെന്ററുകള്‍ ഒരുങ്ങി. റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി നയിക്കുന്ന ധ്യാനങ്ങള്‍, കുരിശിന്റെ വഴി എന്നിവ ഇപ്പോള്‍ മാസ് സെന്ററുകള്‍ വഴി നടന്നുവരികയാണ്.

വിഥിന്‍ ഷോ സെന്റ് എലിസബത്ത് ദേവാലയത്തില്‍ ഓശാന തിരുക്കര്‍മ്മങ്ങള്‍ വൈകുന്നേം നാലിന് ആരംഭിക്കും, പെസഹാ തിരുക്കര്‍മ്മങ്ങള്‍ വൈകുന്നേരം നാലിനും ദുഃഖവെളളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുതലും ഈസ്റര്‍ തിരുക്കര്‍മങ്ങള്‍ ശനിയാഴ്ച രാത്രി എട്ടു മുതലും ആരംഭിക്കും.

നോമ്പുകാല ധ്യാനം മാര്‍ച്ച് 21, 22 തീയതികളില്‍ നടക്കും. കൂടാതെ നോമ്പിന്റെ എല്ലാ വെളളിയാഴ്ചകളിലും വൈകുന്നേരം ആറു മുതല്‍ ദിവ്യബലിയും കുരിശിന്റെ വഴിയും നടന്നു വരുന്നു.

സ്റോക്ക് പോര്‍ട്ട് സെന്റ് പീറ്റേഴ്സ് ദേവാലയത്തില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെ ധ്യാനവും തുടര്‍ന്ന് ഓശാന തിരുക്കര്‍മങ്ങളും നടക്കും. ഇവിടെയുള്ളവര്‍ പെസഹ വ്യാഴം, ദുഃഖവെളളി തിരുക്കര്‍മങ്ങള്‍ക്കു വിഥിന്‍ഷോ സെന്റ് എലിസബത്ത് ദേവാലയത്തില്‍ എത്തിച്ചേരണം.

ഈസ്റര്‍ തിരുക്കര്‍നങ്ങള്‍ക്കു ഞായറാഴ്ച രാവിലെ ആറു മുതല്‍ ആരംഭിക്കും. യുവജന സെമിനാര്‍ ഏപ്രില്‍ 11ന് രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ സെന്റ് പീറ്റേഴ്സ് ദേവാലയത്തില്‍ നടക്കും.

ബര്‍ക്കിന്‍ഹെഡ് സെന്റ് ജോസഫ് ദേവാലയത്തില്‍ ഓശാന തിരുക്കര്‍മ്മങ്ങള്‍ ഉച്ചക്ക് 12 ന് തുടക്കമാകും. പെസഹാ തിരുക്കര്‍മങ്ങള്‍ രാത്രി 7.30 ന് സെന്റ് മൈക്കിള്‍വുഡ് ദേവാലയത്തിലും ദുഃഖവെള്ളി തിരുക്കര്‍മങ്ങള്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ രാവിലെ ഒമ്പതു മുതലും ഈസ്റര്‍ തിരുക്കര്‍മങ്ങള്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മുതലും ആരംഭിക്കും. ബര്‍ക്കിന്‍ ഹെഡ് സെന്ററിലെ നോമ്പുകാല ധ്യാനം മാര്‍ച്ച് 10, 11 (ചൊവ്വ, ബുധന്‍) ദിവസങ്ങളില്‍ വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഒമ്പതുവരെ നടക്കും. ഈ സെന്ററില്‍ മാര്‍ച്ച് 12 ന് (വ്യാഴം) രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെ നടക്കും.

ചെസ്റര്‍ സെന്റ് സേവ്യര്‍ ദേവാലയത്തില്‍ ഓശാന തിരുക്കര്‍മങ്ങള്‍ രാത്രി 7.30 മുതലും ഈസ്റര്‍ തിരുക്കര്‍മങ്ങള്‍ ശനിയാഴ്ച രാത്രി ഒന്നു മുതലും നടക്കും. നോമ്പുകാല ധ്യാനം മാര്‍ച്ച് 31 ന് വൈകുന്നേരം അഞ്ചു മുതല്‍ രാത്രി 1.30 വരെയും നടക്കും.

ഇതു കൂടാതെ നോര്‍ത്ത് വിച്ച്, മാക്ലസ്ഫീല്‍ഡ് സെന്ററുകളിലെ വിശ്വാസികള്‍ വിഥിന്‍ ഷോ സെന്റ് എലിസബത്ത് ദേവാലയത്തില്‍ എത്തി വിശുദ്ധവാര തിരുക്കര്‍മങ്ങളില്‍ പങ്കുചേരണം. വിശുദ്ധ വാര തിരുക്കര്‍മ്മങ്ങളില്‍പങ്കെടുത്ത് ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഷൂഷ്ബറി രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.