• Logo

Allied Publications

Europe
ജര്‍മന്‍ കുടിയേറ്റത്തില്‍ തരംതിരിവ് വേണമെന്നു സോഷ്യലിസ്റുകള്‍
Share
ബര്‍ലിന്‍: ജര്‍മനിയുടെ കുടിയേറ്റനയത്തില്‍ സമഗ്ര പരിഷ്കാരങ്ങള്‍ നിര്‍ദേശിച്ചു ഭരണപങ്കാളികളായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിദഗ്ധ തൊഴിലാളികളെ വിദേശരാജ്യങ്ങളില്‍നിന്ന് കൂടുതലായി ആകര്‍ഷിക്കുക എന്നതാണു നയത്തിന്റെ കാതല്‍. വിദഗ്ധ മേഖലകളിലല്ലാതെയുള്ള കുടിയേറ്റം നിരുത്സാഹപ്പെടുത്തണമെന്നും പരോക്ഷ നിര്‍ദേശമുണ്ട്.

2025 വരെയുള്ള ജനസംഖ്യാപരമായ മാറ്റങ്ങള്‍ മുന്‍കൂട്ടി പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ആ സമയത്തോടെ 6.7 മില്യന്‍ ആളുകളാണു ജോലി ചെയ്യുന്ന വിഭാഗത്തില്‍നിന്ന് പുറത്താകുന്നതെന്ന് എസ്പിഡി പാര്‍ലമെന്ററി നേതാവ് തോമസ് ഓപ്പര്‍മാന്‍ പറഞ്ഞു.

ഓരോ മേഖലയിലും ഓരോ വര്‍ഷവും അനുവദിക്കാവുന്ന കുടിയേറ്റക്കാരുടെ ക്വോട്ട നിശ്ചയിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നു. ഐടി വിദ്ഗധര്‍, ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍മാര്‍, നഴ്സുമാര്‍ തുടങ്ങി മേഖലകളിലെ വിദഗ്ധ തൊഴിലാളികളെ ഉദ്ദേശിച്ചാണു റിപ്പോര്‍ട്ട് തയാറാക്കിയത്. ഇത്തരക്കാരെ ജര്‍മനിയിലേക്കു കുടിയേറാന്‍ അനുവദിക്കണമെന്നാണു പാര്‍ട്ടിയുടെ ആവശ്യം. എന്നാല്‍ അപേക്ഷകരുടെ പൂളില്‍നിന്നു വേണം ഈ ക്വോട്ട നികത്താന്‍.

സമാനരീതി പിന്തുടരുന്ന കാനഡയില്‍ പ്രതിവര്‍ഷം കാല്‍ ലക്ഷത്തോളം വിദഗ്ധ തൊഴിലാളികള്‍ കുടിയേറുന്നതായും ഓപ്പര്‍മാന്‍ പറയുന്നു. ഇതുതന്നെയാണ് ഓപ്പര്‍മാന്‍ ജര്‍മനിയില്‍ ലക്ഷ്യം വയ്ക്കുന്നതും.

എന്നാല്‍, ഭരണകക്ഷിയിലെ സിഡിയു, സിഎസ്യു കക്ഷികള്‍ ഓപ്പര്‍മാന്റെ നിര്‍ദേശം തള്ളിയെങ്കിലും സിഡിയുക്കാരിയായ ചാന്‍സലര്‍ മെര്‍ക്കല്‍ അഭിപ്രായപ്പെട്ടത് ഇക്കാര്യം പഠനവിധേയമാക്കിയിട്ട് പറയാമെന്നാണ്. എന്തായാലും ഈ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ ഏഷ്യക്കാര്‍ക്ക്, പ്രത്യേകിച്ച് ഇന്ത്യക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.